
Perinthalmanna Radio
Date: 18-08-2023
അങ്ങാടിപ്പുറം: എഫ്സിഐ ഗോഡൗണിന്റെ കവാടങ്ങൾ ഇന്നലെ പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും മുന്നിൽ തുറന്നു. കുന്നുകൂടി കിടക്കുന്ന നാടിന്റെ കരുതൽ ഭക്ഷ്യധാന്യ ശേഖരം കണ്ട് വിദ്യാർഥികൾക്ക് അദ്ഭുതം, അഭിമാനം. അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗൺ ആരംഭിച്ച ശേഷം അപൂർവമായി മാത്രമാണ് പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. വലിയ തോതിൽ ഭക്ഷ്യ ധാന്യ ശേഖരം സൂക്ഷിക്കുന്നതിനാൽ സുരക്ഷ കൂടി കണക്കിൽ എടുത്തായിരുന്നു പ്രവേശന നിരോധനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് എഫ്സിഐ അധികൃതർ ഇന്നലെ ഗോഡൗൺ പൂർണമായി കാണാനും സംശയ നിവാരണത്തിനും അവസരം ഒരുക്കിയത്.
ഒട്ടേറെ വിദ്യാർഥികൾ ഇന്നലെ എഫ്സിഐ ഗോഡൗൺ കാണാനെത്തി. മാനേജർ വി.എസ്.ഷിജു മോൻ വിദ്യാർഥികൾക്ക് കാര്യങ്ങൾ വിവരിച്ചു നൽകി. അടുത്തു തന്നെ വിപണിയിലെ ത്താനിരിക്കുന്ന പോഷക മൂല്യമേറിയ പച്ചരിയും വിദ്യാർഥികൾക്ക് കാണിച്ചു കൊടുത്തു. ഗോഡൗണിലെ ഗുണ നിലവാര പരിശോധനയുടെ രീതിയും ഭക്ഷ്യ ധാന്യങ്ങളിൽ നിന്ന് കീടങ്ങളെ അകറ്റുന്നതിനുള്ള നടപടികളും ക്വാളിറ്റി കൺട്രോൾ ഉപകരണങ്ങളുടെ പ്രവർത്തനവും ക്വാളറ്റി കൺട്രോൾ ജീവനക്കാരനായ എം.പി.ശ്രീജിത്ത് വിശദീകരിച്ചു. മാനേജർമാരായ ആർ.വീരമണി, ജി.ദീപ, ജീവനക്കാരനായ ടി.മോഹനൻ എന്നിവരും ഗോഡൗണിൽ സന്ദർശനത്തിന് എത്തിയവർക്ക് പ്രവർത്തനങ്ങൾ വിവരിച്ചു നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
