CRIME

പെരിന്തൽമണ്ണ സ്വർണക്കവർച്ച: തൃശൂരിൽ നിന്ന്  4 പേർ പിടിയിൽ; സ്വർണം കണ്ടെത്താനായില്ല
CRIME, Kerala, Local

പെരിന്തൽമണ്ണ സ്വർണക്കവർച്ച: തൃശൂരിൽ നിന്ന്  4 പേർ പിടിയിൽ; സ്വർണം കണ്ടെത്താനായില്ല

Perinthalmanna RadioDate: 22-11-2024പെരിന്തൽമണ്ണ: ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വർണം കവർന്ന സംഭവത്തിൽ നാലു പേർ പിടിയിലായി. കണ്ണൂർ സ്വദേശികളായ പ്രബിൻ ലാൽ, ലിജൻ രാജൻ, തൃശൂർ സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് പിടിയിലായത്. തൃശൂർ വെസ്റ്റ് ഫോർട്ട് പരിസരത്തുനിന്നും വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ നിന്ന് സ്വർണം കണ്ടെത്താനായിട്ടില്ല. അഞ്ച് പേർ കൂടി സംഘത്തിൽ ഉണ്ടെന്നാണ് വിവരം.ഇന്നലെ രാത്രി പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയറ്ററിനു സമീപത്ത് വെച്ചായിരുന്നു സംഭവം. പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെ.എം ജ്വല്ലറി ഉടമകളായ യൂസുഫ്, സഹോദരൻ ഷാനവാസ് എന്നിവർ വർഷങ്ങളായി ജ്വല്ലറി നടത്തിവരികയാണ്. കടയടച്ച് മുഴുവൻ ആഭരണങ്ങളും തൂക്കിക്കണക്കാക്കി രേഖപ്പെടുത്തി ബാഗിൽ വീട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവ്. ഇന്നലെ 8.45ഓടെ വീട്ടിലേ...
പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു
CRIME, Kerala, Local

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

Perinthalmanna RadioDate: 22-11-2024പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വർണം കവർന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ് (50), അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചക്കിരയായത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയേറ്ററിന് സമീപം ഇന്നലെ രാത്രി 8.45-നാണ് സംഭവം. പതിവു പോലെ ജൂവലറി അടച്ചശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന കാറിൽ ഇരുവരെയും പിന്തുടർന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. അലങ്കാർ കയറ്റത്തിലെ വളവിൽ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റിൽ സ്കൂട്ടർ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ സ്കൂട്ടർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറിൽത്തന്നെ കടന്നു. കാറിനുള്ളിൽ എത്ര പേരുണ്ടാ...
കോട്ടയ്ക്കലിൽ അമ്മയെയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി
CRIME, Kerala, Local

കോട്ടയ്ക്കലിൽ അമ്മയെയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി

Perinthalmanna RadioDate: 03-11-2022മലപ്പുറം: കോട്ടക്കൽ ചെട്ടിയാൻകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. സഫ്‌വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തും കണ്ടെത്തി.ഇന്ന് രാവിലെ അഞ്ചരയോടെയാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയുടെ ഭര്‍ത്താവാണ് മരണ വിവരം പൊലീസില്‍ അറിയിച്ചത്.മൃതദേഹങ്ങള്‍ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴി എടുക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിന് ശേഷം മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു. ...
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
CRIME, Local

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വലമ്പൂർ പൂപ്പലം പള്ളിയാലിൽ ഫൈസലിനെ(20)യാണ് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന്, പെൺകുട്ടിയെ സുഹൃത്തിന്റെ ബൈക്കിൽ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....
പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി
Crime, CRIME, Kerala, Latest

പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

Perinthalmanna RadioDate:22-10-2022കണ്ണൂർ: പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ(22) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.സമീപം മുഖം മൂടി ധരിച്ച ആളെ കണ്ടെന്ന് അയൽവാസികൾ പറയുന്നു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു<br>
CRIME, Local

മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

മലപ്പുറം: മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി(65)നെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടിൽനിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് കുത്തേറ്റനിലയിൽ കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഉടൻതന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നഫീസയും കുഞ്ഞിമുഹമ്മദും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായാണ് അയൽക്കാർ പറയുന്നത്. കസ്റ്റഡിയിലെടുത്ത നഫീസയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
CRIME, Local

കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: എട്ടും ഒൻപതും വയസ്സുള്ള മക്കളെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീറി(35)നെയാണ് പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ എ.എം. യാസിറും സംഘവും അറസ്റ്റുചെയ്തത്. ചൈൽഡ് ലൈനിൽനിന്ന് കഴിഞ്ഞദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സി. അലവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഓട്ടോഡ്രൈവർ ആയ പ്രതി സ്ഥിരമായി ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങൾക്ക് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കുട്ടികളെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിക്കും. കേബിൾ വയറുകൊണ്ടും ചൂരലുകൊണ്ടും മർദിച്ച് അവശരാക്കും. തുടർന്ന് മുറി പൂട്ടി ഓട്ടോയുമായി പുറത്തുപോവും. തിരിച്ചുവരുമ്പോഴാണ് പൂട്ടിയിട്ട മുറി തുറന്നുകൊടുക്കുന്നത്. കേബിൾ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറംഭാഗത്ത് സാരമായ മുറിവുകളുണ്ട്. ബാലനീതി നി...