Kerala

ഉച്ചഭക്ഷണത്തിന് ഫണ്ടില്ല; സ്‌കൂൾ അധികൃതർ പ്രതിസന്ധിയിൽ
Kerala

ഉച്ചഭക്ഷണത്തിന് ഫണ്ടില്ല; സ്‌കൂൾ അധികൃതർ പ്രതിസന്ധിയിൽ

Perinthalmanna RadioDate: 06-06-2023മലപ്പുറം: പുതിയ അദ്ധ്യയന വർഷത്തിലും ഉച്ചഭക്ഷണത്തിന്റെ തുക കുടിശ്ശികയായി തുടരുന്നത് സ്‌കൂൾ അധികൃതരെ പ്രതിസന്ധിയിലാക്കുന്നു. മാർച്ചിലെ തുക ഇപ്പോഴും സ്‌കൂളുകൾക്ക് അനുവദിച്ചിട്ടില്ല. കഴിഞ്ഞ അദ്ധ്യയന വർഷം പലപ്പോഴും അതത് മാസങ്ങളിൽ അനുവദിക്കേണ്ട തുക കുടിശ്ശികയായിട്ടുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഫണ്ട് മുടങ്ങിയിരുന്നു. പിന്നീട് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള തുക രണ്ടു ഗഡുക്കളായി അനുവദിച്ചു. മാർച്ചിലെ തുക എന്ന് അനുവദിക്കുമെന്നതിൽ വ്യക്തതയില്ല.കഴിഞ്ഞ അദ്ധ്യയന വർഷത്തിന് മുമ്പുവരെ ഉച്ചഭക്ഷണ തുക സർക്കാർ മുൻകൂറായി നൽകിയിരുന്നു. എന്നാൽ അടുത്തിടെയായി ഇതു ലഭിക്കുന്നില്ല. ഇതോടൊപ്പം തുക വലിയ രീതിയിൽ കുടിശ്ശികയാവുന്നത് പദ്ധതിയുടെ ചുമതലക്കാരായ പ്രധാനാദ്ധ്യാപകർക്ക് തലവേദനയായിട്ടുണ്ട്. ഇനിയും മുൻവർഷങ്ങളിലേതു പോലെ മുന്നോട്ടുപോവാനാവില്ലെന്ന നില...
സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും
Kerala

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും

Perinthalmanna RadioDate: 06-06-2023സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും. ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ‘2018’ സിനിമ കരാർ ലംഘിച്ച് ഒടിടിക്കു  നേരത്തെ നൽകിയതിൽ പ്രതിക്ഷേധിച്ചാണ് സൂചന പണിമുടക്ക്. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ പറഞ്ഞു.സിനിമ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റര്‍ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും വലിയ ഹിറ്റായ ‘2018’ ജൂൺ 7ന് സോണി ലിവ്വിലൂടെ ഒടിടി റിലീസിനെത്തുകയാണ്. ചിത്രം പുറത്തിറങ്ങി 33ാം ദിവസമാണ് ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്.അതേസമയം ഈ വിഷയത്തിൽ തിയറ്ററുകാരുടെ സമരത്തെ മാനിക്കുന്നുവെന്ന് ജൂഡ് ആൻ്റണി പറഞ്ഞു.......
എ ഐ ക്യാമറയെ ഭയന്ന് ജനം, നിയമ ലംഘനങ്ങൾ കുറഞ്ഞു, ഏറ്റവും കുറവ് മലപ്പുറത്ത്
Kerala

എ ഐ ക്യാമറയെ ഭയന്ന് ജനം, നിയമ ലംഘനങ്ങൾ കുറഞ്ഞു, ഏറ്റവും കുറവ് മലപ്പുറത്ത്

Perinthalmanna RadioDate:06-06-2023തിരുവനന്തപുരം: എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.ഗതാഗത നിയമലംഘനങ്ങളുടെ കണക്കില്‍ ഏകദേശം നാല് ലക്ഷത്തിലധികം കുറവാണ് ഒറ്റയടിക്ക് ഉണ്ടായത്.എ ഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ഞായറാഴ്ച 1.93 ലക്ഷമായി കുറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ കേരളത്തില്‍ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് ഉണ്ടായത്.തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194 , ഇടുക്കി 1,483, എറണാകുളം 1,889 , തൃശ്ശൂര്‍ 3,995 , പാലക്കാട് 1,007, മലപ്പുറം 545 , കോഴിക്കോട് 1,550 , വയനാട് 1,146, കണ്ണൂര്‍ 2,437, ക...
നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത; അന്തിമ ലൊക്കേഷൻ സർവേക്ക് ടെൻഡർ ക്ഷണിച്ചു
Kerala

നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത; അന്തിമ ലൊക്കേഷൻ സർവേക്ക് ടെൻഡർ ക്ഷണിച്ചു

Perinthalmanna RadioDate: 05-06-2023നിർദിഷ്ട നിലമ്പൂർ- വയനാട് - നഞ്ചൻകോട് (മൈസൂരു) റെയിൽപാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് ദക്ഷിണ റെയിൽവേ ടെൻഡർ ക്ഷണിച്ചു. എറണാകുളം നിർമാണ വിഭാഗം ചീഫ് എൻജിനീയറാണ് 5.13 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് ടെൻഡർ വിളിച്ചത്. 23 ന് മുൻപ് സമർപ്പിക്കണം. 12 മാസം കൊണ്ട് പൂർത്തിയാക്കണം. ഇതോടൊപ്പം നേമം കോച്ചിങ് ടെർമിനൽ നിർമാണത്തിനും ടെൻഡർ ക്ഷണിച്ചു. 56.54 കോടി രൂപയാണ് ചെലവ്.  സർവേക്ക് ടെൻഡർ ക്ഷണിച്ചതോടെ നിലമ്പൂർ-നഞ്ചൻകോട് പാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയരുകയാണ്. ഇ.ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെത്തുടർന്ന് മേയ് 9നാണ് റെയിൽവേ ബോർഡ് സർവേക്ക് അനുമതി നൽകിയത്.2016 ൽ സംയുക്ത പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചിരുന്നു. എന്നാൽ മുൻഗണനാ പട്ടികയിൽ നിന്ന് സംസ്ഥാന സർക്കാർ മാറ്റം വരുത്തിയതോടെ പദ്ധതി പാളം തെറ്റി. ഡിപിആർ ത...
ഹജ്ജ് വിമാനം പറന്നത് കരിപ്പൂരിന്റെ ചരിത്രം വഴിമാറ്റി
Kerala

ഹജ്ജ് വിമാനം പറന്നത് കരിപ്പൂരിന്റെ ചരിത്രം വഴിമാറ്റി

Perinthalmanna RadioDate: 05-06-2023കൊണ്ടോട്ടി : എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്‌സ് 3031 നമ്പർ വിമാനം 145 തീർഥാടകരുമായി കരിപ്പൂരിൽനിന്ന് പറന്നുയർന്നപ്പോൾ വഴിമാറിയത് വിമാനത്താവളത്തിന്റെ ചരിത്രം കൂടിയാണ്. കരിപ്പൂരിൽനിന്ന് ആദ്യമായാണ് ചെറിയ വിമാനം ഹജ്ജ് സർവീസ് നടത്തുന്നത്.2002-ലാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവീസ് തുടങ്ങിയത്. ഹജ്ജ് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനമാണ് കരിപ്പൂരിലിറങ്ങിയ ആദ്യ വലിയ വിമാനം. നാനൂറിലേറെ പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണിത്. ഇന്നത്തെയത്ര സുരക്ഷാസൗകര്യങ്ങളോ ഐ.എൽ.എസ്. അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളോ ഇല്ലാതെ കരിപ്പൂരിൽ വലിയ വിമാനം ഇറങ്ങിയതിനു പിന്നിൽ അന്നത്തെ എം.പി. ഇ. അഹമ്മദ്, കേന്ദ്ര വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈൻ, എയർപോർട്ട് ഡയറക്ടർ വിജയകുമാർ, എയർ ഇന്ത്യ മാനേജർ മുത്തുക്കോയ എന്നിവരുടെ വലിയ ശ്രമമുണ്ട്.2002 മുതൽ 2014 വരെ എയർ ഇന്ത്യയും സൗദി...
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
Kerala

