Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ കുടിവെള്ള ക്ഷാമം ഉൾപ്പെടെ ഗുരുതരമാകും
Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ കുടിവെള്ള ക്ഷാമം ഉൾപ്പെടെ ഗുരുതരമാകും

Perinthalmanna RadioDate: 18-06-2023സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ കേരളം കടുത്ത പ്രതിസന്ധിയിലേക്കു പോകുമെന്നു വിദഗ്ധര്‍. കാലവര്‍ഷം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ മഴ ശക്തമായിട്ടില്ല. ഇന്നു മുതല്‍ ശക്തിപ്പെടുമെന്നാണ് വിലയിരുത്തലെങ്കിലും അതുണ്ടായില്ലെങ്കില്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെ സംസ്ഥാനത്തിനു നേരിടേണ്ടി വന്നേക്കും.ജൂണ്‍ നാലിന് കാലവര്‍ഷം ശക്തമാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ പ്രതീക്ഷിച്ച സമയത്ത് കാലവര്‍ഷം എത്തിയില്ല. എത്തിയപ്പോള്‍ ആകട്ടെ മഴയില്‍ വലിയ കുറവും റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചകൊണ്ട് 345.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 139.5 മില്ലിമീറ്റര്‍ മാത്രമാണ് കേരളത്തില്‍ ലഭിച്ചത്. റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 60 ശതമാനം കുറവാണിത്.സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും 60 മുതല്‍ 75 ശതമാ...
പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് നാളെ
Education, Kerala

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് നാളെ

Perinthalmanna RadioDate: 18-06-2023സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 11 മണി മുതലാണ് വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റിന് വിവരങ്ങൾ പരിശോധിക്കാൻ സാധിക്കുക. ജൂൺ 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കുവാൻ സാധിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫസ്റ്റ് അലോട്ട്മെന്റ് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന പ്രിന്റുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം എത്തേണ്ടതാണ്.ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിര പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, മറ്റു ഓപ്ഷനുകൾ ആവശ്യമായ വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നേടാം. താൽക്കാലിക പ്രവ...
പനിക്കിടക്കയിൽ കേരളം; ഡെങ്കി – എലിപ്പനി ബാധ വ്യാപകം
Kerala

പനിക്കിടക്കയിൽ കേരളം; ഡെങ്കി – എലിപ്പനി ബാധ വ്യാപകം

Perinthalmanna RadioDate: 18-06-2023സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ 11,329 പേർ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രണ്ട് പേർ പനി ബാധിച്ച് മരിച്ചു. 48 പേർക്ക് ഡെങ്കിപ്പനിയും അഞ്ച് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേസി രാജനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്ത് പരിസര ശുചീകരണവും ഉറവിട നശീകരണവും ഊർജിതമായി നടത്തിയെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെട്ടത്. മാരിയില്ലാ മഴക്കാലം എന്ന പേരിൽ പ്രത്യേക ക്യാംപയിനും പ്രഖ്യാപിച്ചു. പക്ഷെ കാലവർഷക്കാലത്തിന്റെ തുടക്കം തന്നെ പനിക്കിടക്കയിലാണ...
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 17-06-2023സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടി മിന്നലോടും കൂടിയുള്ള ശക്തമായ മഴയ്ക്കു സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത.മഴ ശക്തമാകുന്നത് കണക്കിലെടുത്ത് നാലു ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 18-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും, 19-ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 20-ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, 21-ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക...
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു
Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗബാധ പടരുന്നു

Perinthalmanna RadioDate: 17-06-2023മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേർക്കാണ് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 11,123 പേരാണ് ഇന്നലെ പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേരിൽ ചിക്കൻപോക്സ്, 17 പേരിൽ മഞ്ഞപ്പിത്തം, 2 പേർക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. കുട്ടികളിൽ ബാധിക്കുന്ന മുണ്ടിനീര് ഒരാൾക്ക് സ്ഥിരീകരിച്ചു.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്...
ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും
Kerala

