Education

അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
Education, Kerala

അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Perinthalmanna RadioDate: 10-05-2023സംസ്ഥാനത്തു സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചൂടിനെ പ്രതിരോധിക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അവധിക്കാല ക്ലാസ് നിരോധിച്ചുകൊണ്ടുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണമെന്നും നിർദേശം ലംഘിച്ചു ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്നായിരുന്നു 2017ലെ ഉത്തരവ്. ദേശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ,...
എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് രേഖപ്പെടുത്തൽ ഇന്നു മുതൽ
Education, Kerala

എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് രേഖപ്പെടുത്തൽ ഇന്നു മുതൽ

Perinthalmanna RadioDate: 24-04-2023എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് തിങ്കളാഴ്ച മുതൽ രേഖപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു. സ്കൂളുകളിൽ 28 വരെയാണ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ഗ്രേസ് മാർക്കിനുള്ള ഓൺലൈൻ എൻട്രി നടത്താനുള്ള സമയപരിധി. വിദ്യാഭ്യാസ ഉപഡയറക്ടർമാരാണ് അന്തിമമായി ഗ്രേസ് മാർക്ക് അനുവദിക്കേണ്ടത്.വിദ്യാർഥികൾ www.sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തണം. ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സ്കൂളിലെ പ്രധാനാധ്യാപകന്റെ മേലൊപ്പോടെ അതത്‌ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കണം. ഓൺലൈനിൽ നടത്തുന്ന രേഖപ്പെടുത്തലുകൾ ശരിയാണെന്ന് ഉറപ്പാക്കിയശേഷമേ പ്രധാനാധ്യാപകൻ അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കാവൂ.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ...
സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; എസ്എസ്എല്‍സി ഫലം മേയ് 20ന്
Education, Kerala

സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; എസ്എസ്എല്‍സി ഫലം മേയ് 20ന്

Perinthalmanna RadioDate: 20-04-2023ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഹയർ സെക്കൻഡറി പരീക്ഷാഫലം 25-ന് മുൻപ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 4,19,554 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തർദേശീയ തല മത്സരങ്ങളിലെ മികവ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ്ക്രോസ്, നാഷണൽ സർവീസ് സ്കീം എന്നിവയാണ് ഗ്രേസ് മാർക്കിനായി പരിഗണിക്കുക.പ്ലസ് വൺ സീറ്റ് പുനഃക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏർപ്പെടുത്തും. ജൂൺ ഒന്...
ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസിന് വീണ്ടും നിറം മാറ്റം
Education, Kerala, Local

ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസിന് വീണ്ടും നിറം മാറ്റം

Perinthalmanna RadioDate: 19-03-2023ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസിന് വീണ്ടും നിറം മാറ്റം. ശനിയാഴ്ച നടന്ന പ്ലസ്ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യക്കടലാസ് രണ്ടു നിറങ്ങളിലായിരുന്നു. എല്ലാ ജില്ലകളിലും ഈ നിറംമാറ്റം പ്രകടമായില്ല. ഒരുപരീക്ഷയ്ക്ക് രണ്ടു നിറത്തിൽ ചോദ്യക്കടലാസ് വിതരണം ചെയ്യപ്പെട്ടത് വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി.എന്തുസംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിനും പിടിയില്ല. സംഭവം അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.വെള്ളയിൽ കറുപ്പും മഞ്ഞയിൽ കറുപ്പും നിറങ്ങളിലായിരുന്നു ചോദ്യക്കടലാസുകൾ. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ വ്യാപകമായി ഇത്‌ സംഭവിച്ചു. ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിറം മാറ്റമുണ്ടായില്ല.പലതരം ചോദ്യക്കടലാസുകൾ വിതരണം ചെയ്യപ്പെട്ടത് പരീക്ഷാനടത്തിപ്പിലെ പിടിപ്പുകേടാണെന്ന് അധ്യാപകർ ...
ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ചു
Education

