
Perinthalmanna Radio
Date: 06-11-2023
പെരിന്തൽമണ്ണ: നിലമ്പൂരിൽ നിന്നുള്ള പാസഞ്ചർ ട്രെയിൻ വൈകിയതിനെ തുടർന്ന് കണക്‌ഷൻ ട്രെയിൻ ലഭിക്കാതെ നൂറു കണക്കിന് യാത്രക്കാർ ദുരിതത്തിലായി. രാവിലെ 7 ന് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ സാധാരണ 8.40 ന് ഷൊർണൂരിൽ എത്താറുണ്ട്. ഒൻപതിനുള്ള കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ യാത്ര ചെയ്യാനുദ്ദേശിച്ചാണ് മിക്കവരും ഈ ട്രെയിനിൽ ഉണ്ടാവുക.
സാധാരണ കണക്‌ഷൻ ട്രെയിൻ ലഭിക്കാറുമുണ്ട്. എന്നാൽ ഷൊർണൂർ–നിലമ്പൂർ ട്രെയിൻ എത്തിയതും കണ്ണൂർ–ആലപ്പുഴ എക്‌സ്‌പ്രസ് എക്‌സ്പ്രസ് സ്‌റ്റേഷൻ വിട്ടതും ഒരേ സമയത്തായിരുന്നു. യാത്രക്കാർക്ക് തങ്ങൾക്ക് യാത്ര ചെയ്യാനുള്ള കണക്‌ഷൻ ട്രെയിൻ കാണാനായെന്ന് മാത്രം. നൂറു കണക്കിന് യാത്രക്കാരാണ് ഇതോടെ വലഞ്ഞത്. പിന്നീട് 11 വരെ കാത്തിരുന്ന ശേഷമാണ് യാത്ര തുടർന്നത്. യഥാ സമയത്ത് എത്താനാകില്ലെന്നതിനാൽ തുടർ യാത്ര ഒഴിവാക്കിയവരും ഏറെയുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
