
Perinthalmanna Radio
Date: 02-01-2024
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിക്കായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ നാല് പദ്ധതികളുടെ ഉദ്ഘാടനവും നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ പുതുക്കാത്തത് ഗൗരവമായ പ്രശ്‌നമാണെന്നും നിരന്തരം ബന്ധപ്പെട്ടിട്ടും സർക്കാരിൽ നിന്ന് അർഹമായത് കിട്ടുന്നില്ലെന്നും എം.എൽ.എ. പറഞ്ഞു.
പ്രധാന ബ്ലോക്കിൽ നിർമിച്ച ലിഫ്റ്റ്, മോർച്ചറി കെട്ടിടത്തിനു മുകളിൽ നിർമിച്ച ഫാർമസി സ്റ്റോർ, മാതൃശിശു ബ്ലോക്കിൽ നവീകരിച്ച ഓഫീസ്, സ്‌കിൽ ലാബ് എന്നീ പദ്ധതികളാണ് എം.എൽ.എ. ഉദ്ഘാടനം ചെയ്തത്. കെൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ എം.എൽ.എ. ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദുവിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ ടി.പി. ഹാരിസ്, ഷഹർബാൻ, റഹ്മത്തുന്നീസ, വാർഡ് കൗൺസിലർ ഹുസൈന നാസർ, എച്ച്.എം.സി. അംഗങ്ങളായ കുറ്റീരി മാനുപ്പ, എ.കെ. നാസർ, ഡോ. അബൂബക്കർ തയ്യിൽ, വി.ബി. സുരേഷ് ബാബു, സൂപ്രണ്ട് ഡോ. സി. ബിന്ദു, ആർ.എം.ഒ. ടി.കെ. അബ്ദുൾ റസാഖ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ്. മൂസു, അരഞ്ഞിക്കൽ ആനന്ദൻ, സമദ് പറച്ചിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. നവീകരിച്ച ഓഫീസ് ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ.യ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുമാണ് നിവേദനം നൽകിയത്. ഡിസംബർ അഞ്ചിന് ഉത്തരവിറങ്ങിയിട്ടും ഇതുവരെ ഡോക്ടർ ചുമതലയേൽക്കാത്തത് അന്വേഷിക്കണമെന്നായിരുന്നു
ആവശ്യം. ഡി.എം.ഒ.യോട് ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്ന് എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
