Kerala

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
Kerala

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

Perinthalmanna RadioDate: 09-06-2023സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി തുടങ്ങും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍ പിടിക്കാനാകില്ല. ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്‍കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടിത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്ക്്. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍. പത്തുംപതിനഞ്ചും ദിവസത്തേക്ക് കടലില്‍പോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി.ട്രോളിങ് നിരോധന സമയത്താണ് ബോട്ടുകളുെടയും വലകളുടെയും അറ്റകുറ്റപ്പണി. ബോട്ടുടമകള്‍ക്ക് ലക്ഷങ്ങളുടെ ചെലവാണ്. വരുമാനത്തിനായി മറ്റ് ജോലികള്‍ക്ക് പോകുന്ന തൊഴിലാളികളുമുണ്...
എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിച്ചറിയാം
Kerala

എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിച്ചറിയാം

Perinthalmanna RadioDate: 08-06-2023എഐ ക്യാമറകള്‍ പണി തുടങ്ങി ക്കഴിഞ്ഞു. ഇനി നിയമം ലംഘിച്ചാല്‍ കീശ കാലിയാകും. എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനി അധിക സമയമൊന്നും വേണ്ട.നിമിഷങ്ങള്‍ക്കകം അറിയാം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌. വീട്ടിലേക്ക് ചലാന്‍ എത്തുന്നതിന് മുന്‍പേ കാര്യമറിയാം. https://chat.whatsapp.com/BYcevSuLs0dH5STbBgvWwrഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്‌നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും.എഐ ക്യാമറയില്‍ കുടുങ്ങിയോ എന്ന് പരിശോധിക്കാന്‍▪️https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.▪️ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്...
കാലവര്‍ഷം കേരളത്തിലെത്തി; ശക്തമായ മഴയ്ക്ക് സാധ്യത
Kerala

കാലവര്‍ഷം കേരളത്തിലെത്തി; ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 08-06-2023കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി അധികൃതർ അറിയിച്ചു. കാലവർഷം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് എട്ട് ജില്ലകളിലും 10ന് അഞ്ച് ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞാണ് എത്തിയത്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; മണിക്കൂറുകൾക്കുള്ളിൽ കാലവർഷം എത്തിയേക്കും
Kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; മണിക്കൂറുകൾക്കുള്ളിൽ കാലവർഷം എത്തിയേക്കും

Perinthalmanna RadioDate: 08-06-2023സംസ്ഥാനത്തു ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ കാലവർഷം കേരളതീരത്തേക്ക് എത്തും.കാലവർഷം കേരളത്തിലെത്താനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണ്. അതേസമയം, മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോർജോയ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 കി.മീറ്റാണ് വേഗം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------...
എ.ഐ ക്യാമറകള്‍ വഴി മൂന്നാം ദിനം 39449 നിയമ ലംഘനങ്ങള്‍ പിടികൂടി
Kerala

എ.ഐ ക്യാമറകള്‍ വഴി മൂന്നാം ദിനം 39449 നിയമ ലംഘനങ്ങള്‍ പിടികൂടി

Perinthalmanna RadioDate: 08-06-2023നിരത്തില്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ വഴി മൂന്നാം നാള്‍ പിടി കൂടിയത് 39449 ഗതാഗത നിയമ ലംഘനങ്ങള്‍. ഹെല്‍മറ്റ് ധരിക്കാത്തവരാണ് കുടുങ്ങിയവരില്‍ കൂടുതലും. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍- 7390. ഏറ്റവും കുറവ് വയനാട്ടിലും- 601. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള വിവരങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് പുറത്തുവിട്ടത്.മറ്റു ജില്ലകളിലെ കണക്ക്: കൊല്ലം 5589, പത്തനംതിട്ട 925, ആലപ്പുഴ 1804, കോട്ടയം 1501, ഇടുക്കി 1336, എറണാകുളം 1580, തൃശൂര്‍ 4101, പാലക്കാട് 2982, മലപ്പുറം 4420, കോഴിക്കോട് 3745, കണ്ണൂര്‍ 2546, കാസര്‍കോട് 929.മുഴുവൻ നിയമലംഘനങ്ങളും പരിശോധിച്ച്‌ പിഴ ചുമത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. വാഹൻ സോഫ്റ്റ്വെയറിലെ സാങ്കേതിക കുഴപ്പങ്ങളും തടസ്സം സൃഷ്ടിക്കുന്നുണ്ട്.ശരാശരി ഒരുലക്ഷം പേര്‍ക്കെങ്കി...
കരിപ്പൂരിലെ റൺവേ റീ കാർപ്പെറ്റിങ് പൂർത്തിയാകുന്നു
Kerala

