പ്ലസ് വൺ പ്രവേശനം; ജൂൺ രണ്ട് മുതൽ അപേക്ഷിക്കാം, ട്രയൽ അലോട്ട്‌മെന്റ് 13-ന്
Perinthalmanna RadioDate: 25-05-2023സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 13 നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യ ഘട്ടത്തിലുൾപ്പെട്ട മൂന്ന് അലോട്ട്മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മുഖ്യ ഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബാക്കി സീറ്റുകൾ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികൾ അവസാനിപ്പിക്കുക .................................................കൂടുതൽ വാർത്തകൾക്ക് www.perinthalmann...










