India

പിടിവിടാതെ കോവിഡ്; 24 മണിക്കൂറിനിടെ 3,962 പുതിയ കേസുകൾ
India

പിടിവിടാതെ കോവിഡ്; 24 മണിക്കൂറിനിടെ 3,962 പുതിയ കേസുകൾ

Perinthalmanna RadioDate: 04-05-2023രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന. 3,962 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 36,244 സജീവ രോഗികളാണുള്ളത്.കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയക്കുകയും ചെയ്തു.കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ 2000വും ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ 1000നു മുകളിലുമാണ് പ്രതിദിന കോവിഡ് കണക്ക്. ഈ പശ്ചാത്തലത്തില്‍ ജില്ലാ തലത്തില്‍ നിരീക്ഷണം ശക...
ഒരാളുടെ പേരിൽ പരമാവധി ഇനി 4 സിം കാർഡ് മാത്രം
India

ഒരാളുടെ പേരിൽ പരമാവധി ഇനി 4 സിം കാർഡ് മാത്രം

Perinthalmanna RadioDate: 03-05-2023ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി 4 ആയി കേന്ദ്രം കുറച്ചേക്കും. നിലവിൽ 9 സിം എടുക്കാം. ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇത് 6 ആണ്. 9 സിം കാർഡുകളിൽ കൂടുതലുള്ളവർ അധികമായുള്ളവ സറണ്ടർ ചെയ്യണമെന്ന് 2020 മുതൽ കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പുതിയ ചട്ടം ഉടൻ കൊണ്ടുവരും. കെവൈസി വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടിക്കു പുറമേ 2 ലക്ഷം രൂപ പിഴ ചുമത്തുന്നതും പരിഗണനയിലുണ്ട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ക...
മുതിർന്ന പൗരന്മാർക്കുള്ള കൺസഷൻ നിർത്തിയതിലൂടെ റെയിൽവെ നേടിയത് 2242 കോടി
India

മുതിർന്ന പൗരന്മാർക്കുള്ള കൺസഷൻ നിർത്തിയതിലൂടെ റെയിൽവെ നേടിയത് 2242 കോടി

Perinthalmanna RadioDate: 02-05-2023ന്യൂഡൽഹി: കോവിഡ് മാഹാമാരിക്കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റനടപടിയിലൂടെ മാത്രം 2022-23-ൽ റെയിൽവെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് റെയിൽവെ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മാർച്ച് 20 നും 2022 മാർച്ച് 31നുമിടെ റെയിൽവെക്ക് 1500 കോടിരൂപ അധികവരുമാനം ലഭിച്ചു. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗറാണ് വിവരാവകാശ നിയമപ്രകാരം റെയിൽവെയിൽനിന്ന് വിശദാംശങ്ങൾ ആരാഞ്ഞത്.മുതിർന്ന പൗരന്മാർക്കുള്ള കൺസഷൻ റദ്ദാക്കിയതിലൂടെ റെയിൽവെയ്ക്ക് ലഭിച്ച അധിക വരുമാനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്: 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ റെയിൽവെയ്ക്ക് 3464 കോടി രൂപയാണ് മുതിർന്ന പൗരന്മാരിൽനിന്നുള്ള ടിക്കറ്റ് വരുമാനമായി ലഭിച്ചത്. കൺസഷൻ നൽകിയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന തുകയെക്കാൾ ...
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ്; 3,325 പുതിയ കോവിഡ് കേസുകൾ
India

രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ്; 3,325 പുതിയ കോവിഡ് കേസുകൾ

Perinthalmanna RadioDate: 02-05-2023രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 17 മരണവും കൂട്ടിച്ചേർത്തു. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്. ആകെ മരണസംഖ്യ 5,31,564 ആയി. രാജ്യത്ത് ആക്‌ടീവ് കേസുകൾ 47,246 എന്നതിൽ നിന്നും 44,175 ആയി കുറഞ്ഞു. ഇതുവരെയായി രാജ്യത്തെ 4.49 കോടി ജനങ്ങൾക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg------...
ഐ എം ഒ അടക്കം 14 ആപ്പുകൾ രാജ്യത്ത് നിരോധിച്ചു
India

ഐ എം ഒ അടക്കം 14 ആപ്പുകൾ രാജ്യത്ത് നിരോധിച്ചു

Perinthalmanna RadioDate: 01-05-2023ന്യൂഡല്‍ഹി: ഐ എം ഒ അടക്കമുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീരിലെ തീവ്രവാദ സംഘങ്ങള്‍ ഇവ ദുരുപയോഗം ചെയ്യുന്നതിനാലാണ് നിരോധനം. സുരക്ഷ, ഇന്റലിജന്‍സ് ഏജന്‍സികളുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഐ എം ഒ, ക്രിപ് വൈസര്‍, എനിഗ്മ, സേഫ് സ്വിസ്സ്, വിക്കര്‍മി, മീഡിയഫയര്‍, ബ്ര്യാര്‍, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോന്യോന്‍, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയടക്കം 14 ആപ്പുകളാണ് നിരോധിച്ചത്. അനുയായികളുമായും ചാരന്മാരുമായും ആശയവിനിമയം നടത്താനും പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും തീവ്രവാദ സംഘങ്ങള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്...
വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു
India

വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു

Perinthalmanna RadioDate: 01-05-2023ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു. 19 കിലോ വരുന്ന സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇന്ന് മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും. എന്നാൽ വീടുകളിൽ ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറകൾക്ക് 350.50 രൂപയും വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയും വർധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് 92 രൂപ കുറച്ചിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.wh...
രാജ്യത്ത് 12,193 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു
India

രാജ്യത്ത് 12,193 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു

Perinthalmanna RadioDate: 22-04-2023ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,193 പതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 67, 556 ആയി ഉയർന്നുവെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.ഇതു വ​രെയുള്ള മരണം 5,31,300 ആയി ഉയർന്നിട്ടുണ്ട്. 42 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. അതിൽ 10 എണ്ണം കേരളത്തിൽ നേരത്തെ നടന്ന മരണങ്ങൾ കോവിഡ് മൂലമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതാണ്.ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പ്രകാരം 220.66 കോടി കോവിഡ് വാക്സിനുകളും ഇതുവരെ നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ആളുകൾ ബൂസ്റ്റർ ഡോസുകൾ നിർബന്ധമായും സ്വീകരിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------...
കോവിഡ് വീണ്ടും രൂക്ഷമാകുന്നു; 12,591 പേർക്ക് പുതുതായി കോവിഡ്
India

കോവിഡ് വീണ്ടും രൂക്ഷമാകുന്നു; 12,591 പേർക്ക് പുതുതായി കോവിഡ്

Perinthalmanna RadioDate: 20-04-2023ഇന്ത്യയിൽ കോവിഡ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന ദൈനംദിന കോവിഡ് കേസുകളാണ് ഇത്. ഇതോടെ ചികിത്സയിലുള്ള കേസുകളുടെ എണ്ണം 65,286 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡ് മൂലം ഇതുവരെയുള്ള മരണം 5,31,230 ആയി. 24 മണിക്കൂറിനിടെ 40 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിൽ 11 എണ്ണം കേരളത്തിൽ നേരത്തെ സംഭവിച്ചതും പിന്നീട് മരണ കാരണം കോവിഡാണെന്ന് തിരിച്ചറിഞ്ഞതുമാണ്. ഇതുവരെ ആകെ 4.48 ​കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 5.46 ശതമാനവും പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 5.32 ശതമാനവുമാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദ...
ചൈനയെ പിന്തള്ളി ഇന്ത്യ; ലോക ജനസംഖ്യയിൽ ഇന്ത്യ നമ്പർ വൺ
India

ചൈനയെ പിന്തള്ളി ഇന്ത്യ; ലോക ജനസംഖ്യയിൽ ഇന്ത്യ നമ്പർ വൺ

Perinthalmanna RadioDate: 19-04-2023ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി ​തൊട്ട് ഇന്ത്യ മുന്നിലാണ്.ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി ​തൊട്ട് ഇന്ത്യ മുന്നിലാണ്.1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയ...
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; 10,093 പുതിയ രോഗികൾ
India

രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; 10,093 പുതിയ രോഗികൾ

Perinthalmanna RadioDate: 16-04-2023രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്. ഞായറാഴ്ച 10,093 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 10,753 കേസുകളും വെള്ളിയാഴ്ച 11,109 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച രോഗ ബാധിതരുടെ എണ്ണം 10,158 ആയിരുന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6,248 പേർ കോവിഡ് മുക്തരായി. 98.68 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 807 പേർക്ക് വാക്സിൻ നൽകി. ഇതോടെ രാജ്യത്ത് നൽകിയ കോവിഡ് വാക്സിനുകൾ 220.66 കോടി ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഞായറാഴ്ച 23 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 5,31,114 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,79,853 കോവിഡ് പരിശോധനകൾ നടത്തി. അതേസമയം, ശനിയാഴ്ച ഡൽഹിയിൽ 1396 കേസുകളാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 31.9 ശതമാനമാണ്. ഇത് 15 മാസത...