Kerala

കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില
Kerala

കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില

Perinthalmanna RadioDate: 14-06-2023പെരിന്തൽമണ്ണ: ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില. ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം.കഴിഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് വില 100 രൂപയായി. ബീൻസിന് 65 രൂപയിൽ നിന്നും ക്യാരറ്റ് 70 രൂപയിൽ നിന്നും 100 രൂപയായി. തക്കാളി വില 30 രൂപയിൽ നിന്ന് 60 രൂപയായി. പച്ച മുളകിന് 90 രൂപ കൊടുക്കണം. ഉള്ളിയ്ക്കും വില ഇരട്ടിയായി. 80 രൂപയാണ് നിലവില്‍ കിലോയ്ക്ക് ഉള്ളി വില. വെളുത്തുള്ളിയ്ക്ക് 45 രൂപ കൂടി കിലോ 130 ആയി. വെണ്ടയ്ക്ക ഇരട്ടിയിലേറെ വില കൂടി, 45 രൂപ. ക്വാളി ഫ്ലവറിറ് ഇരട്ടി വിലയാണ്, 60 രൂപ. ഇഞ്ചി വില ഡബിൾ സെഞ്ച്വറിയിലേക്ക്. കിലോ 180. സവാള വില 20 ൽ ത...
ഹയർ സെക്കൻഡറി; ജില്ലയിൽ 910 സീറ്റ് വർധിച്ചു; ഒട്ടേറെപ്പേർ ഇപ്പോഴും പുറത്ത്
Kerala

ഹയർ സെക്കൻഡറി; ജില്ലയിൽ 910 സീറ്റ് വർധിച്ചു; ഒട്ടേറെപ്പേർ ഇപ്പോഴും പുറത്ത്

Perinthalmanna RadioDate: 14-06-2023മലപ്പുറം: ജില്ലയിൽ ഹയർ സെക്കൻഡറി അധിക ബാച്ച് വന്നതിലൂടെ വർധിക്കുക 910 സീറ്റ്. സയൻസ് വിഭാഗത്തിൽ 780, ഹ്യുമാനിറ്റീസിൽ 130 എന്നിങ്ങനെ സീറ്റാണു വർധിക്കുക. സ്ഥിരം ബാച്ചുകൾ, 30% മാർജിനൽ വർധന, കഴിഞ്ഞ വർഷം അനുവദിച്ച 31, ഈ വർഷത്തെ 14 അധിക ബാച്ചുകൾ അടക്കം ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പഠനത്തിന് ഉണ്ടാകുക 57,606 സീറ്റുകളാണ്. അപേക്ഷ കൊടുത്തവരുടെ കണക്കു പ്രകാരം നിലവിൽ 23,158 പേർ പുറത്താകും. പ്രവേശനം ലഭിക്കുന്നവർക്ക് ഒരു ക്ലാസിൽ 65 പേർ ഞെങ്ങി ഞെരുങ്ങി ഇരുന്നു പഠിക്കേണ്ട അവസ്ഥയാണ്. അൺ എയ്ഡഡ് സ്കൂളുകളിൽ പണം കൊടുത്തു പഠിക്കാൻ 10,150 സീറ്റുകൾ ലഭിക്കും. എന്നാൽ 13,008 പേർക്കു സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.കോട്ടയത്തു നിന്ന് നാലും തിരുവനന്തപുരത്തു നിന്ന് മൂന്നും പാലക്കാട്ടു നിന്ന് രണ്ടും കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്...
എ.ഐ ക്യാമറ വഴിയുള്ള പിഴ; തപാല്‍ വഴി അയച്ചത് 13,318 നോട്ടീസുകള്‍ മാത്രം
Kerala

എ.ഐ ക്യാമറ വഴിയുള്ള പിഴ; തപാല്‍ വഴി അയച്ചത് 13,318 നോട്ടീസുകള്‍ മാത്രം

Perinthalmanna RadioDate: 13-06-2023എ.ഐ ക്യാമറകള്‍ വഴിയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍ ഒരാഴ്ച പിന്നിടുമ്പോഴും തപാല്‍ വഴി അയച്ചത് 13,318 പിഴ നോട്ടീസുകള്‍ മാത്രം.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓണ്‍ലൈൻ സംവിധാനത്തിലേക്ക് നല്‍കിയ 40,312 കേസുകളാണെങ്കിലും ചലാൻ ജനറേറ്റ് ചെയ്തത് 24,990 മാത്രമാണ്. ഓണ്‍ലൈൻ സംവിധാനം കാര്യക്ഷമമാണെങ്കിലും അതിനനുസരിച്ച്‌ ഓഫിസ് സംവിധാനം വേഗം കൈവരിക്കാത്തതാണ് താളം തെറ്റലിന് കാരണം. അതേസമയം 24,990 പേരുടെ ചലാനുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി പിഴ വിവരമെത്തുന്നുണ്ട്.ഇതുവരെ ആകെ എത്ര കേസുകള്‍ പിടികൂടി എന്ന കണക്കുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഇപ്പോള്‍ പുറത്തുവിടുന്നില്ല. കാമറ സംവിധാനം തുടങ്ങിയ ജൂണ്‍ അഞ്ചിന് 28,891 കേസുകളാണ് പിടികൂടിയിരുന്നത്. ആദ്യ മൂന്ന് ദിവസം പ്രതിദിന കണക്കുകള്‍ നല്‍കിരുന്നെങ്കിലും ചലാൻ തയാറാക്കലും...
സംസ്ഥാനത്ത് മഴ കനക്കും; 10 ജില്ലകളില്‍ യെലോ അലര്‍ട്ട്<br>
Kerala

