India

പത്ത് വര്‍ഷം മുന്‍പ് ലഭിച്ച ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് കേന്ദ്ര നിര്‍ദേശം
India, Kerala

പത്ത് വര്‍ഷം മുന്‍പ് ലഭിച്ച ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: പത്ത് വര്‍ഷം മുന്‍പ് ലഭിച്ച ആധാര്‍ കാര്‍ഡുകള്‍ പുതുക്കണമെന്ന് കേന്ദ്ര നിര്‍ദേശം. രജിസ്റ്റര്‍ ചെയ്ത് പത്തു വര്‍ഷം പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ പുതുക്കാനാണ് നിര്‍ദേശം.ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രനിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.ആധാര്‍ എന്‍റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേറ്റ് 10th അമന്‍ഡ്‌മെന്റ് എന്നാണ് കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശത്തെ വിശേഷിപ്പിക്കുന്നത്. പത്ത് വര്‍ഷം കൂടുമ്ബോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിനല്‍കണം. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍, ഫോണ്‍നമ്ബര്‍ എന്നിവയാണ് നല്‍കേണ്ടത്. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും ആ സമയത്തെ രേഖകള്‍ നല്‍കാമെന്നാണ് നിര്‍ദേശം. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കി നല്‍കാം. പുതിയ മാര്...
ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യ-പാക് ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം
India, Sports, World

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യ-പാക് ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം. ഇന്ത്യ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. അഡ്‌ലെയ്‌ഡ് ഓവലില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുമാണ് നയിക്കുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഇന്നലെ ഫൈനലില്‍ ഇടംപിടിച്ചിരുന്നു. കളിയിലും തീരുമാനങ്ങളിലും ടീം ഇന്ത്യക്ക് പിഴയ്ക്കരുത്. കൈവിട്ടുപോയാൽ തിരിച്ചുവരവിന് അവസരമില്ലാത്ത നോക്കൗട്ട് റൗണ്ടാണ് പുരോഗമിക്കുന്നത്. ഒറ്റജയമകലെ ഇന്ത്യയെ കാത്തിരിക്കുന്നത് പാകിസ്ഥാനെതിരായ കിരീടപ്പോരാട്ടം. രോഹിത് ശര്‍മ്മയ്ക്കും കെ എല്‍ രാഹുലിനും വിരാട് കോലിക്കും ഹാർ‍ദിക് പാണ്ഡ്യക്കുമൊപ്പം സൂര്യകുമാര്‍ യാദവിന്‍റെ 360 ഡിഗ്രി ഷോട്ടുകൾ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിരയിൽ ഇന്ത്യൻ ആരാധകർക്ക് ആശങ്കയില്ല. വിക്കറ്റിന് പിന്നിൽ ദിനേശ് കാ‍ർത്തിക്കോ റ...
നവംബർ 19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് സേവനങ്ങൾ സ്തംഭിച്ചേക്കും
India, Kerala, National

നവംബർ 19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് സേവനങ്ങൾ സ്തംഭിച്ചേക്കും

Perinthalmanna RadioDate: 08-11-2022രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ). നവംബർ 19 ന് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും.യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്, ഇതിൽ പ്രതിഷേധിച്ചാണ് പണി മുടക്കുമെന്ന് എഐബിഇഎ അംഗങ്ങൾ വ്യക്തമാക്കിയത്. ഈയിടെയായി യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും എന്നുള്ളതിനാൽ തന്നെ ഉപഭോക്താക്കൾ അത്യാവശ്യ ഇടപാടുകൾ മുൻകൂട്ടി ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പല പേയ്‌മെന്റുകളുടെയും അവസാന ദിവസം ബാങ്കിലെത്താമെന്ന കരുതി മാറ്റി വെച്ചാൽ പണിമുടക്ക് കാരണം സേവനം ലഭിച്ചെന്നു വരില്ല.രാജ്യത്തെ എടി...
നാട്ടുകാരുടെ പ്രിയപ്പെട്ട അശ്വിൻ ഇനി ഓർമ്മ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
India, Kerala, Latest

നാട്ടുകാരുടെ പ്രിയപ്പെട്ട അശ്വിൻ ഇനി ഓർമ്മ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

Perinthalmanna RadioDate:24-10-2022കാസർകോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ കെ വി അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ വായനശാലയിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവർകോവിലും അശ്വിന് അന്ത്യാ‌ഞ്ജലി അർപ്പിച്ചു. വായനശാലയിൽ ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെയാണ് സംസ്കാരം.മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ. പത്തൊൻപതാം വയസിൽ ബിരുദ പഠനത്തിനിടെ ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായിട്ടാണ് സൈന്യത്തിൽ പ്രവേശിച്ചത്. ഓണാവധിക്ക് നാട്ടിലെത്തിയ അശ്വിൻ ഒരു മാസം മുമ്പാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത...
കോവിഷീല്‍ഡ് ഉല്‍പ്പാദനം നിര്‍ത്തി, പത്തുകോടി ഡോസ് നശിപ്പിച്ചു
India

കോവിഷീല്‍ഡ് ഉല്‍പ്പാദനം നിര്‍ത്തി, പത്തുകോടി ഡോസ് നശിപ്പിച്ചു

ന്യൂഡൽഹി: കോവിഡ് ബൂസ്റ്റർ ഡോസിന് ആവശ്യക്കാരില്ലാത്തതിനാൽ കഴിഞ്ഞവർഷം ഡിസംബറിൽ കോവിഷീൽഡ് വാക്സിൻ ഉത്പാദനം നിർത്തിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാർ പൂനാവാല പറഞ്ഞു. അക്കാലത്ത് ശേഖരത്തിലുണ്ടായിരുന്ന പത്തുകോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടർന്ന് നശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.വികസ്വരരാജ്യങ്ങളിലെ വാക്സിൻ നിർമാതാക്കളുടെ ശൃംഖലയുടെ വാർഷികപൊതുയോഗത്തിന്റെ ഭാഗമായിനടന്ന ത്രിദിന സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധവാക്സിനുകൾ മരുന്നുകമ്പനികളിൽനിന്ന് വാങ്ങുന്നത് നിർത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.വാക്സിനേഷനായി കേന്ദ്രബജറ്റിൽ അനുവദിച്ച 4237 കോടി രൂപയും ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് മടക്കിനൽകി. ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് തുടരുകയാണ്. 1.8 കോടി ഡോസ് വാക്സിൻ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. ആറുമാസത്തോളം ...
അരുണാചൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും
India, Kerala, Latest

അരുണാചൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

Perinthalmanna RadioDate:21-10-2022കാസർകോട്: അരുണാചൽ പ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴേക്ക മുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ.വി അശ്വിൻ ആണ് മരിച്ചത്. ദുരന്ത വിവരം സൈനിക ഉദ്യോഗസ്ഥർ ഇന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.നാലുവർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു അശ്വിൻ. ഒരുമാസം മുൻപാണ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്.അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിങ്ങിങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഈ മാസം ആദ്യം അരുണാചലിലെ തവാങ്ങിലും ഹെലികോപ്റ്റർ അപകടമുണ്ടായിരുന്നു. ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് മരിച്ചു. 2010 മുതൽ അരുണാചൽ പ്രദേശിൽ മാത്രം ആറ് ഹെലികോപ്റ്റർ അപകടങ്ങളിലായി 40 പേരാണ് കൊല്ലപ്പെട്ടത്.---------------------------------------------®Perinthalmanna Radioവാർത്ത...
ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം,​ പ്രവാസികൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്
India, Kerala, National, World

ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം,​ പ്രവാസികൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്

ദുബായ് : ദുബായിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ഫ്ലൈറ്റ് നിരക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി,​ കോഴിക്കോട്,​ തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം കൂടാതെ മംഗളുരു,​ ഡൽഹി,​ ലക്‌നൗ എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം.കൊച്ചിയിലേക്ക് 380 ദിർഹമാണ് വൺവേ ടിക്കറ്റ് നിരക്ക്. കോഴിക്കോടേക്ക് 259 ദിർഹം,​ തിരുവനന്തപുരം 445 ദിർഹം,​ മംഗളുരു 298 ദിർഹം എന്നിങ്ങനെയാണ് ദുബായിൽ നിന്നുള്ള വൺവേ ടിക്കറ്റ് നിരക്ക്,​ കോഴിക്കോടേക്ക് ആഴ്ചയിൽ 13 സർവീസുകൾ ഉണ്ടായിരിക്കും,​ കൊച്ചിയിലേക്ക് ഏഴും തിരുവന്തപുരത്തേക്ക് ്അഞ്ചും സർവീസുകൾ ഉണ്ടാകും. മുംബയ് 279 ദിർഹം,​ ഡൽഹി 298 ദി‌ർഹം,​ അമൃത്സ‌ 445 ദിർഹം,​ ജയ്‌പൂർ 313 ദിർഹം,​ ലക്‌നൗ 449 ദിർഹം,​ ട്രിച്ചി 570 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് . ...
കോൺഗ്രസിനെ ഇനി ഖർഗെ നയിക്കും
India, National

കോൺഗ്രസിനെ ഇനി ഖർഗെ നയിക്കും

ന്യൂഡൽഹി: ന്യൂഡൽഹി: 24 വർഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിന് പുതിയ നായകൻ. കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ട് നേടിയാണ് ഖാർഗെയുടെ വിജയം. 7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറച്ച് തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന ശശി തരൂറിന് 1,072 വോട്ടും ലഭിച്ചു.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണിയത്. 68 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ൽ​നി​ന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡ​ൽ​ഹി​യി​ലെ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു.ഇത് ആറാം തവണയാണ് പാർട്ടി അധ...
രാജ്യത്തെ നാല് നഗരങ്ങളില്‍ ഇന്നു മുതല്‍ 5ജി സേവനം ലഭ്യമാകും
India, Other, Technology

രാജ്യത്തെ നാല് നഗരങ്ങളില്‍ ഇന്നു മുതല്‍ 5ജി സേവനം ലഭ്യമാകും

രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നു മുതല്‍. നാല് നഗരങ്ങളിലാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്. 2024 മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ പേരിലേക്കും 5 ജി സേവനം എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി രാജ്യത്തിന്റെ കുതിപ്പിലേക്ക് ആദ്യം തയ്യാറെടുക്കുന്നത് ഈ നഗരങ്ങളാണ്. 2022 ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ 5ജി സേവനത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. പരീക്ഷണ കാലയളവായതിനാല്‍ 4ജി സേവനത്തിന്റെ അതേ നിരക്കില്‍ തന്നെ 5ജി സേവനവും ലഭ്യമാകും.നഗര ഗ്രാമവ്യത്യാസം ഇല്ലാതാക്കുകയും,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലകളിലും എത്തിക്കുക,മികച്ച വിദ്യാഭ്യാസം ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് 5 ജി സേവനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.അടുത്തവര്‍ഷം ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും സേവനം ഉ...