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Perinthalmanna RadioDate: 05-06-2023നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞ...
എ ഐ ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും
Kerala

എ ഐ ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും

Perinthalmanna RadioDate: 05-06-2023സംസ്ഥാനത്ത് റോഡ് ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും.  രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമ ലംഘനങ്ങൾക്കും പിഴ ചുമത്തും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപ വീതം പിഴ നൽകണം. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ രണ്ടായിരം രൂപയാണ് പിഴ. അനധികൃത പാർക്കിംഗിന് 250 രൂപുയും, അമിത വേഗത്തിന് 1500 രൂപയുമാണ് പിഴ. നിയമലംഘനം ഓരോ തവണ ക്യാമറയിൽ പകർത്തുമ്പോഴും പിഴ ആവർത്തിക്കും. രണ്ടിലേറേ പേർ ടൂവീലറിൽ യാത്ര ചെയ്താൽ 1000 രൂപയാണ് പിഴ. കേന്ദ്ര നിർദ്ദേശം വരും വരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. രാത്രി കാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്ക് ഇളവുണ്ടാകും. തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് ന...
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി
Kerala

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി

Perinthalmanna RadioDate: 04-06-2023ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇളവ് അനുവദിക്കണമെന്ന് എളമരം കരീം എം.പിയുടെ കത്തിന് നല്‍കിയ മറുപടിയിലാണ് നിതിൻ ഗഡ്കരി നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവുവെന്ന് അദ്ദേഹം പറഞ്ഞു.10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എളമരം കരീം എം.പി കത്തയച്ചത്. നേരത്തെ മുതിര്‍ന്ന രണ്ട് പേര്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിക്കും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്തയക്കുമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ ഇതുമായി ബന്ധപ്...
കേരളത്തിൽ കാലവർഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പ്
Kerala, Latest

കേരളത്തിൽ കാലവർഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പ്

Perinthalmanna RadioDate: 04-06-2023കേരളത്തിൽ കാലവർഷമെത്താൻ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ നാലിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാൽ, ഇത് മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് നിലവിൽ വകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് സാധാരണയായ ജൂൺ ഒന്ന് മുതലാണ് മൺസൂൺ ആരംഭിക്കുന്നത്.സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ സ്കൈമെറ്റ് ജൂൺ ഏഴിന് മൺസൂൺ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഇതിൽ മൂന്ന് ദിവസത്തിന്റെ വരെ മാറ്റമുണ്ടാകാം. അതേസമയം, ഇന്ത്യയിൽ എപ്പോൾ മൺസൂൺ എത്തുമെന്നത് സംബന്ധിച്ച് സ്കൈമെറ്റ് പ്രവചനങ്ങളൊന്നും നടത്തിയിട്ടില്ല.കാലവർഷം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ അറബിക്കടലിൽ കാർമേഘങ്ങളും രൂപപ്പെട്ടു. അറബിക്കടലിൽ നാളെ രൂപപ്പെടുന്ന ചക്രവാതച്ചുഴി രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദമായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന...
കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം  ഫ്ളാഗ് ഓഫ് ചെയ്തു
Kerala

കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം  ഫ്ളാഗ് ഓഫ് ചെയ്തു

Perinthalmanna RadioDate: 04-06-2023കരിപ്പൂർ: കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന് (ഞായർ) പുലർച്ചെ 4.15 ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.25 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി.വി ഇബ്റാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ.പി മൊയ്തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദു സലാം, സഫർ കയാൽ , പി.ടി അക്ബർ, എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.കോഴിക്കോട് ന...