India

ഊട്ടി പുഷ്പമേളയ്ക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി
India

ഊട്ടി പുഷ്പമേളയ്ക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി

Perinthalmanna RadioDate: 20-05-2023ഊട്ടി പുഷ്പമേളയ്ക്ക് ഊട്ടിയിലെ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. 125-ാമത് പുഷ്പ മേളയാണ് ഈ വർഷം നടക്കുന്നത്. മേള 19 മുതൽ 23 വരെയാണ് നടക്കുക. തമിഴ്നാട് സർക്കാരും ഹോർട്ടികൾച്ചർ വകുപ്പും കൃഷി വകുപ്പും വിവിധ സംഘടനകളും ചേർന്നാണ് പുഷ്പ മേളയും പഴം, പച്ചക്കറി, സുഗന്ധദ്രവ്യ പ്രദർശനവും വിപണനവും ഒരുക്കുന്നത്. ഊട്ടിയുടെ 200-ാം വാർഷികത്തിന്റെ ഭാഗമായി ബൊട്ടാണിക്കൽ ഗാർഡൻ റോഡിലെ ആർ.സി.ടി.സി. കെട്ടിടത്തിൽ മേയ് 31 വരെ ചിത്ര പ്രദർശനം നടത്തും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp...
പൊതുജനങ്ങൾ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?
India

പൊതുജനങ്ങൾ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?

നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയേണ്ടതെല്ലാം!Perinthalmanna Radio*Date: 20-05-2023രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആ‍ര്‍ബിഐ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സ‍ര്‍ക്കാ‍ര്‍. നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം...എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്?1934 ലെ ആർബിഐ നിയമം സെക്ഷൻ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ₹500, ₹1000 നോട്ടുകളുടെയും നിയമപരമായ സാധുത പിൻവലിച്ചതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മത...
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം
India

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

Perinthalmanna RadioDate: 19-05-2023ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.എങ്കിലും 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മെയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍...
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും
India

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും

Perinthalmanna RadioDate: 18-05-2023കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേൽക്കുമെന്ന് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും. 20ന് ഉച്ചയ്ക്ക് 12.30ക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാൽ, രൺധീപ് സിംഗ് സുർജെവാല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ വൈകീട്ട് നിയമസഭാ കക്ഷി യോഗം ചേരും.സിദ്ധരാമയ്യയും ഡികെ ശിവകുമാറും കർണാടകയിലെ കോൺഗ്രസിന്റെ നിധിയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ താൽപര്യം ഉണ്ടാവുക സ്വാഭാവികം. ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹരുമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. 'കർണാടകയിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള പോരാട്ടം ആണ് നടന്നത്. കർണാടകയിലെ വൻ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയുന്നു. സോണിയ, രാഹുൽ...
ഊട്ടിയിൽ റോസാപ്പൂക്കളുടെ വിസ്‌മയക്കാഴ്‌ചകൾ
India

ഊട്ടിയിൽ റോസാപ്പൂക്കളുടെ വിസ്‌മയക്കാഴ്‌ചകൾ

Perinthalmanna RadioDate: 14-05-2023നിലമ്പൂർ : റോസാപ്പൂക്കൾ കൊണ്ടുള്ള വിസ്‌മയ കാഴ്‌ചകളൊരുക്കി ഊട്ടിയിലെ റോസാപുഷ്‌പമേള ശനിയാഴ്‌ച തുടങ്ങി. വിവിധ നിറത്തിലുള്ള റോസുകൊണ്ടൊരുക്കിയ ഈഫൽ ടവറാണ് പ്രധാന ആകർഷണം. ആന, വീണ, പൂക്കുട ചുമന്നുനിൽക്കുന്ന സ്ത്രീ, മറ്റു മൃഗങ്ങൾ എന്നിവയുടെയെല്ലാം രൂപങ്ങൾ റോസുകൊണ്ടുണ്ടാക്കി വെച്ചിട്ടുണ്ടിവിടെ. 18-ാമത് റോസ്ഷോ തിങ്കളാഴ്‌ച വരെ നീണ്ടു നിൽക്കും. കാഴ്‌ച കാണാൻ സഞ്ചാരികളുടെ തിരക്കാണിപ്പോൾ.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg---------------------------...
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മിന്നും ജയം
India

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മിന്നും ജയം

Perinthalmanna RadioDate: 13-05-2023ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 137 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. 224 അംഗ സഭയില്‍, ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 64 സീറ്റുകളിലാണ് ബിജെപിക്കു മുന്നിലെത്താനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്കു നഷ്ടമായി. മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. കേവല...
കര്‍ണാടക ആര്‍ക്കൊപ്പം? ജനവിധി ഇന്നറിയാം
India

