Education

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി
Education, Kerala

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി

Perinthalmanna RadioDate: 05-07-2023സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെയാണ്. മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാര്‍ത്ഥികളെ കാണും.സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെ...
പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; മലബാറില്‍ 54,616 പേര്‍ ഇപ്പോഴും പുറത്ത്
Education, Kerala

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; മലബാറില്‍ 54,616 പേര്‍ ഇപ്പോഴും പുറത്ത്

Perinthalmanna RadioDate: 04-07-2023മലപ്പുറം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ 1.28 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. ഇവരില്‍ പകുതിയിലേറെയും മലബാറിലാണ്. ഈ വര്‍ഷം 4,59,330 അപേക്ഷകളാണ് പ്ലസ് വണ്‍ ഏകജാലകം വഴി ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ ഇവരില്‍ 1,28,612 പേര്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. കൂടുതല്‍ ബാച്ചും സീറ്റും അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും നേരത്തെയുള്ള സീറ്റുകളില്‍ തന്നെയാണ് നിലവില്‍ മൂന്ന് അലോട്‌മെന്റുകളും നടത്തിയത്.മലബാറിലാണ് സീറ്റ് പ്രതിസന്ധി രൂക്ഷം. ഈ വര്‍ഷം പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2,40,548 അപേക്ഷകളാണ് ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 1,54,866 പേര്‍ക്കാണ് അവസരം ലഭിച്ചത്. 30,066 പേര്‍ക്ക് ഹയര്‍ ഓപ്ഷനും ലഭിച്ചു. എന്നിട്ടും 54,616 പേര്‍ പുറ...
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും
Education, Kerala

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും

Perinthalmanna RadioDate: 03-07-2023ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡ‌യറക്‌ടര്‍മാര്‍, വി.എച്ച്‌.എസ്.ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.പ്ലസ് വണ്‍ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്മെന്റുകളും പൂര്‍ത്തിയാക്കി. സപ്ലിമെന്ററി അലോട്മെന്റും സ്കൂള്‍- കോമ്പിനേഷൻ മാറ്റങ്ങളും തുടര്‍ന്ന് ഉണ്ടാവുമെങ്കിലും ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ലഭിച്ച അഡ്മിഷനില്‍ തുടര്‍ന്ന് പഠിക്കുന്നവരാകുമെന്നതിനാല്‍ ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടില്ല.46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയര്‍ സെക്കന്ററിയില്‍ പഠിക്കുന്നതിന് അവസരമുള്ളത്. എന്‍.എസ്.ക്യൂ.എഫ് പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയില്‍ പുതിയ കോഴ്സ...
പ്ലസ് വണ്‍ മൂന്നാം അലോട്ട്മെൻ്റ് വന്നിട്ടും മലപ്പുറത്ത് 33,598 കുട്ടികള്‍ പുറത്തു തന്നെ
Education, Kerala

പ്ലസ് വണ്‍ മൂന്നാം അലോട്ട്മെൻ്റ് വന്നിട്ടും മലപ്പുറത്ത് 33,598 കുട്ടികള്‍ പുറത്തു തന്നെ

Perinthalmanna RadioDate: 01-07-2023മലപ്പുറം: പ്ലസ് വണിന് മൂന്നാം അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നിട്ടും 81,022 അപേക്ഷകരില്‍ 33,598 പേര്‍ സീറ്റ് കിട്ടാതെ പുറത്ത്.മൂന്നാം ഘട്ടത്തില്‍ ആകെ 47,424 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. 47,428 സീറ്റിലേക്കായിരുന്നു പ്രവേശനം നടന്നത്. ഇതില്‍ നാല് സീറ്റുകളുടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടില്ല.ഈഴവ -തിയ്യ, എസ്.സി വിഭാഗങ്ങളിലാണ് രണ്ട് വീതം സീറ്റുകള്‍ ഒഴിവ് വന്നത്. മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ ജനറല്‍ വിഭാഗത്തിലെ 35,058 സീറ്റുകളും നിറഞ്ഞു. ജനറലില്‍ ആദ്യം അനുവദിച്ച 22,386ഉം പുതുക്കി അനുവദിച്ച 12,672ഉമടക്കം 35,058 സീറ്റുകളാണ് അലോട്ട്മെന്‍റില്‍ നിറഞ്ഞത്.സംവരണ വിഭാഗത്തില്‍ മുസ്ലിം 2809, ഭിന്നശേഷിയിലെ 660, ഒ.ഇ.സിയില്‍ 12, വിശ്വകര്‍മ 751 സീറ്റുകളും അലോട്ട്മെന്‍റില്‍ പൂര്‍ണമായി. ഈഴവ -തിയ്യ വിഭാഗത്തില്‍ 2914 സീറ്റില്‍ രണ്ടും എ...
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു
Education, Kerala

