Perinthalmanna Radio
Date: 13-07-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിലെ വിവരങ്ങൾ ആശുപത്രിയിലെ ജീവനക്കാർക്ക് മുന്നിൽ വിശദീകരിച്ചു. ജീവനക്കാർ നിർദേശിച്ച ഭേദഗതികൾകൂടി ഉൾപ്പെടുത്തിയുള്ള മാസ്റ്റർപ്ലാനിന്റെ അന്തിമരൂപവും എസ്റ്റിമേറ്റ് തുക അടക്കമുള്ള വിവരങ്ങളുമാണ് വിശദീകരിച്ചത്. ആകെ 108 കോടിയോളം രൂപയുടെ എസ്റ്റിമേറ്റാണ് മാസ്റ്റർ പ്ലാനിലുള്ളത്. ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. സി.കെ. ബിന്ദു, ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്കാണ് വീഡിയോ ആയി മാസ്റ്റർപ്ലാൻ വിശദീകരിച്ചത്.
പൊതുമേഖലാ സ്ഥാപനമായി കെൽ ആണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. മാസ്റ്റർപ്ലാനിന്റെ അന്തിമരൂപം ജില്ലാ പഞ്ചായത്തിന് കൈമാറും. തുടർന്ന് ജില്ലാപഞ്ചായത്ത് ഇതു സർക്കാരിലേക്ക് അംഗീകാരത്തിനായി കൈമാറും. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ തുടർന്നുള്ള കെട്ടിട നിർമാണങ്ങളടക്കമുള്ള വികസന പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാൻ പ്രകാരമാണ് നടത്തുക. മാസ്റ്റർ പ്ലാൻ വേണമെന്ന ആവശ്യം ഏറെക്കാലമായിട്ടുള്ളതാണ്. പഴയ കെട്ടിടങ്ങളടക്കം പലയിടങ്ങളിലായിട്ടാണ് ആശുപത്രിയിലുള്ളത്. ഇതിൽ കാലപ്പഴക്കത്താൽ ഉപയോഗിക്കാനാവാത്തതുമുണ്ട്.
കിഫ്ബി ഫണ്ടിൽ 12 കോടിയോളം രൂപ അനുവദിച്ച കെട്ടിടത്തിന് ഭരണാനുമതിയായിട്ടുണ്ടെങ്കിലും സാങ്കേതിക അനുമതി കിട്ടിയിട്ടില്ല. ഇത് വേഗത്തിൽ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഹെൽത്ത് ഡയറക്ടറെ സന്ദർശിച്ച പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