സംസ്ഥാനത്ത് മഴ കനക്കും; 10 ജില്ലകളില്‍ യെലോ അലര്‍ട്ട്

Perinthalmanna RadioDate: 13-06-2023സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശത്ത് കടലേറ്റത്തിന് ഇടയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 3.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടായേക്കാം. കടൽ പ്രക്ഷുബ്ധമാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BY...
പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു
Kerala

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 13-06-2023തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്‌മെന്റ് അറിയാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്.ജൂൺ 15 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. ആദ്യ അലോട്ട്‌മെൻറിന് മുൻപായി അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന അവസരം കൂടിയാണ് ഇത്. 4,58,773 പേരാണ് ഇതുവരെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ...
പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച്
Kerala

പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച്

Perinthalmanna RadioDate: 12-06-2023പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.പ്ലസ് വൺ പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ആകെയുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ 3,70,590 ആണ്. വി.എച്ച്.എസ്.ഇ 33,030. അൺ എയിഡഡ് 54,585. ആകെ സീറ്റുകൾ 4,58,205 ആണ്. ആകെ അപേക്ഷക 4,59,330 ആണ്.മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി എടുക്കുന്നു. മലപ്പുറത്ത് 80,922 വിദ്യാർത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സർക്കാർ, എയിഡഡ് സീറ്റുകൾ 55,590 ആണുള്ളത്. അൺ എയിഡഡ് സീറ്റുകൾ 11,286 ആണ്. വൊക്കേഷണൽ ഹയർ സെക്കണ്ടറി 2,820 ഉം, അൺ എയിഡഡിൽ ഒരാൾ പോലും ചേര...
കോഴിക്കോട് വിമാനത്താവളം; റൺവേ റീ കാർപറ്റിങ് പൂർത്തിയായി
Kerala

കോഴിക്കോട് വിമാനത്താവളം; റൺവേ റീ കാർപറ്റിങ് പൂർത്തിയായി

Perinthalmanna RadioDate: 11-06-2023കോഴിക്കോട് വിമാന താവളത്തിലെ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായി. വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മാറാൻ ഏതാനും മാസങ്ങൾകൂടി വേണ്ടിവരും. 2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി നവീകരിച്ചു ബലപ്പെടുത്തിയത്. 60 കോടി രൂപ ചെലവിട്ടായിരുന്നു പ്രവൃത്തി. റൺവേയുടെ വശങ്ങളിൽ മണ്ണു നിരത്തലും ഡ്രൈനേജ് ജോലിയുമാണ് ബാക്കിയുള്ളത്. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഡ്രൈനേജ് ജോലിയും റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടം ഒഴിവാക്കുന്നതിനുള്ള മണ്ണു നിരത്തലുമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്.2023 ജനുവരി 27ന് ആരംഭിച്ച ജോലി വേഗത്തിൽ പൂർത്തിയാക്കാനായതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. റൺവേയുടെ മുൻപുള്ള ഉപരിതലം നീക്കം ചെയ്യൽ, റൺവേ ഷോൾഡറുകൾ, ടാക്സിവേ നവീകരണം, ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്മെന്റ് ഗ്രിഡ് നൽകൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റിങ് സ്ഥാപിക്കൽ,...
അങ്ങാടിപ്പുറത്ത് ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണു
Kerala

അങ്ങാടിപ്പുറത്ത് ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണു

Perinthalmanna RadioDate: 11-06-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണു. കെ.കെ.എസ് തങ്ങൾ സ്മാരക ബിൽഡിങ്ങിന്റെ മുകളിലേക്കാണ് മരം പൊട്ടി വീണത്. ഉടൻ തന്നെ കടയുടമകൾ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ യൂണിറ്റ് ലീഡർ ഫവാസ് മങ്കടയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, യൂണിറ്റ് പ്രസിഡന്റ് ഷഫീദ് പാതായ്ക്കര, സെക്രട്ടറി ഷുഹൈബ് മാട്ടായ, സുമേഷ് വലമ്പൂർ, ഫാറൂഖ് പൂപ്പലം, ഹുസ്സൻ കക്കൂത്ത്, ജിൻഷാദ് പൂപ്പലം, റെനിൻ ഏലംകുളം, അബ്ദുൽ ഖാദിർ അങ്ങാടിപ്പുറം എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേ...
കാലവർഷം ഇന്ന് മുതൽ ശക്തമാകും; മലപ്പുറം ഉൾപ്പെടെയുള്ള 6 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

കാലവർഷം ഇന്ന് മുതൽ ശക്തമാകും; മലപ്പുറം ഉൾപ്പെടെയുള്ള 6 ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 11-06-2023കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത. ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിശക്തമായ ന്യൂനമർദമായി മാറി. അതിതീവ്ര ചുഴലിക്കാറ്റായി അറബിക്കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ബിപോർജോയ് വീണ്ടും ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതര...
റോഡ് എഐ ക്യാമറ; ആദ്യ ആഴ്ച 4 ലക്ഷത്തിലേറെ നിയമ ലംഘനങ്ങൾ
Kerala

റോഡ് എഐ ക്യാമറ; ആദ്യ ആഴ്ച 4 ലക്ഷത്തിലേറെ നിയമ ലംഘനങ്ങൾ

Perinthalmanna RadioDate: 11-06-2023റോഡിലെ ക്യാമറ പിഴ ഈടാക്കി തുടങ്ങി, ഏഴാം ദിനമെത്തുമ്പോൾ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങൾ. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്പോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടര്‍ നടപടികൾക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് 29,800 നിയമലംഘനങ്ങൾ മാത്രം.  ഇതി...