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

Perinthalmanna RadioDate: 11-03-2023മാർച്ച് 13ന് തുടങ്ങുന്ന ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ പ്രകാരം ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2.15നാണ് പരീക്ഷകൾ നടക്കുക. ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളിൽ മാറ്റം വരുത്തിയത്. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr--------------------...
എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ആരംഭിക്കും
Education, Local

എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ആരംഭിക്കും

Perinthalmanna RadioDate: 09-03-2023എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ ഒന്‍പതരക്ക് പരീക്ഷ ആരംഭിക്കും. പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും ഉള്‍പ്പെടെ ആകെ  2,960 പരീക്ഷാ  കേന്ദ്രങ്ങളാണ് ഉള്ളത്. സെന്‍ററുകളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗള്‍ഫില്‍ 518 കുട്ടികളും ലക്ഷദ്വീപില്‍ 289 പേരും എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നു. മാര്‍ച്ച് 29 ന് പരീക്ഷ അവസാനിക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരി...
എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; ഹയർ സെക്കൻഡറി പരീക്ഷ 10ന് തുടങ്ങും
Education, Kerala

എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; ഹയർ സെക്കൻഡറി പരീക്ഷ 10ന് തുടങ്ങും

Perinthalmanna RadioDate: 04-03-2023എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതു മുതൽ 29 വരെ നടക്കും. പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.രാവിലെ 9.30നാണ് എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുക. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. മൂല്യനിർണയം 70 ക്യാംപുകളിൽ ഏപ്രിൽ 3 മുതൽ 24വരെ നടക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10ന് തുടങ്ങി മാർച്ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. രാവിലെ 9.30ന് പരീക്ഷ തുടങ്ങും. ഹയർ സെക്കൻഡറിയിൽ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസ...
എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ തുടങ്ങി
Education, Kerala, Local

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ തുടങ്ങി

Perinthalmanna RadioDate: 27-02-2023ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാർച്ച്‌ 9 മുതലാണ് ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്. നാളത്തെ മോഡൽ പരീക്ഷകൾ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാറ്റിയിട്ടുണ്ട്. പുതിയ ടൈം ടേബിൾ പ്രകാരം മാർച്ച് 4നാണ് മോഡൽ പരീക്ഷകൾ അവസാനിക്കുക. എസ്എസ്എൽസി ബോർഡ് പരീക്ഷകൾ മാർച്ച് 9നും ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു) പരീക്ഷകൾ മാർച്ച് 10നുമാണ് ആരംഭിക്കുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr----------------------------...
ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ 8.57 ലക്ഷം പേർ
Education, Kerala

ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ 8.57 ലക്ഷം പേർ

Perinthalmanna RadioDate: 27-02-2023തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. രണ്ടാം വർഷത്തിൽ 9592 പേരാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലുള്ളത്. കഴിഞ്ഞ വർഷം സ്കോൾ കേരളയിൽ നിന്ന് (ഓപൺ സ്കൂൾ) ഉൾപ്പെടെ രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,32,436 പേരായിരുന്നു. ഇത്തവണയത് 4,42,028 ആയി വർധിച്ചു.കഴിഞ്ഞ വർഷം ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 4,24,696 പേർ ആയിരുന്നെങ്കിൽ ഇത്തവണ പരീക്ഷ എഴുതുന്നത് 424978 പേരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 282 പേർ കൂടുതൽ.ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികളുടെ ആകെ എണ്ണം 8,57,414 ആണ്. കഴിഞ്ഞ വർഷം പ്ലസ് വൺ പരീക്ഷ എഴുതിയവരേക്കാൾ (4,24,696 പേർ) കൂടുതൽ പേർ ഇത്തവണ പ്ലസ് ടു (4,42,028) പരീക്ഷ എഴുതുന്നുമുണ്ട്. ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നവരിൽ 2,17,028 പേർ പെൺകുട്ടികളും 2,25,000 ...
എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം
Education

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം

Perinthalmanna RadioDate: 22-02-2023ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച് നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽപരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷ വെച്ചിരുന്നത്. ഇതാണ് നാലിലേക്ക് മാറ്റിയത്. പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ക...