Education

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
Education, Kerala

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

Perinthalmanna RadioDate: 18-07-2023ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്.അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി.അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ ...
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയില്‍ 13,705 പേര്‍ പുറത്ത്
Education, Kerala

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയില്‍ 13,705 പേര്‍ പുറത്ത്

Perinthalmanna RadioDate: 14-07-2023മലപ്പുറം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക വന്നിട്ടും ജില്ലയില്‍ സീറ്റ് കിട്ടാതെ 13,705 പേര്‍ പുറത്ത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് പട്ടിക വന്നപ്പോള്‍ പുറത്ത് പോയത്. ഇവര്‍ ഇനിയും സീറ്റിനായി കാത്തിരിക്കേണ്ടി വരും. സപ്ലിമെന്ററിക്ക് 19,710 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്. ഇതില്‍ 19,659 പേരെയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. ഇതില്‍ 1,883 പേര്‍ മറ്റ് ജില്ലകളിലെ അപേക്ഷകരാണ്. 6,005 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇനി നാല് സീറ്റ് മാത്രമാണ് ഒഴിവുള്ളത്.സംസ്ഥാനത്ത് തന്നെ സപ്ലിമെന്ററിയുടെ ആദ്യഘട്ടത്തില്‍ തന്നെ ഇത്രയും കുറഞ്ഞ സീറ്റുകള്‍ ഒഴിവ് വന്നത് മലപ്പുറത്ത് മാത്രമാണ്. ജില്ലയില്‍ ഇനി മാനേജ്മെന്റ്, അണ്‍ എയ്ഡഡ് മേഖലകളില്‍ മാത്രമാണ് സീറ്റ് ഒഴിവുള്ളത്. ഈ സീറ്റുകളില്‍ വൻ തുക മുടക്കി പഠിക്കണം....
പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ ഇന്നും നാളെയും
Education, Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ ഇന്നും നാളെയും

Perinthalmanna RadioDate: 13-07-2023മലപ്പുറം : പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ജില്ലയിൽ 19710 അപേക്ഷകരാണുള്ളത്. അതേസമയം ഒഴിവുള്ള സീറ്റുകൾ 8859 മാത്രം. 18800-ഓളം അപേക്ഷകർക്ക് ആദ്യ അലോട്‌മെന്റുകളിൽ സീറ്റുകിട്ടിയിട്ടുണ്ടായിരുന്നില്ല. ഇവരും പുതിയ അപേക്ഷകരും ചേർന്നാണ് സപ്ലിമെന്ററി അലോട്‌മെന്റിൽ അപേക്ഷിക്കുക. സ്കൂൾ ട്രാൻസ്ഫർ ഉണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടാവും.നിലവിൽ അലോട്‌മെന്റ് ലഭിച്ചവരിൽ ചിലർ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പോയിട്ടുണ്ട്. എൻട്രൻസ് കോച്ചിങ് സെന്ററുകളിലേക്ക് പോയവരും ധാരാളമുണ്ട്. ഈ ഒഴിവുകളിലേക്കെല്ലാം സപ്ലിമെന്ററി അലോട്‌മെന്റ് വഴി പ്രവേശനം നൽകും. ചില സംവരണ വിഭാഗത്തിലും വേണ്ടത്ര കുട്ടികളില്ലാതെയുണ്ട്. ആ സീറ്റുകളും മറ്റുള്ളവർക്കായി നൽകും. ഇതെല്ലാം കഴിഞ്ഞാലും പതിനായിരത്തിലേറേ പേർ സ്കൂളിന് പുറത്താകുമെന്നാണ് കണക്ക്. സീറ്റുകിട്ടാത്തവരുടെ...
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്14ന് പ്രസിദ്ധീകരിക്കും
Education, Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്14ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 12-07-2023പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്മെന്റ് 14ന് പ്രസിദ്ധീകരിക്കും. ആകെ 67,832 പേരാണ് അലോട്മെന്റിനായി അപേക്ഷിച്ചത്. മുഖ്യ ഘട്ടത്തിൽ അപേക്ഷിച്ചവർക്ക് പുറമേ പുതിയതായി 4637 അപേക്ഷകർ കൂടി ഇത്തവണയുണ്ട്. മുഖ്യ ഘട്ടത്തിലെ അപേക്ഷയിൽ പിഴവു സംഭവിച്ചതു മൂലം പുതുക്കി അപേക്ഷിച്ചവരാണ് ബാക്കിയുള്ള 63,195 പേർ. 13ന് രാത്രിയും അലോട്ട്മെന്റ് വരാനുള്ള സാധ്യതയുണ്ട്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs-------------------------------------...
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയില്‍ കാത്തിരിക്കുന്നവര്‍ 31,915
Education, Kerala, Local