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും

Perinthalmanna RadioDate: 16-06-2023ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക...
16 മണിക്കൂറിൽ സാധനങ്ങൾ എവിടെയുമെത്തിക്കാം; കെഎസ്ആർടിസിയുടെ കൊറിയർ സർവീസിന്  തുടക്കം
Kerala

16 മണിക്കൂറിൽ സാധനങ്ങൾ എവിടെയുമെത്തിക്കാം; കെഎസ്ആർടിസിയുടെ കൊറിയർ സർവീസിന്  തുടക്കം

Perinthalmanna RadioDate: 15-06-2023കേരളത്തിലെവിടെയും കുറഞ്ഞ ചിലവിൽ കൊറിയർ എത്തിക്കാനുള്ള കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന്  തുടക്കം. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിക്കുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. പദ്ധതിയുടെ ഉദ്‌ഘാടനം  ഗതാഗതമന്ത്രി ആന്റണി രാജു നിർവഹിച്ചു. മുൻപ് കെഎസ്ആർടിസി നടത്തിയിരുന്ന കൊറിയർ സർവീസിന്റെ വിപുലവും വേഗത്തിലുള്ളതുമായ സർവീസിനാണ് ഇപ്പോൾ തുടക്കമാകുന്നത്. സ്വകാര്യ കമ്പനികളെക്കാൾ കുറഞ്ഞ ചിലവിൽ സാധനങ്ങൾ അയക്കാനാകും.ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസിൽ തന്നെയാണ് അയക്കാനും വാങ്ങാനുമുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കൊറിയർ ബുക്ക് ചെയ്‌താൽ അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും ട്രാക്കിങ് അപ്ഡേറ്റുകൾ മെസേജായി ലഭിക്കും.ആള് നേരിട്ട് എത്തിയാൽ മാത്രമേ കൊറിയർ സ്വീകരിക...
പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Education, Kerala

പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 15-06-2023സംസ്ഥാനത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ പ്രസിദ്ധീകരിച്ചു.https://chat.whatsapp.com/FXWqNeniWKuCY5QVi7FWIsഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക്https://keralaresults.nic.in -ൽ ഫലമറിയാം.www.results.kite.kerala.gov.inwww.prd.kerala.gov.inwww.kerala.gov.inഎന്നീ വെബ്‌ സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കരിപ്പൂരില്‍ ഈ വര്‍ഷം പിടികൂടിയത് 67 കോടിയുടെ സ്വര്‍ണം
Kerala

കരിപ്പൂരില്‍ ഈ വര്‍ഷം പിടികൂടിയത് 67 കോടിയുടെ സ്വര്‍ണം

Perinthalmanna RadioDate: 15-06-2023മലപ്പുറം: ആറ് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് പിടികൂടിയത് 67 കോടി രൂപയുടെ സ്വര്‍ണം. പുറത്ത് പൊലീസ് പിടികൂടിയ സ്വര്‍ണം ഇതില്‍പെടില്ല.ജനുവരി ഒന്ന് മുതല്‍ ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം ഏകദേശം 120 കിലോ സ്വര്‍ണമാണ് പിടികൂടിയതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇതുകൂടാതെ 14 കേസിലായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 1.3 കോടി രൂപയുടെ വിദേശ കറൻസിയും ഈ കാലയളവില്‍ പിടികൂടി. 141 യാത്രക്കാരാണ് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്. ഇതില്‍ ആറുപേര്‍ സ്ത്രീകളാണ്. 105 പേരും മലപ്പുറം ജില്ലക്കാരാണ്. ബാക്കി കോഴിക്കോട്ടുകാരാണ്.149 കേസില്‍ 46 എണ്ണത്തോളം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബാക്കി കേസുകള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്വര്‍ണം കടത്തുന്നവരെ...
കേരളത്തില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങളുടേത് 60 കി.മീ ആയി കുറച്ചു
Kerala

കേരളത്തില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങളുടേത് 60 കി.മീ ആയി കുറച്ചു

Perinthalmanna RadioDate: 14-06-2023സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കാനാണ് തീരുമാനം. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85) കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ...