Health

കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില കുറയും
Health, India

കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില കുറയും

Perinthalmanna RadioDate: 11-07-2023കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ് ടി കൗൺസിലിൽ അറിയിച്ചു. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജിഎസ് ടി ഇടാക്കാൻ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിംഗിനും കസിനോയ്ക്കും 28% ജി എസ് ടി ഏ‍ര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായത്തിന് യോഗം അംഗീകാരം നൽകി.   ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍...
കോളറ വ്യാപിക്കുന്നു; ഏഴു പേർക്ക്‌ സ്ഥിരീകരിച്ചു
Health, Local

കോളറ വ്യാപിക്കുന്നു; ഏഴു പേർക്ക്‌ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 07-03-2023മലപ്പുറം: വഴിക്കടവിൽ സ്ഥിരീകരിച്ച കോളറ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. 24 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എടക്കരയിൽ വയറിളക്കം ബാധിച്ച ഒരു സ്ത്രീയും ചികിത്സയിലാണ്. ഇതോടെ രോഗം സമീപ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വഴിക്കടവിൽ ജലനിധി പദ്ധതിയിൽനിന്നുള്ള കുടിവെള്ള വിതരണം നിർത്തിവെച്ചു. രോഗത്തിന് കാരണമായി സംശയിക്കുന്ന കാരക്കോടൻ പുഴയിൽനിന്ന് വെള്ളം ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. പല സ്ഥാപനങ്ങളിലും ക്വാർട്ടേഴ്‌സുകളിലും വെള്ളം നേരിട്ട് ഉപയോഗിക്കുന്നുണ്ട്.വഴിക്കടവിൽ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് വൃക്ക തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങി.ഇയാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. മറ്റ് രണ്ടുപേരുടെ വൃക്കയുടെ പ്രവർത്തനം തകരാറിലായിട്ട...
കേരളത്തിൽ രോഗാണുക്കൾ പ്രതിരോധം നേടുന്നു; ആന്റിബയോട്ടിക് പണ്ടേപ്പോലെ ഫലിക്കുന്നില്ല
Health

കേരളത്തിൽ രോഗാണുക്കൾ പ്രതിരോധം നേടുന്നു; ആന്റിബയോട്ടിക് പണ്ടേപ്പോലെ ഫലിക്കുന്നില്ല

Perinthalmanna RadioDate: 29-01-2023ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ തോത് കേരളത്തിൽ കൂടുന്നതായി സംസ്ഥാന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സർവയലൻസ് നെറ്റ്വർക്ക് റിപ്പോർട്ട്. ബാക്ടീരിയൽ അണുബാധക്കെതിരേയുള്ള മാന്ത്രിക വെടിയുണ്ടകളായ ആന്റിബയോട്ടിക്കുകൾക്ക് 'ശക്തികുറയുക'യാണ്. വിവിധ ആന്റിബയോട്ടിക്കുകൾക്കെതിരേ അണുക്കൾ അഞ്ചു മുതൽ 84 ശതമാനംവരെ പ്രതിരോധം കൈവരിച്ചിട്ടുണ്ട്. പുതുതലമുറ ആന്റിബയോട്ടികൾക്കെതിരേപ്പോലും അണുക്കൾ പ്രതിരോധമാർജിക്കുന്നു. മരുന്ന് ഫലിക്കാതായാൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും.ഇ-കോളി, ക്ലബ്സിയല്ല, സ്യൂഡോമോണാസ്, അസിനെറ്റോബാക്റ്റർ, സാൽമൊണല്ല എന്ററിക്ക, സ്റ്റെഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകൾക്ക് മുൻഗണന നൽകി സംസ്ഥാനം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒൻപതു ജില്ലകളിലെ 21 കേന്ദ്രങ്ങളിൽ നിന്നായി 14,353 രോഗികളുടെ സാംപിളെടുത്താണ് ആദ...
മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിന് അനുമതി
Health, India, Kerala

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിന് അനുമതി

Perinthalmanna RadioDate: 23-12-2022ഡല്‍ഹി: മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. ഭാരത് ബയോടെക്കിന്‍റെ മൂക്കിൽ ഒഴിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണത്തിനെത്തുക. നേസല്‍ കോവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐയുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി. നേസല്‍ വാക്സിന്‍ കോവിന്‍ പോര്‍ട്ടലില്‍ ഉടന്‍ ഉള്‍പ്പെടുത്തും.18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നേസല്‍ വാക്സിന്‍ നല്‍കുക. ഇതിന് മുന്‍പ് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം വേഗത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് വാക്സിൻ വീടുകളിൽ എത്തിച്ച് നൽകുന്ന പദ്ധതിക്ക് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തുടക്കം കുറിച്ചു.വാഷിങ്ടണ്‍ യൂണിവേഴ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് പിടിമുറുക്കുന്നു; ഓണത്തിന് ശേഷം ദിവസവും ചികിത്സ തേടുന്നത് ആയിരങ്ങൾ
Health, Kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പിടിമുറുക്കുന്നു; ഓണത്തിന് ശേഷം ദിവസവും ചികിത്സ തേടുന്നത് ആയിരങ്ങൾ

തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഓണത്തിന് ശേഷം ദിവസവും ആയിരക്കണക്കിന് ആളുകളാണ് പനി ബാധയുമായി ആശുപത്രിയിൽ എത്തുന്നത്. ഇന്നലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് 12443 പേരാണ്. 670 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയിൽ ഇപ്പോൾ സംസ്ഥാനത്ത് 8452പേരാണുള്ളത്. ഇവരിൽ പലരുടേയും അവസ്ഥ ഗുരുതരമാണ്. കഴിഞ്ഞ മാസം 336 പേരുടെ മരണകാരണം കൊവിഡ് മൂലമെന്ന് കണ്ടെത്തിയിട്ടുണ്ട്.പനിക്ക് ചികിത്സ തേടിയെത്തുന്നവരിൽ കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിനാൽ ഇനിയും നിസാരമായി കാണരുത്. വൃദ്ധരിലും, മറ്റ് അസുഖങ്ങൾ അലട്ടുന്നവരിലും കൊവിഡ് ഗുരുതരമാവുന്ന അവസ്ഥയാണുള്ളത്.കൊവിഡ് അവസാനിച്ചു എന്ന് മട്ടിലാണ് സാമൂഹിക അകലവും, മാസ്‌കും ഉപേക്ഷിച്ച് ജനം പുറത്തിറങ്ങുന്നത്. എന...