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയില്‍ കാത്തിരിക്കുന്നവര്‍ 31,915

Perinthalmanna RadioDate: 10-07-2023മലപ്പുറം: ജില്ലയില്‍ പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടികക്ക് കാത്തിരിക്കുന്നത് 31,915 പേര്‍. നിലവില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക് പരിഹാരമായിട്ടില്ല.സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമോ എന്നാണ് വിദ്യാര്‍ഥികള്‍ ഉറ്റുനോക്കുന്നത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് പണം മുടക്കി സമാന്തര വിദ്യാഭ്യാസമേഖലയെ ആശ്രയിക്കേണ്ടിവരും.ജില്ലയില്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ ആകെ 49,107 കുട്ടികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍-എയ്ഡഡ് മേഖല‍യില്‍ 47,651 പേരും അണ്‍ എയ്ഡഡ് മേഖലയില്‍ 1,456 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റ് േക്വാട്ടയില്‍ 42,006, സ്പോര്‍ട്സില്‍ 840, മാനേജ്മെന്റില്‍ 1,750, കമ്യൂണിറ്റിയില്‍ 3,055 എന്നിങ്ങനെയായിരുന്നു പ്രവേശനം. നിലവില്‍ ആകെ 18,689 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത...
പ്ലസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്നു മുതൽ
Education, Kerala

പ്ലസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്നു മുതൽ

Perinthalmanna RadioDate: 10-07-2023പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നു മുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി സ്കൂളുകളിൽ എത്തിക്കണം. ഇത് സ്കൂളുകളിൽ എത്തി വിദ്യാർഥികൾക്കു നേരിട്ടെത്തി കൈപ്പറ്റണം. പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ട ശേഷമാണ് സർട്ടിഫിക്കറ്റ് വിതരണം. മെയ്‌ 25നാണ് പ്ലസ് ടു പരീക്ഷാഫലം വന്നത്. ഒറിജിനൽ സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനാൽ വിദേശ സർവകലാ ശാലകളിലും മറ്റും ഉപരിപഠനത്തിന് അപേക്ഷ നൽകിയവർ പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നടപടികൾ വേഗത്തിലാക്കി ഇന്നു മുതൽ സർട്ടിഫിക്കേറ്റ് വിതരണം ആരംഭിക്കും. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------...
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
Education, Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 10-07-2023പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതൽ സീറ്റ് അനുവദിക്കും എന്നാണ് സർക്കാരിന്റെ ഉറപ്പ്. 3 അലോട്ട്മെന്റ് തീർന്നിട്ടും മലപ്പുറത്തു അടക്കം മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷമാണ്. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക...

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി; എയ്‌ഡഡ് സ്കൂളുകളില്‍ അധിക സീറ്റ് അനുവദിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
Education, Kerala

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി; എയ്‌ഡഡ് സ്കൂളുകളില്‍ അധിക സീറ്റ് അനുവദിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Perinthalmanna RadioDate:09-07-2023കോഴിക്കോട്: മലപ്പുറത്തെ പ്ലസ്‌ വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ മാസം 16ന് ശേഷം എയ്‌ഡഡ് സ്കൂളുകളില്‍ അധിക സീറ്റ് അനുവദിക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.താലൂക്ക്-പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവനുസരിച്ചാകും സീറ്റുകള്‍ അനുവദിക്കുക. വിഷയത്തില്‍ ശ്വാശത പരിഹാരത്തിന് 16ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. 74014 കുട്ടികളാണ് ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ 51443 പേര്‍ പ്രവേശം നേടി.മറ്റ് ക്വാട്ടകളില്‍ ആകെ 19165 സീറ്റുകളില്‍ ഇപ്പോള്‍ ഒഴിവുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ നേത‍ൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറത്തെ പ്രശ്നം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് പല ജില്ലകളില്‍ നിന്നും 14 ബാച്ചുകള്‍ മലപ്പുറം ജില്ലകളിലേക്ക് മാറ്റി...
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ
Education, Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ

Perinthalmanna RadioDate: 07-07-2023പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക്, വേണ്ട തിരുത്തലുകൾ വരുത്തി അപേക്ഷ നൽകാം.സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. അതേസമയം,  പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങിയിട്ടും മലപ...