എസ്.എസ്.എൽ.സി. ഡ്യൂട്ടിയുള്ള അധ്യാപകർ താഴ്‌ന്ന ക്ലാസിലെ പരീക്ഷയും നടത്തേണ്ടിവരും
Perinthalmanna RadioDate: 18-02-2023എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഡ്യൂട്ടിയുള്ള അധ്യാപകർക്ക് ഉച്ച വരെ മാത്രം ഡ്യൂട്ടി എന്ന ശൈലി മാറുന്നു. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകളിലെ പരീക്ഷയും അവർ നടത്തേണ്ടി വരും. എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ തന്നെ ഈ ക്ലാസുകളിലെ പരീക്ഷയും നടത്തുമെന്ന തീരുമാനമാണ് ഇത്തരമൊരു മാറ്റത്തിന് അടിസ്ഥാനം.എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ മറ്റ് ക്ലാസുകളിലെ പരീക്ഷയ്ക്ക് അധ്യാപകരുടെ ലഭ്യത കുറവുണ്ടായാൽ എസ്.എസ്.എൽ.സി. ഡ്യൂട്ടി ചെയ്യുന്ന അധ്യാപകരെത്തന്നെ നിയോഗിക്കാനാണ് തീരുമാനം.ആൾക്ഷാമം ഉണ്ടാകുമെന്ന കാര്യം ഉറപ്പായതിനാൽ പുറമേ നിന്ന് വരുന്ന എസ്.എസ്.എൽ.സി. ഡ്യൂട്ടിക്കാർ, ഉച്ചയ്ക്കു ശേഷവും തുടരേണ്ടി വരും. പുറമേ നിന്നുവരുന്നവർക്ക് എന്തെങ്കിലും അസൗകര്യം വന്നാൽ, ആ സ്കൂളിൽ നിന്ന് മറ്റിടങ്ങളിൽ ഡ്യൂട്ടിക്കു പോയവർ ഉച്ചയ്ക്കു ശേഷം സ്വന്തം കുട്ടികളുടെ പരീക്ഷ നട...