
Perinthalmanna Radio
Date: 06-11-2023
തൃശ്ശൂർ: അതിരപ്പിള്ളി- മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ ആറുമുതൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു.
അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങളൊഴികെ അതിരപ്പിള്ളി ഭാഗത്തു നിന്ന് വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്പോസ്റ്റിലും തമിഴ്നാട് മലക്കപ്പാറ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മലക്കപ്പാറ ഫോറസ്റ്റ് ചെക്പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരുവശത്തും ആംബുലൻസ് സേവനങ്ങളും ക്രമീകരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
