Perinthalmanna Radio
Date: 26-09-2023
സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസിന് തുടക്കം കുറിക്കുക. നാളെ കാസർഗോട്ടു നിന്നും സർവീസ് തുടങ്ങും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർഗോട്ടു നിന്നും രണ്ടാം വന്ദേഭാരത് സർവീസ് നടത്തും. എട്ട് കോച്ചാണ് ട്രെയിനുള്ളത്. ബുധനാഴ്ച മുതല്‍ ഇരുഭാഗത്തേക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തും.
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1515 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 54 സീറ്റും എസി ചെയര്‍ കാറുകളിലായി 476 സീറ്റുമാണുള്ളത്.
വന്ദേഭാരത് സ്റ്റേഷനില്‍ എത്തുന്നതും പുറപ്പെടുന്നതുമായ സമയം:
തിരുവനനന്തപുരം സെന്‍ട്രല്‍ – കാസര്‍കോട് ട്രെയിന്‍
തിരുവനന്തപുരം സെന്‍ട്രല്‍: വൈകിട്ട് 4.05, കൊല്ലം: 4.53/4.55, ആലപ്പുഴ: 5.55/5.57, എറണാകുളം ജങ്ഷന്‍: 6.35/6.38, തൃശൂര്‍: 7.40/7.42, ഷൊര്‍ണൂര്‍ ജങ്ഷന്‍: 8.15/8.17,തിരൂര്‍: 8.52/8.54, കോഴിക്കോട്: 9.23/9.25, കണ്ണൂര്‍: 10.24/10.26, കാസര്‍കോട്: രാത്രി11.58.
കാസര്‍കോട്- തിരുവനനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍:
കാസര്‍കോട്: രാവിലെ 7, കണ്ണൂര്‍: 7.55/7.57, കോഴിക്കോട്: 8.57/8.59, തിരൂര്‍: 9.22/9.24, ഷൊര്‍ണൂര്‍ ജങ്ഷന്‍: 9.58/10, തൃശൂര്‍: 10.38/10.40, എറണാകുളം ജങ്ഷന്‍: 11.45/11.48, ആലപ്പുഴ:12.32/12.34, കൊല്ലം: 1.40/1.42, തിരുവനന്തപുരം സെന്‍ട്രല്‍: പകല്‍ 3.05 .
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണ റേഡിയോ ഇപ്പോൾ വാട്‌സാപ്പ് ചാനലിലും ലഭ്യമാണ്
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും ചാനലുകൾ ഫോളോ ചെയ്യാം
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