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 24-06-2023ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്https://hscap.kerala.gov.in/വഴി അലോട്മെന്റ് പരിശോധിക്കാം. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ 26ന് രാവിലെ 11മുതൽ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും 26 മുതൽ പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ മറ്റ് അലോട്ട്മെന്റ് പരിഗണിക്കുന്നതല്ല.ഇതിനു ശേഷം മൂന്നാം ഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അപേക്ഷ നൽകാം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന...
പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു: രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും
Education, Kerala

പ്ലസ് വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചു: രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 21-06-2023ഈ വർഷത്തെ പ്ലസ് വൺ കോഴ്സിലേക്ക് ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം അവസാനിച്ചു. ഇന്ന് വൈകിട്ട് 5 വരെയായിരുന്നു പ്രവേശനത്തിനുള്ള സമയം. ഒന്നാം അലോട്ട്മെന്റ് പ്രകാരം അലോട്മെന്റ് ലഭിച്ചവരാണ് പ്രവേശനം നേടിയത്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് ഇനി അവസരം ഉണ്ടാവില്ല. ആകെ ഉണ്ടായിരുന്ന 3,03,409 മെറിറ്റ് സീറ്റുകളിൽ 2,41,104 പേർക്കാണ് ആദ്യ അലോട്മെന്റ് അനുവദിച്ചത്.ബാക്കി സീറ്റുകളിലേക്ക് രണ്ടും മൂന്നും ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 26ന് രാവിലെ 11മുതൽ ആരംഭിക്കും. ഇതിനു ശേഷം മൂന്നാംഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇ...
പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
Education, Kerala

പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 19-06-2023പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച രാവിലെ 11 മുതല്‍ ബുധനാഴ്ച വരെ സ്കൂളുകളില്‍ പ്രവേശനം നേടാം.അലോട്ട്മെൻറ് വിവരങ്ങള്‍ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admission" എന്ന ലിങ്കിലൂടെ ഹയര്‍ സെക്കൻഡറി അഡ്മിഷൻ വെബ് സൈറ്റില്‍ പ്രവേശിച്ച്‌ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.അലോട്ട്മെൻറ് ലഭിച്ചവര്‍ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ രക്ഷാകര്‍ത്താവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്...
പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് നാളെ
Education, Kerala

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് നാളെ

Perinthalmanna RadioDate: 18-06-2023സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 11 മണി മുതലാണ് വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റിന് വിവരങ്ങൾ പരിശോധിക്കാൻ സാധിക്കുക. ജൂൺ 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കുവാൻ സാധിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫസ്റ്റ് അലോട്ട്മെന്റ് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന പ്രിന്റുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം എത്തേണ്ടതാണ്.ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിര പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, മറ്റു ഓപ്ഷനുകൾ ആവശ്യമായ വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നേടാം. താൽക്കാലിക പ്രവ...
പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Education, Kerala

പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 15-06-2023സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ പ്രസിദ്ധീകരിച്ചു.https://chat.whatsapp.com/FXWqNeniWKuCY5QVi7FWIsഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക്https://keralaresults.nic.in -ൽ ഫലമറിയാം.www.results.kite.kerala.gov.inwww.prd.kerala.gov.inwww.kerala.gov.inഎന്നീ വെബ്‌ സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും
Education

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 12-06-2023ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്https://school.hscap.kerala.gov.in/index.php/candidate_login/എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്.നാളെ നടക്കുന്ന ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വി.എച്ച്.എസ്.ഇ . മുപ്പത്തി മൂവായിരത്തി മുപ്പത് (33,030). അൺ എയിഡഡ് 54,585. ആകെ സീറ്റുകൾ 4,58,205 ആണ്.................................................കൂടുത...