കര്‍ണാടക ആര്‍ക്കൊപ്പം? ജനവിധി ഇന്നറിയാം

Perinthalmanna RadioDate: 13-05-2023ബെംഗളൂരു: കർണാടക ആര് ഭരിക്കുമെന്ന് ഇന്നറിയാം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയാനാകും. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ എക്സിറ്റ്പോൾ ഫലം നൽകിയ ആത്മവിശ്വാസത്തിൽ ഭരണം പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. ഭരണത്തിൽ നിർണായക ശക്തിയാകാമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസ്. 224 സീറ്റുകളുള്ള നിയമസഭയിലേക്ക് 113 സീറ്റ് ലഭിച്ചാൽ കേവല ഭൂരിപക്ഷം നേടാനാകും.73.19 ശതമാനം വോട്ടെടുപ്പ്‌‌ നടന്ന ഇത്തവണ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോൾ സർവെകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ്‌ മൈ ഇന്ത്യ സർവെ പറയുന്നു. കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കി...
രാജ്യത്ത് 1,690 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി
India

രാജ്യത്ത് 1,690 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി

Perinthalmanna RadioDate: 11-05-2023ന്യൂഡല്‍ഹി: രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കോവിഡ് കേസുകളുടെ എണ്ണം ബുധനാഴ്ച 21,406 ആയിരുന്നു. എന്നാല്‍, വ്യാഴാഴ്ച 19,613 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 22,742 കേസുകളാണ് ഉണ്ടായിരുന്നത്. രാജ്യത്തെ കോവിഡ്- 19 കേസുകളുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയാണ് (4,49,76,599). പുതിയ കണക്ക് പ്രകാരം 12 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 5,31,736 ആയി. രോഗം ഭേദമായവരുടെ എണ്ണം 4,44,25,250 ആയി ഉയര്‍ന്നു. അതേസമയം, മരണനിരക്ക് 1.18 ശതമാനമാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ...
ഡീസൽ കാറുകളുടെ ആയുസും തീരുന്നു; 2027-ഓടെ ഇന്ത്യയിൽ ഡീസൽ കാറുകൾ നിരോധിക്കും
India

ഡീസൽ കാറുകളുടെ ആയുസും തീരുന്നു; 2027-ഓടെ ഇന്ത്യയിൽ ഡീസൽ കാറുകൾ നിരോധിക്കും

Perinthalmanna RadioDate: 09-05-2023മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസൽ കാറുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്താൻ നിർദേശിച്ച് സർക്കാർ സമിതി. ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ എനർജി ട്രാൻസിഷൻ അഡൈ്വസറി കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. മുൻ പെട്രോൾ സെക്രട്ടറി തരുൺ കപൂർ നേതൃത്വത്തിലുള്ള പാനലാണ് ഈ നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.എന്നാൽ, പ്രധാനമായും നഗരപരിധിയിലുള്ള ഡീസൽ വാഹനങ്ങളെയായിരിക്കും ഇത് പ്രധാനമായും ബാധിക്കുക. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഡീസൽ വാഹനങ്ങളുടെ നിരോധനം നടപ്പാക്കുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ഡീസൽ കാറുകൾക്കും വാഹനങ്ങൾക്കും പകരം ഇലക്ട്രിക് അല്ലെങ്കിൽ സി.എൻ.ജി. ഇന്ധനമായുള്ള വാഹനങ്ങൾ ഉപയോഗിക്കണമെ...
ഊട്ടി പുഷ്പമേള ഈ മാസം 19ന് തുടങ്ങും
India

ഊട്ടി പുഷ്പമേള ഈ മാസം 19ന് തുടങ്ങും

Perinthalmanna RadioDate: 08-05-2023ഊട്ടി പുഷ്പമേള ഈ മാസം 19ന് തുടങ്ങും. ഊട്ടി പുഷ്പമേളയോട് അനുബന്ധിച്ചുള്ള വസന്തോത്സവം കഴിഞ്ഞ ദിവസം പച്ചക്കറി പ്രദർശനത്തോടെ കോത്തഗിരി നെഹ്റു പാർക്കിൽ ആരംഭിച്ചു. 12 മുതൽ 14 വരെ ഗൂഡല്ലൂരിൽ സുഗന്ധ വ്യ‍ഞ്ജന പ്രദർശനം. 13 മുതൽ 15 വരെ ഊട്ടി റോസ് ഗാർഡനിൽ പനിനീർ പുഷ്പ പ്രദർശനം. ഉദ്യാനത്തിൽ 4,200 ഇനങ്ങളിൽ 32,000 റോസാചെടികളിൽ ലക്ഷക്കണക്കിനു പൂക്കളാണ് വിരിയുക. 19 മുതൽ 5 ദിവസമാണ് വിഖ്യാതമായ ഊട്ടി പുഷ്പമേള സസ്യോദ്യാനത്തിൽ നടക്കുക.  125 ാമത് പുഷ്പമേളയിൽ 32,000 ചെടിച്ചട്ടികളിൽ പൂക്കൾ വിരിയും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ക...