
Perinthalmanna Radio
Date: 04-01-2024
അങ്ങാടിപ്പുറം : ഏറാന്തോട് ഏഴുകണ്ണിപ്പാലത്തിന് അടിവശത്തുള്ള അണ്ടർ പാസ് റോഡ് റെയിൽവേ പൂർണമായും അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അങ്ങാടിപ്പുറം-വലമ്പൂർ ഭാഗത്തുള്ളവർക്ക് പെരിന്തൽമണ്ണയിൽ എത്താനുള്ള എളുപ്പ മാർഗമാണിത്.
മുൻപ് ലോറികളടക്കം ഈ റോഡ് വഴി പോയിരുന്നതിനാൽ പാലത്തിന്റെ തൂണിൽ ചെറുവിള്ളലുകൾ വന്നതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ മാത്രം കടന്നു പോകുന്ന വിധത്തിൽ റോഡ് അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇരുചക്ര വാഹനങ്ങൾക്കും പോകാനാകാത്ത വിധം ഗതാഗതം പൂർണമായും നിരോധിച്ചു. എന്നാൽ റെയിൽപാത വൈദ്യുതീകരണത്തിന്റെ പണി നടക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിട്ടതെന്നും ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി തുറന്നു കൊടുക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
