Perinthalmanna Radio
Date: 02-08-2023
അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിന് നടുവിൽ ബസ് തകരാറിലായി. വളാഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് തകരാറിലായത്. ഏറെ ഗതാഗതക്കുരുക്കുള്ള സമയത്ത് പാലത്തിൽ ബസ് കുടുങ്ങിയതോടെ ഒരു വശത്തെ ഗതാഗതം പൂർണമായും നിലച്ചു. ബസിലെ യാത്രക്കാർ ബസ്സിൽനിന്ന് ഇറങ്ങി ബസ് തള്ളിമാറ്റി ബസ് പാലത്തിന് താഴെയിറക്കി. ബസ് താഴെ ഇറക്കിയെങ്കിലും അങ്ങാടിപ്പുറം ഏറെനേരം ഗതാഗതക്കുരുക്കിൽപ്പെട്ടു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