Perinthalmanna Radio
Date: 19-07-2023
തിരൂർ: ബുധനാഴ്‌ച തിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കും. സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. തിരൂർ ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും തിരൂർ നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.
പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്ന് ബസ് തൊഴിലാളി യൂണിയൻ നേതാക്കളായ റാഫി തിരൂർ, ജാഫർ ഉണ്യാൽ, സച്ചിദാനന്ദൻ, ഷൗക്കത്ത് എന്നിവർ പറഞ്ഞു. തിരൂർ ബസ് സ്റ്റാൻഡിൽ നിന്നുള്ള മുഴുവൻ ബസുകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