Perinthalmanna Radio
Date: 20-07-2023
പൂപ്പലം: പൂപ്പലത്ത് നിന്ന് വലമ്പൂർ സ്കൂൾ പടിയിലേക്കുള്ള റോഡ് പകുതിയോളം തകർന്ന നിലയിൽ, കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ റോഡ് കീറി പൂർണമായി മൂടി കോൺക്രീറ്റ് ചെയ്യുകയോ പൂർവ സ്ഥിതിയിൽ ആക്കുകയോ ചെയ്യാതെ ആയിട്ടതാണ് ദുരിതമായത്. 700 മീറ്ററുള്ള റോഡിൽ ആറ് മാസം മുമ്പാണ് പകുതി ടാറിങ് നടത്തിയത്. ബാക്കി ഭാഗമാണ് വലിയ കുഴികളും വെള്ള കെട്ടുമായി കിടക്കുന്നത്. വെള്ളക്കെട്ട് കാരണം ചെറു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇതുവഴി നടക്കാനാവാത്ത സ്ഥിതിയാണ്. ശേഷിക്കുന്ന ഭാഗം പ്രവൃത്തി നടത്താൻ നിലവിൽ പദ്ധതികളൊന്നും വെച്ചിട്ടില്ല. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം മുൻ കൈയെടുത്ത് കിടങ്ങ് കീറിയ ഭാഗം പൂർവ സ്ഥിതിയിൽ ആക്കണമെന്നും ബാക്കി റോഡ് അടിയന്തരമായി പ്രവൃത്തി നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വെള്ളക്കെട്ട് നികത്താൻ ഉടൻ നടപടി സ്വീകരിക്കണം. മദ്റസയിലേക്കും സ്കൂളിലേക്കും ഇതു വഴിയാണ് വിദ്യാർഥികൾ കാൽ നടയായി പോവേണ്ടത്. വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വരുമ്പോൾ വഴിമാറാനും സൗകര്യമില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