
Perinthalmanna Radio
Date: 01-12-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കുന്ന കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. നവകേരള സദസ്സിന്റെ ഭാഗമായി നടന്ന പ്രഭാത സദസ്സിന്റെ മുന്നോടിയായി, ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ഐഎംഎ ഭാരവാഹികളോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരത്ത് എത്തിയാലുടൻ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട് സ്ഥാനത്തേക്ക് ഇതുവരെ ആരും അപേക്ഷ നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രി അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
