
Perinthalmanna Radio
Date: 01-12-2023
സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറിയെടുക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. അത്യാവശ്യ നിത്യ ചെലവുകൾ മുടങ്ങാതിരിക്കാനെന്നാണ് ധനവകുപ്പ് വിശദീകരണം.
ഒക്ടോബർ 15 വരെയുള്ള ബില്ലുകളെല്ലാം പരിധിയില്ലാതെ മാറി നൽകും. ഒരു ലക്ഷം വരെയുള്ള തുക അപ്പപ്പോൾ നൽകും. അതിനു മുകളിലേക്കുള്ള ബില്ലുകളെങ്കിൽ ഇലട്രോണിക് ടോക്കൺ സംവിധാനമായിരിക്കും. പരിധിയും മുൻഗണനയും ധനവകുപ്പ് തീരുമാനിച്ച ശേഷം മാത്രം തുക അനുവദിക്കും.അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന കഴിഞ്ഞ ഓഗസ്റ്റ് മുതലുണ്ട്. സാമ്പത്തിക സ്ഥിതി പിന്നെയും മോശമാകുകയും അത്യാവശ്യ ചിലവുകൾക്ക് പണം തികയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ ഏർപ്പെടുത്തിയ ചിട്ടയെന്നാണ് ധനവകുപ്പ് വിശദീകരണം.
അറുപതിനം അത്യാവശ്യ ചെലവുകൾക്ക് ബാധകമല്ലാത്ത വിധത്തിലാണ് നിയന്ത്രണം. മാത്രമല്ല കെട്ടിക്കിടക്കുന്ന ബില്ലുകൾ തീർപ്പാക്കുന്നതിൻറെ ഭാഗമായി ഒക്ടോബർ 15 വരെയുള്ള ബില്ലകളെല്ലാം തുകയും പരിധിയും ഇല്ലാതെ പാസാക്കാനും തീരുമാനിച്ചു. വായ്പാ പരിധി വെട്ടിച്ചുരുക്കിയതും സംസ്ഥാനത്തിന് കിട്ടേണ്ട ആനുകൂല്യങ്ങളിലെ കുടിശികയും അടക്കം കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദത്തിലാണ്. മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക അടക്കം വിവിധ മേഖലകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
