Perinthalmanna Radio
Date: 25-07-2023
പെരിന്തൽമണ്ണ: മലപ്പുറം -പെരിന്തൽമണ്ണ റൂട്ടിൽ 31 മുതൽ സ്വകാര്യ ഓർഡിനറി ബസ് തൊഴിലാളികൾ ജോലി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) ഏരിയ കമ്മിറ്റി പ്രസിഡന്റ് വി. ഹനീഫ, സെക്രട്ടറി മാടാല മുഹമ്മദലി എന്നിവർ അറിയിച്ചു.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അനധികൃത സ്റ്റോപ്പുകളിൽ നിർത്തിയും സമയക്ലിപ്തത ഇല്ലാതെയുമാണ് ഓടുന്നത്. ഇതുമൂലം ഓർഡിനറി ബസുകളുടെ ജീവനക്കാർ കനത്ത സാമ്പത്തികനഷ്ടത്തിലാണ്. ബന്ധപ്പെട്ട അധികൃതർക്ക് നിവേദനങ്ങൾ പലതവണ നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