ഖസാക്കിന്റെ ഇതിഹാസത്തെ നെഞ്ചോടുചേർത്ത് പെരിന്തൽമണ്ണ

Share to

Perinthalmanna Radio
Date: 11-11-2023

പെരിന്തൽമണ്ണ: ഇരുൾ വീഴുംമുൻപേ ആസ്വാദകർ പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിലെത്തി. കുറച്ചുനേരം ക്ഷമയോടെ വരിനിന്നു. ഇരിപ്പിടങ്ങളിലെത്തി ആകാംക്ഷയോടെ തള്ളിനീക്കിയ നിമിഷങ്ങൾക്കൊടുവിൽ അവർക്കു മുൻപിൽ ’ഖസാക്കിന്റെ ഇതിഹാസം’ രംഗാവിഷ്‌കാരത്തിന്റെ ശബ്ദധ്വനി ഉയർന്നു. കൈയടിയോടെ എതിരേറ്റു. ഇരുട്ടു നിറഞ്ഞ വേദിയിലേക്ക് ഓലച്ചൂട്ടുകളുമായി മുപ്പതോളം കഥാപാത്രങ്ങളെത്തി. ഉയർന്നുകേട്ട ബാങ്കുവിളി അടക്കമുള്ള പശ്ചാത്തല സംഗീതവും കൂടിയായപ്പോൾ കാണികൾ ശ്വാസമടക്കിയിരുന്നു. അദ്‌ഭുതക്കാഴ്ചകളിലേക്കുള്ള  തുടക്കമായിരുന്നു അത്.
കാണികളെക്കൂടി നാടകത്തിന്റെ ഭാഗമാക്കിയുള്ള അവതരണം കാണികൾക്കും വ്യത്യസ്തതയായി. തനിമ ചോരാതെയുള്ള ഉപകരണങ്ങളുമായുള്ള ചായക്കടയും ഓത്തുപള്ളിയുമൊക്കെ നാടകാവതരണത്തിന്റെ പുതിയ അനുഭവം പകർന്നു.

പെരിന്തൽമണ്ണ നഗരസഭയുടെ പാലിയേറ്റീവ് സ്റ്റോറിനും സാന്ത്വനപ്രവർത്തനങ്ങൾക്കുമുള്ള ധനശേഖരണാർഥം തൃക്കരിപ്പൂർ കെ.എം.കെ. നാടക കലാസമിതിയാണ് ഖസാക്കിന്റെ ഇതിഹാസത്തിന് രംഗാവിഷ്‌കാരമൊരുക്കിയത്. മൂന്നുദിവസം തുടർച്ചയായ മൂന്നു പ്രദർശനങ്ങൾക്കാണ് ഇതോടെ തുടക്കമായത്. സിനിമാ സംവിധായകൻ പ്രിയനന്ദനൻ, മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി തുടങ്ങി നിരവധിപേർ നാടകം കാണാനെത്തിയിരുന്നു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *