ഇലക്‌ട്രിക് വാഹന കുതിപ്പിൽ കേരളം; 2023ലെ വിൽപന വർദ്ധന 14 ശതമാനം

Share to

Perinthalmanna Radio
Date: 30-08-2023

ഇലക്‌ട്രിക് വാഹനങ്ങളുടെ വില്പനയിൽ ഈ വർഷം കേരളത്തിൽ വർദ്ധിച്ചത് 13.66 ശതമാനം. കഴിഞ്ഞ വർഷം ഇത് 6.28 ശതമാനമായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കേരളത്തിന്റെ കുതിപ്പ്. ഇ-വാഹനങ്ങളുടെ രജിസ്ട്രേഷൻ ഒരു ലക്ഷം പിന്നിട്ടു. പെട്രോൾ കഴിഞ്ഞാൽ വില്പനയിൽ മുന്നിലുണ്ടായിരുന്ന ഡീസൽ വാഹനങ്ങൾ മൂന്നാമതായി. ഇ-വാഹനങ്ങളാണ് രണ്ടാമത്.

2022ൽ 39,588 ഇ-വാഹനങ്ങളാണ് സംസ്ഥാനത്ത് നിരത്തിലിറങ്ങിയത്. എന്നാൽ ആറുമാസത്തിനിടെ 35,072 ഇ-വാഹനങ്ങൾ നിരത്തിലെത്തി. ഇതിൽ കൂടുതലും ഇരുചക്രവാഹനങ്ങളാണ്- 29634, കാറുകൾ – 5437. കെ.എസ്.ആർ.ടി.സിക്ക് 110 ഇ-ബസുകളുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 53 ഇ-ബസുകൾ കൂടി വാങ്ങും. കൂടാതെ കേന്ദ്ര പദ്ധതി പ്രകാരം 200 ഇ-ബസുകൾ കിട്ടും. മോട്ടോർ വാഹന വകുപ്പ് 70 ഇ-കാറുകളും വാങ്ങി.

സർക്കാർ സബ്സിഡിയും ഇന്ധന വില വർദ്ധനയുമാണ് ഇ-വാഹന മേഖലയ്‌ക്ക് കരുത്തായത്. ഇ-ഓട്ടോകൾ വാങ്ങാൻ 30,000 രൂപ സബ്സിഡിയുണ്ട്. കൂടാതെ ഡീസൽ ഓട്ടോകൾ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനമാക്കാൻ 15,000 രൂപയും സബ്സിഡിയുണ്ട്.

2018ൽ സംസ്ഥാന സർക്കാർ ഇ-വാഹന നയം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹന മേഖലകൾ (ഇ.വി സോണുകൾ) സ്ഥാപിക്കുന്നതും പരിഗണനയിലാണ്. എന്നാൽ ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവമാണ് പ്രധാന വെല്ലുവിളി. സംസ്ഥാനത്താകെ വൈദ്യുത തൂണുകളിൽ ചാർജർ സംവിധാനം ഒരുക്കാനുള്ള പ്രയത്നത്തിലാണ് കെ.എസ്.ഇ.ബി. മോട്ടോർവാഹന വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1.67 കോടി വാഹനങ്ങളാണുള്ളത്. ഇതിൽ 1.09 കോടിയും ഇരുചക്ര വാഹനങ്ങളാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *