India

രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു മാസം
India, Kerala, Latest

രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു മാസം

Perinthalmanna RadioDate: 30-08-2024രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഗ്രാമങ്ങളെ തുടച്ചു നീക്കിയിട്ട് ഇന്ന് ഒരു മാസം. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ദുരന്ത ഭൂമിയായി മാറി. കഴിഞ്ഞ മാസം ഇതേ ദിവസം നടുക്കുന്ന ദുരന്ത വാര്‍ത്ത കേട്ടാണ് കേരളം ഉണര്‍ന്നത്. ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ രണ്ട് ദിവസം കഴിയേണ്ടിവന്നു.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. 78 പേര്‍ ഇന്നും മണ്‍കൂനക്കുള്ളിലാണ്. 62 കുടുംബങ്ങള്‍ ഒരാള്‍ പോലുമില്ലാതെ പൂര്‍ണമായി ഇല്ലാതായി. 183 വീടുകള്‍ ഇല്ലാതായി 145 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു 71 പേര്‍ക്ക് പരിക്കേറ്റു. കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത വിധം കൂട്ട സംസ്‌കാരവും ദുരത്തിനൊടുവില്‍ കാണേണ്ടി വന്നു. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്‍മുമ്പില്‍ നഷ്ടപ്പെട്ടവരുട...
ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ
India, Technology

ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

Perinthalmanna RadioDate: 29-08-2024ന്യൂഡൽഹി ∙ ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആപ്പിനെതിരെ ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ സിഇഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു. പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്.  ലോകത്താകമാനം 100 കോടിയോളം പേ‍ർ ഉപയോഗിക്കുന്ന മെസഞ്ചർ ആപ്പിന് ഇന്ത്യയിൽ മാത്രം 50 ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. രാജ്യത്തെ ഐടി നിയമങ്ങൾ അനുസരിച്ച് നോഡൽ ഓഫിസറെയും കംപ്ലെയ്ന്റ് ഓഫിസറെയുമ...
ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി നീട്ടി
India

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി നീട്ടി

Perinthalmanna RadioDate: 30-08-2023ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 14 വരെയായി നീട്ടി. സെപ്റ്റംബർ 14 വരെയാണ് നീട്ടിയത്. നേരത്തെ ജൂൺ 14 ആയിരുന്നു സമയ പരിധി. അതേസമയം ആധാർ‑പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെയാണ്. കൂടാതെ ‚2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന സമയവും സെപ്റ്റംബർ 30 ന് അവസാനിക്കും . ഇതിനുള്ള അവസാന തിയതി. ഇതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം സെപ്റ്റംബറിൽ അവസാനിക്കും.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകുവാനും നാമനിർദ്ദേശം ഒഴിവാക്കാനുമുള്ള സമയപരിധിയും സെപ്റ്റംബറിൽ 30 തോടെ അവസാനിക്കും. മുതിർന്ന പൗരന്മാർക്കായി എസ്ബിഐ നൽകുന്ന നിക്ഷേപ പദ്ധതിയായ എസ്ബിഐ വീ കെയറിൻറെ ഭാഗമാകേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ് .................................................
കേരളത്തിന് രണ്ടാമത് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് റെയിൽവേ
India, Kerala

കേരളത്തിന് രണ്ടാമത് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് റെയിൽവേ

Perinthalmanna RadioDate: 30-08-2023കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മം​ഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകൾ പരിഗണനയിലുണ്ട്. മം​ഗലാപുരം-തിരുവനന്തപുരം, മം​ഗലാപുരം-എറണാകുളം റൂട്ടുമാണ് നിലവിൽ പരി​ഗണനയിൽ. ഇവയിൽ മം​ഗലാപുരം- തിരുവനന്തപുരം പ്രാവർത്തികമാക്കണമെങ്കിൽ രണ്ട് റേക്കുകൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.പ്രധാനപ്പെട്ട രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കാമെന്ന ആശയം മുൻനിർത്തി ഗോവ-എറണാകുളം റൂട്ടും ദക്ഷിണറെയിൽവേ പരി​ഗണിച്ചിരുന്നു. എന്നാൽ ഒരു റേക്ക് ഉപയോ​ഗിച്ച് ഈ സർവീസ് പ്രായോ​ഗികമാവില്ലെന്ന വിലയിരുത്തലിനെ തുടർന്ന് റൂട്ട് ഉപേക്ഷിക്കുകയായിരുന്നു.30 വന്...
യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാൻ റെയില്‍വേ
India, Kerala

യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാൻ റെയില്‍വേ

Perinthalmanna RadioDate: 30-08-2023ന്യൂഡൽഹി: യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാനുള്ള നീക്കവുമായി റെയിൽവേ. ഇത്തരം തീവണ്ടികൾ കണ്ടെത്തി സാധ്യതകൾ പരിശോധിക്കാൻ സോണൽ അധികൃതർക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ ക്ലാസ് കോച്ചുകളെ സാധാരണ കോച്ചുകളാക്കിക്കൊണ്ട് പ്രതിദിന യാത്രക്കാർക്ക് ഗുണകരമാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതുവഴി റെയിൽവേയുടെ വരുമാനം കൂട്ടാമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ വേഗത്തിൽ നടപടി വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.എ.സി. ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തുകൾവരെയും ടു ടയർ എ.സി.യിൽ 48 മുതൽ 54 ബെർത്തുകൾ വരെയുമാണുള്ളത്. ത്രീ ടയർ എ.സി. കോച്ചിൽ 64 മുതൽ 72 ബർത്തുകളും സ്ലീപ്പർ കോച്ചിൽ 72 മുതൽ 80 വരെ ...
പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ
India, Kerala

പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ

Perinthalmanna RadioDate: 30-08-2023പെരിന്തൽമണ്ണ: ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വന്നു . 200 രൂപയാണ് കുറച്ചത്. പെരിന്തൽമണ്ണയിൽ ഗാർഹിക സിലിണ്ടറിന് 1121.50 രൂപയിൽ നിന്നും 921.50 രൂപയായി വില കുറഞ്ഞു . ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 721.50 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം കിട്ടും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചക വാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://c...
ഗാര്‍ഹിക പാചകവാതകവില കുറച്ചു; 200 രൂപ സബ്സിഡി നല്‍കും
India

ഗാര്‍ഹിക പാചകവാതകവില കുറച്ചു; 200 രൂപ സബ്സിഡി നല്‍കും

Perinthalmanna RadioDate: 29-08-2023ഗാര്‍ഹിക പാചകവാതകവില കുറച്ച് കേന്ദ്രസര്‍ക്കാര്‍. 200 രൂപ സബ്സിഡി നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. സിലിണ്ടര്‍ വില 910 രൂപയായി കുറയും, നിലവില്‍ 1110 രൂപയാണ്. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായി ഉയരും. ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് 610 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും.പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍– ഒാണം സമ്മാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി. ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രം. അങ്ങനെ കണ്ടാൽ മതിയെന്ന് കേന്ദ്രമന്ത്രി. നമ്മുടെ സഹോദരിമാരുടെ ക്ഷേമമാണ് ലക്ഷ്യമെന്നും മന്ത്രി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------------------------------------...
നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാത; സർവേ നടപടികൾ ഈയാഴ്ച തുടങ്ങും
India, Kerala, Local

നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാത; സർവേ നടപടികൾ ഈയാഴ്ച തുടങ്ങും

Perinthalmanna RadioDate: 18-08-2023നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാതയുടെ സർവേ നടപടികൾ ഹൈദരാബാദ് ആസ്ഥാനമായ ആർവി അസോഷ്യറ്റ്സിനു ചുമതല. സർവേ നടത്തുന്നതിനു 4.3 കോടി രൂപയ്ക്കു ടെൻഡർ ഉറപ്പിച്ചു. ലിഡാർ സർവേ നടത്തുന്ന ഏജൻസിയും റെയിൽവേ അധികൃതരുമായി ഈയാഴ്ച ഒടുവിൽ ചർച്ച നടത്തുന്നതോടെ നടപടികൾക്ക് തുടക്കമാവും. സർവേ പൂർത്തിയാക്കാനുള്ള കാലയളവ് 12 മാസമാണെങ്കിലും വൈകാതെ നടപടി പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കുകയാണ് ലക്ഷ്യം. അലൈൻമെൻ്റ്, ട്രാഫിക് സ്റ്റഡി, പാലങ്ങളുടെയും ടണലുകളുടേയും കണക്ക്, ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട പദ്ധതി രേഖ വരുന്നതോടെയാകും നിർദിഷ്ട റെയിൽ പാതയ്ക്ക് എത്ര ചെലവു വരുമെന്നറിയാനാകൂ. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഡിപിആറിലെ അലൈൻമെൻ്റ് കൂടി പരിഗണിച്ചുള്ള സർവേയാണു നടക്കുക. 130 കിലോ മീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന ട്രാക്കായിരുന്നു ഡിഎംആർസിയുടെ റിപ്പോർട്ടി...
ചന്ദ്രനെ തൊടാൻ ഇന്ത്യ; ചന്ദ്രയാൻ 3 വിക്ഷേപിച്ചു
India

ചന്ദ്രനെ തൊടാൻ ഇന്ത്യ; ചന്ദ്രയാൻ 3 വിക്ഷേപിച്ചു

Perinthalmanna RadioDate: 14-07-2023ശ്രീഹരിക്കോട്ട: 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ ചിറകിലേറ്റി ചന്ദ്രയാൻ മൂന്ന് കുതിച്ചുയര്‍ന്നു. ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയില്‍ നിന്ന് വിക്ഷേപണ വാഹനമായ എല്‍.വി.എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഐ.എസ്.ആര്‍.ഒയുടെ 40 ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാം ചാന്ദ്രദൗത്യത്തിന് തുടക്കമായി.ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എല്‍.വി.എം 3 റോക്കറ്റ് എത്തിക്കുക. ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്. ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്, ചന്ദ്രന്‍റെ മണ്ണിലൂടെയുള്ള റോവറിന്‍റെ സഞ്ചാരം, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ എന്നിവയാണ് മൂന്നാം ദൗത്യത്തിലുള്ളത്....
കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില കുറയും
Health, India

കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില കുറയും

Perinthalmanna RadioDate: 11-07-2023കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ് ടി കൗൺസിലിൽ അറിയിച്ചു. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജിഎസ് ടി ഇടാക്കാൻ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിംഗിനും കസിനോയ്ക്കും 28% ജി എസ് ടി ഏ‍ര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായത്തിന് യോഗം അംഗീകാരം നൽകി.   ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍...