
Perinthalmanna Radio
Date: 10-11-2023
മലപ്പുറം: സംസ്ഥാനത്തെ പൊലീസ് സേനയിൽ വൻ അഴിച്ചുപണി. മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സുജിത്ത് ദാസിനെ നീക്കി. പകരം ചുമതല കൊച്ചി ഡി.സി.പി ശശിധരന്. സുജിത്ത് ദാസിന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടായാണ് മാറ്റം.
കിരൺ നാരായൺ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി. മെറിൻ ജോസഫ് ഐ.പി.എസിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായും നിയമിച്ചു. നവനീത് ശർമയെ തൃശൂർ റൂറൽ പൊലീസ് മേധാവിയായും വൈഭവ് സക്സേനയെ എറണാകുളം റൂറൽ പൊലീസ് മേധാവിയായും നിയമിക്കും. കോഴിക്കോട് റൂറൽ പൊലീസ് മേധാവി ശിൽപ്പ.ഡി, കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയായി ബിജോയ് പി, വിഷ്ണു പ്രദീപ് ടി.കെ ഇടുക്കി ജില്ലാ പൊലീസ് മേധാവി എന്നിങ്ങനെയാണ് മാറ്റങ്ങള്‍. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് മാറ്റം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
