ജനുവരി മുതൽ പോലീസ് സ്റ്റേഷൻ ചുമതല വീണ്ടും എസ്.ഐ.മാർക്ക്

Share to

Perinthalmanna Radio
Date: 10-11-2023

പോലീസ് സ്റ്റേഷനുകളുടെ ചുമതല ജനുവരി മുതൽ വീണ്ടും എസ്.ഐ.മാർക്ക് മടക്കി നൽകും. ഇൻസ്പെക്ടർമാരെ സ്റ്റേഷൻഹൗസ് ഓഫീസർമാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെ തുടർന്നാണിത്. ഡി.ജി.പി. കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുളള സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ആലോചന നടത്തുന്നത്.

ഇൻസ്പെക്ടർമാർ സ്റ്റേഷൻഹൗസ് ഒഫീസർമാരായിരിക്കുന്ന പോലീസ് സ്റ്റേഷനുകളിൽ പകുതിയോളം എണ്ണത്തിൽ എസ്.ഐ.മാർക്ക് തിരികെ ചുമതല നൽകും. കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ സ്റ്റേഷനുകളുടെ ചുമതലയാകും കൈമാറുക. 478 പോലീസ് സ്റ്റേഷനുകളിലാണ് നിലവിൽ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒ.മാരായുള്ളത്. ഇതിൽ 210 സ്റ്റേഷനുകളുടെ ചുമതലയാകും മാറ്റുക. സ്റ്റേഷനിൽനിന്ന് പിൻവലിക്കുന്ന ഇൻസ്പെക്ടർമാരെ സൈബർ, പോക്സോ, സാമ്പത്തികത്തട്ടിപ്പ് കേസ് അന്വേഷണങ്ങൾക്ക് വിനിയോഗിക്കും.

ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായിരുന്നപ്പോഴാണ് ഇൻസ്പെക്ടർമാരെ സ്റ്റേഷൻഹൗസ് ഓഫീസർമാരാക്കിയത്. നാനൂറോളം എസ്.ഐ.മാർക്ക് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം നൽകിയാണ് ആദ്യഘട്ടത്തിൽ നിയമനം നടത്തിയത്. സ്റ്റേഷൻഹൗസ് ഓഫീസർമാരായി ഇൻസ്പെക്ടർമാർ എത്തിയതോടെ കേസന്വേഷണത്തിന് അവർക്ക് സമയംകിട്ടാത്ത അവസ്ഥയായി.

ഇത് വലിയ പരാജയമാണെന്ന് ഐ.പി.എസ്. അസോസിയേഷന്റെ യോഗത്തിൽ ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഡി.ജി.പി. ടി.കെ. വിനോദ്കുമാർ, ഐ.ജി. ഹർഷിത അത്തല്ലൂരി, എ.ഐ.ജി. ഹരിശങ്കർ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *