Perinthalmanna Radio
Date: 25-07-2023
പെരിന്തൽമണ്ണ : ഭിന്നശേഷിക്കാർക്ക് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മറവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതായി പരാതി. പെരിന്തൽമണ്ണ സ്വദേശി സൈഫുള്ളയ്ക്കെതിരേ മാനന്തവാടി ഡിവൈ.എസ്.പി.ക്ക് വയനാട് സ്വദേശിനിയാണു പരാതി നൽകിയത്. ആരോപണ വിധേയന്റെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാൻ ഭീഷണി പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവം പെരിന്തൽമണ്ണയിൽ ആയതിനാൽ പരാതി ഇവിടേക്കു കൈമാറി. കേസിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്‌പെക്ടർ പ്രേംജിത്ത് അറിയിച്ചു. പ്രതിയുടെ നേതൃത്വത്തിൽ മുന്നൂറോളം പേരടങ്ങുന്ന വാട്‌സാപ്പ് കൂട്ടായ്‌മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസികോല്ലാസത്തിനായി യാത്രകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