കരിപ്പൂരിലെ റൺവേ റീ കാർപ്പെറ്റിങ് പൂർത്തിയാകുന്നു

Perinthalmanna RadioDate: 07-06-2023കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെ റൺവേ റീകാർപ്പറ്റിങ് പൂർത്തിയാകുന്നു. മൂന്നു പാളികളായുള്ള റൺവേ ടാറിങ് പൂർത്തിയായി. ടാക്‌സിവേയുടെ ടാറിങ് ആണ് ഇപ്പോൾ നടക്കുന്നത്.കാലാവസ്ഥ അനുകൂലമായാൽ ഏതാനും ദിവസങ്ങൾക്കകം പണി പൂർത്തിയാകും. റൺവേയിലെ ഇലക്ട്രിക്കൽ പ്രവൃത്തികളും കഴിഞ്ഞു. അതേ സമയം, റൺവേയുടെ വശങ്ങളിൽ മണ്ണിടുന്നത് തുടങ്ങാനായിട്ടില്ല. ഒരു ലക്ഷം ഘനയടി മണ്ണ് ഇതിനാവശ്യമാണ്. മണ്ണ് ഖനനം ചെയ്ത് കൊണ്ടു വരുന്നതിന് കരാർ കമ്പനി പാരിസ്ഥിതികാ അനുമതിയിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് വന്നിട്ടില്ല. മഴ ശക്തമായാൽ മണ്ണ് ഖനനവും അത് റൺവേയിലിടലും നടക്കില്ല. അതു കൊണ്ട് ഈ പണി മഴക്കാലത്തിന് ശേഷമായിരിക്കും നടക്കുക.റൺവേയിലെ മഴവെള്ളം പരന്നൊഴുകാതിരിക്കാൻ ഇരുവശങ്ങളിലും പ്രീ കാസ്റ്റ് കോൺക്രീറ്റ് രീതി ഉപയോഗിച്ച് ഓട നിർമിക്കുന്നുണ്ട്. വേറൊരിടത്ത് 1...
വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി ഇലക്ഷൻ കമ്മീഷൻ
Kerala

വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി ഇലക്ഷൻ കമ്മീഷൻ

Perinthalmanna RadioDate: 07-06-2023രാഹുല്‍ഗാന്ധിയുടെ അയോഗ്യതയെത്തുടര്‍ന്ന് ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതായി സൂചന. കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് മെഷീൻ പരിശോധന തുടങ്ങി. മോക്ക് പോളിങ് ഉള്‍പ്പെടെ നടത്തിയാണ് പരിശോധന.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. തിരുവമ്പാടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബുധനാഴ്ച പരിശോധിച്ചത്. മലപ്പുറം വയനാട് കലക്ടറേറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധന ഉണ്ടാവുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയിലെ തിരുവമ്പടി മണ്ഡലത്തിന് പുറമേ വയനാട്ടിലെ മാനന്തവാടി, സുല്‍ത്താൻ ബത്തേരി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്.കലക്ടറേറ്റിന് മുന്നില്‍ പന്തല്‍ കെട്ടിയാണ് വോട്ടിങ് ...
മലബാറിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ ധാരണ; അന്തിമ തീരുമാനം ഇന്ന്
Kerala

മലബാറിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ ധാരണ; അന്തിമ തീരുമാനം ഇന്ന്

Perinthalmanna RadioDate: 07-06-2023തിരുവനന്തപുരം: മലബാറിലെ ജില്ലകളിൽ നൂറിലധികം പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ ധാരണ. മറ്റു ജില്ലകളിലെ ഇരുപതോളം ബാച്ചുകൾ മലബാറിലേക്ക് പുനക്രമീകരിക്കാനാണ് നീക്കം. വിദ്യാഭ്യാസ വകുപ്പിന്‍റെ ഇന്ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് മലബാര്‍ മേഖലയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ ധാരണയായത്. 100 ബാച്ച് അനുവദിച്ചാല്‍ ഏകദേശം 5000 സീറ്റുകള്‍ പുതിയതായി ഉണ്ടാവും. സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ പുതിയതായി തത്കാലിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്നപരിഹാരത്തിനാണ് നീക്കം.ജൂണ്‍ 19ന് ഒന്നാം അലോട്ട്മെന്‍റ് വന്ന ശേഷമായിരിക്കും പുതിയ ബാച്ചുകള്‍ അനുവദിക്കുക. എസ്.എസ്.എല്‍.സി പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പഠന സൌകര്യമൊരുക്കണമെന്ന് മ...
ബിപോർ ജോയി ഇന്ന് തീവ്ര ചുഴലിക്കാറ്റാകും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Kerala

ബിപോർ ജോയി ഇന്ന് തീവ്ര ചുഴലിക്കാറ്റാകും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 07-06-2023അറബിക്കടലിൽ രൂപപ്പെട്ട ബിപോർ ജോയി ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റായി മാറും. മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇത് വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ വെച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം . കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും പത്താം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും. അതേ സമയം സംസ്ഥാനത്ത് കാലവർഷം എത്തുന്നത് വൈകുകയാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സ...
രണ്ടാംദിനം എഐ ക്യാമറ കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങള്‍
Kerala

രണ്ടാംദിനം എഐ ക്യാമറ കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങള്‍

Perinthalmanna RadioDate: 06-06-2023ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സ്ഥാപിച്ച എ.ഐ ക്യാമറ രണ്ടാംദിനം കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെയുള്ള കണക്കുകളാണിത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് (8454 എണ്ണം). കുറവ് ആലപ്പുഴയിലും (1252 എണ്ണം)കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശ്ശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ ചൊവ്വാഴ്ച കണ്ടെത്തിയ നിയമലംഘനങ്ങള്‍.എ.ഐ ക്യാമറകള്‍ പിഴചുമത്തിത്തുടങ്ങിയ തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ചു വരെ 28,891 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. രണ്ടു ദിവസത്തെ കണക്കുകള്‍ പരിഗണിച്ചാലും നിയമ ലംഘനത്തില്‍ മുന്‍കാലത്ത് ഉണ...