
Perinthalmanna Radio
Date: 02-01-2024
പെരിന്തൽമണ്ണ ∙ മറ്റാരും സഹായത്തിന് ഇല്ലാതെ വീട്ടിനുള്ളിൽ അവശ നിലയിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേനാംഗങ്ങൾ വാതിൽ തകർത്ത് രക്ഷപ്പെടുത്തി. പെരിന്തൽമണ്ണ പുത്തൂർ സ്ട്രീറ്റിൽ മഠത്തിൽ ശ്രീദേവി അമ്മയെ(86) ആണ് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വീട്ടിനുള്ളിൽ കിടപ്പുരോഗിയായ ശ്രീദേവിയമ്മയുടെ സഹോദരിയായ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് ചളവറയിലുള്ള മകനും ബന്ധുക്കളും വീട്ടിലെത്താറുണ്ട്. ഇന്നലെ മകൻ വീട്ടിലെത്തി വാതിൽതട്ടി വിളിച്ചു നോക്കിയപ്പോൾ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല.
വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു. സേന വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ തറയിൽ വീണു കിടക്കുകയായിരുന്നു സ്ത്രീ. അർധ ബോധാവസ്ഥയിലായിരുന്ന ഇവരെ ഉടൻതന്നെ രാമദാസ് ആശുപത്രിയിലേക്ക് മാറ്റി. ശുചിമുറിയിൽ നിന്ന് കിടപ്പു മുറിയിലേക്ക് വരുന്നവഴി തെന്നി വീണതാകാമെന്നാണ് കരുതുന്നത്.
അഗ്നിരക്ഷാ നിലയത്തിലെ അസി.സ്റ്റേഷൻ ഓഫിസർ പി.സാജു, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഇൻചാർജ് കെ.ടി.രാജേഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ പി.ആർ.രഞ്ജിത്ത്, എ.പി.സഫീർ, പി.കെ.മുഹമ്മദലി, ഹോം ഗാർഡുമാരായ ഉണ്ണിക്കൃഷ്ണൻ, മുരളി എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
