ഇനി സെവൻസ് ഫുട്ബോൾ ആരവം; മലപ്പുറത്ത് 15 ടൂർണമെന്റുകൾ

Share to

Perinthalmanna Radio
Date: 11-11-2023

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സീസണ് ഇന്ന് തുടക്കം. മലബാറിന്റെ ആവേശമായ സെവൻസിന് പാലക്കാട് ജില്ലയിലെ കൊപ്പത്താണ് തുടക്കം. കാലാവസ്ഥ പ്രതികൂലമായതിനാൽ രണ്ടുതവണ മാറ്റി വെച്ചതാണ്. തൃശ്ശൂർ മുതൽ കാസർകോട്‌ വരെ നാൽപ്പതോളം ടൂർണമെൻറുകൾക്കാണ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ട്.

15 ടൂർണമെന്റുകളുള്ള മലപ്പുറത്താണ് എറ്റവും കൂടുതൽ കളി. 19 ടൂർണമെന്റുകൾക്ക് അംഗീകാരം നൽകിയെങ്കിലും ഇൻഷുറൻസ് അടയ്ക്കാതെ നാല് കമ്മിറ്റികൾ പിൻമാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനാണ് മിക്ക ടൂർണമെന്റുകളും. താരങ്ങൾക്ക് കൂടുതൽ കളിയവസരം ഒരുക്കാനും സെവൻസ് ടൂർണമെന്റ് വഴിയൊരുക്കും.

സെവൻസ് ടൂർണമെന്റുകൾ ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി കളിക്കാർ എത്തിയിട്ടുണ്ട്. ഒരു ടീമിൽ അഞ്ച് വിദേശ താരങ്ങളെ ഉൾപ്പെടുത്താമെങ്കിലും ഒരേസമയം മൂന്നു പേർക്ക് കളിക്കാനാണ് അനുമതിയുള്ളത്.

സുഡാൻ, നൈജീരിയ, ഘാന, ലിബിയ, എത്യോപ്യ, ഗിനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ്‌ പുതിയ സീസണിലേക്ക് താരങ്ങൾ എത്തിയിട്ടുള്ളത്. ഒരു കളിക്ക് 5000 രൂപവരെ പ്രതിഫലം വാങ്ങിക്കുന്ന വിദേശ താരങ്ങൾ വരെയുണ്ട്. കഴിഞ്ഞ സീസണിൽ 10 കിരീടം നേടിയ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആയിരുന്നു മികച്ച ടീം.

പ്രമുഖ ടീമുകൾ

സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ഫിഫാ മഞ്ചേരി, റോയൽ ട്രാവൽസ് കോഴിക്കോട്, അൽമദീന ചെർപ്പുളശ്ശേരി, സബാൻ കോട്ടയ്ക്കൽ, കെ.എം.ജി. മാവൂർ, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, ജിംഖാന തൃശ്ശൂർ, യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത്, കെ.എഫ്.സി. കാളികാവ്

*മലപ്പുറത്തെ പ്രമുഖ ക്ലബ്ബുകൾ*

വൈ.എം.എ. അരീക്കോട്, ടൗൺ ടീം അരീക്കോട്, സ്‌കൈ ബ്ലൂ എടപ്പാൾ

*ജില്ലയിലെ പ്രധാന ടൂർണമെന്റുകൾ*
1. തിരൂർ (ഉണ്ണ്യാൽ), 2. കല്പകഞ്ചേരി, 3. ഒതുക്കുങ്ങൽ, 4. കാദറലി (പെരിന്തൽമണ്ണ), 5. തിരൂരങ്ങാടി, 6. അരീക്കോട്, 7. നിലമ്പൂർ, 8. വാണിയമ്പലം, 9. ചെമ്മാണിയോട്, 10. കാടപ്പടി, 11. കോട്ടയ്ക്കൽ, 12. വളാഞ്ചേരി, 13. മഞ്ചേരി, 14. ആലത്തിയൂർ, 15. തുവ്വൂർ
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *