India

ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു
India

ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

Perinthalmanna RadioDate: 10-02-2023ന്യൂഡൽഹി: ​ആറ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു. ചൈന, സിംഗപ്പൂർ, ഹോങ്കോങ്, കൊറിയ, തായ്‍ലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് നേരത്തെ കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. എയർ സുവിധ പോർട്ടലിൽ ഫോം അപ്ലോഡ് ചെയ്യണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.പുതിയ ഉത്തരവ് ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും. വിവിധ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നിർദേശം. ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാലിന് ഇതുസംബന്ധിച്ച് കത്തയച്ചു.കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്നും വിശദീകരിച്ചിട്ടുണ്ട്. നിലവിൽ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് ഇന്ത്യ റാൻഡം ടെസ്റ്റ് നടത്തുന്നുണ്...
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
India

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

Perinthalmanna RadioDate: 27-01-2023തിങ്കള്‍, ചൊവ്വ (ജനുവരി 30, 31) ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണു തീരുമാനമെന്നു നേതാക്കൾ അറിയിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക, ശമ്പള പരിഷ്കരണത്തിന് ആനുപാതികമായി പെൻഷൻ പരിഷ്കരിക്കുക, മികച്ച സേവനത്തിനായി കൂടുതൽ ജീവനക്കാരെ നിയമിക്കുക, തീർപ്പാക്കാത്ത വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------------------------------------...
രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്; യൂണിയനുകളുമായി ഇന്ന് ചര്‍ച്ച
India

രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്; യൂണിയനുകളുമായി ഇന്ന് ചര്‍ച്ച

Perinthalmanna RadioDate: 27-01-2023അഖിലേന്ത്യാ ബാങ്ക് പണിമുടക്കില്‍ ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും. ചീഫ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ചര്‍ച്ച. ഈ മാസം 30, 31 തീയതികളില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ടു ദിവസത്തെ പണിമുടക്ക് മുന്‍നിശ്ചയപ്രകാരം നടത്തുമോ എന്നത് ഇന്നറിയാനാകും. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒമ്പത് സംഘടന ഉള്‍പ്പെട്ടതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് സംയുക്ത വേദിയുടെ ഭാഗമായി പണിമുടക്ക് നോട്ടീസ് നല്‍കിയത്.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, 1986 മുതല്‍ വ...
ചൈന അടക്കം ആറ് രാജ്യങ്ങളിലൂടെ ഇന്ത്യയിൽ എത്തുന്നവര്‍ക്കും ആർടിപിസിആർ നിര്‍ബന്ധം
India

ചൈന അടക്കം ആറ് രാജ്യങ്ങളിലൂടെ ഇന്ത്യയിൽ എത്തുന്നവര്‍ക്കും ആർടിപിസിആർ നിര്‍ബന്ധം

Perinthalmanna RadioDate: 02-01-2023ന്യൂഡല്‍ഹി: കോവിഡ് ആശങ്ക ഉയര്‍ന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നും ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന. കൊറോണ വൈറസ് വ്യാപനഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം യാത്രാ മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്.നേരത്തെ ഈ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്ക് മാത്രമേ ആര്‍ടിപിസിആര്‍ ബാധകമായിരുന്നുള്ളു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഭീഷണിയുള്ള രാജ്യങ്ങള്‍ വഴി(transit) വിമാന യാത്ര നടത്തുന്നവരും തങ്ങളുടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്തിരിക്കണം. യാ...
മാറുന്ന കോവിഡും മാറുന്ന ലോകവും; ഒരു കോവിഡ് അവലോകനം
India

മാറുന്ന കോവിഡും മാറുന്ന ലോകവും; ഒരു കോവിഡ് അവലോകനം

Perinthalmanna RadioDate: 01-01-2023കോവിഡിന്റെ ഓരോ വകഭേദവും ഏറെ മാറ്റങ്ങളോടെയാണ് സംഭവിക്കുന്നത്. ഇപ്പോൾ വ്യാപിക്കുന്ന ബിഫ്‌.7 വകഭേദവും ഇതുവരെയുള്ളവയിൽനിന്ന് വളരെയധികം മാറ്റങ്ങൾ വന്നിട്ടുള്ള ഒന്നാണ്. കോവിഡിന്റെ ആദ്യകാലങ്ങളിലെ വൈറസുകളിൽ പലതരത്തിലുള്ള ജനിതകമാറ്റങ്ങളുണ്ടാകുകയും ഒന്നിനുപിറകെ ഒന്നായി മനുഷ്യശരീരത്തിൽ പെട്ടെന്ന് കടന്നുകയറി ഇൻഫെക്‌ഷനുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനൊപ്പം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് ശരീരത്തിൽ പലതരത്തിലുള്ള പുതിയ പ്രതികരണങ്ങളുണ്ടാക്കാനും ആ വൈറസുകൾക്ക് കഴിഞ്ഞു.ഓരോ തരംഗം കഴിയുമ്പോഴും വൈറസിന്റെ ശേഷിയിൽ പലതരത്തിൽ വ്യത്യാസം വന്നുകൊണ്ടിരുന്നു. ആദ്യത്തെ വൈറസിന് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള ശേഷി പിന്നീടുള്ളവയുമായി താരതമ്യംചെയ്യുമ്പോൾ കുറവായിരുന്നു. പക്ഷേ, ശരീരത്തിന്റെ പ്രതിരോധശേഷിയുമായി പ്രതിപ്രവർത്തിച്ച് മാറ്റങ്ങൾ വരുത്താനുള്ള ശേഷി അവയ്ക്ക...
നടന്നു ഹജ്ജിന് പുറപ്പെട്ട ശിഹാബ് യാത്ര തുടരാനാകാതെ പഞ്ചാബിലായിട്ട് മൂന്നുമാസം
India, Kerala, Local

നടന്നു ഹജ്ജിന് പുറപ്പെട്ട ശിഹാബ് യാത്ര തുടരാനാകാതെ പഞ്ചാബിലായിട്ട് മൂന്നുമാസം

Perinthalmanna RadioDate: 30-12-2022ശിഹാബ് ഇപ്പോഴും പ്രതീക്ഷയിലാണ്. ഹജ്ജിന്റെ പുണ്യംതേടിയുള്ള യാത്രയിൽ ഇപ്പോഴുണ്ടായ തടസ്സങ്ങൾ നീങ്ങുമെന്ന ശുഭപ്രതീക്ഷയിൽ. വാഗാ അതിർത്തിയെത്തുന്നതിനും 11 കിലോമീറ്റർ മുൻപ്‌, പഞ്ചാബിലെ കാസയിലുള്ള ആഫിയ കിഡ്‌സ് സ്‌കൂളിൽ, യാത്രയ്ക്ക് താത്കാലികവിരാമം നൽകി താമസിക്കാൻ തുടങ്ങിയിട്ട് മൂന്നുമാസമായി. പാകിസ്താനിലേക്കു കടക്കാനുള്ള അനുമതി ലഭിക്കാത്തതാണ് തടസ്സം.ഇക്കഴിഞ്ഞ ജൂൺ രണ്ടിന് മലപ്പുറത്തെ ചോറ്റൂരിൽനിന്നാണ് ഇരുപത്തൊമ്പതുകാരനായ ചേലമ്പാടൻ ശിഹാബ് 8640 കിലോമീറ്റർ ദൂരെയുള്ള മക്കയിലേക്ക് കാൽനടയായി ഇറങ്ങുന്നത്. മറ്റെല്ലാ രാജ്യങ്ങളുടെയും വിസ കിട്ടിയെങ്കിലും പാകിസ്താന്റെ വിസമാത്രം ബാക്കിയായി. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗതിയിലായിരുന്നതുകൊണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ പുറപ്പെട്ടു. എന്നാൽ സുരക്ഷ ചൂണ്ടിക്കാണിച്ച് പാകിസ്താനിലെ പ്രതിരോധം ഉൾപ്പെടെയുള്ള വകുപ്പുകളുടെ അനുമതി ല...
അനുബന്ധ രോഗങ്ങളുള്ളവരും 60 പിന്നിട്ടവരും കരുതൽ ഡോസ് എടുക്കാൻ  സർക്കാർ നിർദ്ദേശം
India

അനുബന്ധ രോഗങ്ങളുള്ളവരും 60 പിന്നിട്ടവരും കരുതൽ ഡോസ് എടുക്കാൻ  സർക്കാർ നിർദ്ദേശം

Perinthalmanna RadioDate: 30-12-202260 വയസ്സു കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കോവിഡ് വാക്സീന്റെ കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെ നിർദേശം. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രതയും കരുതലും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ കൂടുതൽ ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പു കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.ഇപ്പോൾ സംസ്ഥാനത്ത് ശരാശരി 7000 പരി...
രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാൻ അവസരമൊരുങ്ങുന്നു
India

രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാൻ അവസരമൊരുങ്ങുന്നു

Perinthalmanna RadioDate: 29-12-2022ന്യൂഡൽഹി∙ രാജ്യത്തെ തിര‍ഞ്ഞെടുപ്പ് സംവിധാനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിങ് യന്ത്രത്തിൽ പുതിയ സംവിധാനമൊരുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു. 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. ഈ നിർദേശം ജനുവരി 16ന് രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കും.നിലവിൽ, ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയ ശേഷം തൊഴിൽ, പഠന ആവശ്യങ്ങൾക്കായി സ്ഥലം മാറി താമസിച്ചാൽ, വോട്ടു രേഖപ്പെടുത്താന്‍ വോട്ടർ പട്ടികയിലെ പേര് പുതിയ സ്ഥലത്തേക്ക് മാറ്റി ചേർക്കണം. അല്ലെങ്കിൽ അതേ മണ്ഡലത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യണം. എന്നാൽ ഇനി, ഇപ്പോൾ എവിടെയാണോ താമസിക്കുന്നത്, അവിടെ നിന്ന് സ്വന്തം മ...
ജനുവരി 1 മുതൽ ചൈനയടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം
India

ജനുവരി 1 മുതൽ ചൈനയടക്കം 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം

Perinthalmanna RadioDate: 29-12-2022ദില്ലി: ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ്  എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍   ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം....
രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് കേസുകൾ കുതിച്ചുയരാൻ സാധ്യത
India

രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് കേസുകൾ കുതിച്ചുയരാൻ സാധ്യത

Perinthalmanna RadioDate: 28-12-2022ദില്ലി : കൊവിഡ് രോഗബാധയുടെ ഭീഷണി നിലവിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അടുത്ത 40 ദിവസം നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയം. 40 ദിവസത്തിനുള്ളിൽ കൊവിഡ് കേസുകളിൽ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജനുവരി പകുതിയോടെ കേസുകൾ കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരിൽ നടത്തിയ പരിശോധനയിൽ, 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുദിവസത്തിനിടെയാണ് 39 പേരിൽ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ദില്ലി വിമാനത്താവളത്തിൽ എത്തി പരിശോധന നടത്തും.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതു...