Kerala

എഐ ക്യാമറകൾ പണി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം
Kerala

എഐ ക്യാമറകൾ പണി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം

Perinthalmanna RadioDate: 03-06-2023സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍റ് അഥവാ എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങും.  726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതാ ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ഈ ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ അറിയേണ്ടതെല്ലാംപിഴ എങ്ങനെ?ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ,  അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.കുട്ടികളെ ക്യാമറ തിരിച്ചറിയു...
ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
Kerala

ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Perinthalmanna RadioDate: 03-06-2023സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമ...
മലപ്പുറത്ത് പ്ലസ് വണ്ണിന് 65,906 സീറ്റ്; ഇത്തവണയും മുഴുവൻ കുട്ടികൾക്കും പഠിക്കാൻ സൗകര്യമുണ്ടാകില്ല
Kerala

മലപ്പുറത്ത് പ്ലസ് വണ്ണിന് 65,906 സീറ്റ്; ഇത്തവണയും മുഴുവൻ കുട്ടികൾക്കും പഠിക്കാൻ സൗകര്യമുണ്ടാകില്ല

Perinthalmanna RadioDate: 02-06-2023മലപ്പുറം: 2023 -24 വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് ആകെയുള്ളത് 65,906 സിറ്റുകൾ. ഹയർ സെക്കൻഡറി വകുപ്പിന്റെ പുതിയ കണക്ക് പ്രകാരമാണിത്. വിദ്യാഭ്യാസ വകുപ്പിന്റെ മാർജിനൽ സീറ്റ് വർധനവ് കൂടി വന്ന ശേഷമുള്ള കണക്കാണിത്. സർക്കാർ തലത്തിൽ 31,395ഉം എയ്ഡഡിൽ 23,220ഉം അൺ എയ്ഡഡ് തലത്തിൽ 11,291ഉം സീറ്റുകളിലേക്കാണ് പ്രവേശ നടപടി നടക്കുക. അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾക്ക് പണം നൽകണം.സർക്കാർ തലത്തിൽ ഒരു ബാച്ചിൽ 50 സീറ്റ് എന്ന് പരിഗണിക്കുക ആണെങ്കിൽ ജില്ലയിൽ 22,600 സീറ്റാണുള്ളത്. ഇതിലേക്ക് മാർജിനൽ സീറ്റ് വർധനവ് പരിഗണിക്കുമ്പോൾ 29,380 സീറ്റാകും, മാർജിനൽ വർധനയിലുടെ 6780 സീറ്റുകളാണ് ലഭിക്കുക. അഡീഷനൽ ബാച്ചിലൂടെ 2015 സീറ്റുകളും ലഭിക്കും. ഇതോടെ സർക്കാർ തലത്തിൽ 31,395 സീറ്റായി. എയ്ഡഡ് മേഖലയിൽ ഒരു ബാച്ചിൽ 50 സീറ്റ് എന്ന് പരിഗണിക്ക...
മലപ്പുറം ജില്ലയില്‍ നിന്ന് തീർഥാടന, സിയാറത്ത് ടൂറുമായി കെഎസ്ആർടിസി
Kerala

മലപ്പുറം ജില്ലയില്‍ നിന്ന് തീർഥാടന, സിയാറത്ത് ടൂറുമായി കെഎസ്ആർടിസി

Perinthalmanna RadioDate: 02-06-2023മലപ്പുറം : ജൂണിൽ തീർഥാടന യാത്രയും സിയാറത്ത് ടൂറുമായി മലപ്പുറം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കണ്ണൂർ കൊട്ടിയൂർ, മൃദംഗശൈലേശ്വരി അല്ലെങ്കിൽ പെരളശ്ശേരി, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് ജില്ലയിലെ 3 യൂണിറ്റുകളിൽനിന്ന്     തീർഥാടനയാത്ര നടത്തും. ബലി പെരുന്നാളിനോട് അനുബന്ധിച്ചാണ് വിവിധ മുസ്‌ലിം തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള സിയാറത്ത്  യാത്ര നടത്തുക. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രം വഴിയുള്ള തീർഥാടനയാത്ര മലപ്പുറത്തുനിന്ന് 7ന് പുലർച്ചെ 4ന് ആണ് പുറപ്പെടുക. പൊന്നാനിയിൽ നിന്ന് 10ന് പുലർച്ചെ 3നും പെരിന്തൽമണ്ണയിൽനിന്ന് അന്ന് 4നുമാണ് പുറപ്പെടുക.അതത് ദിവസങ്ങളിൽ അർധരാത്രിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. മലബാറിലെ വിവിധ മുസ്‌ലിം പള്ളികളും മഖാമുകളും കേന്ദ്രീകരിച്ചാണ് സിയാറത്ത് യാത്ര ഉദ്ദേശിക്കുന്നത്. യാത...
കോഴിക്കോട് വിമാനത്താവളം റെസ വികസനം; സെന്റിന്  5 ലക്ഷമെങ്കിലും നൽകണമെന്ന് ശുപാർശ
Kerala

കോഴിക്കോട് വിമാനത്താവളം റെസ വികസനം; സെന്റിന്  5 ലക്ഷമെങ്കിലും നൽകണമെന്ന് ശുപാർശ

Perinthalmanna RadioDate: 02-06-2023കോഴിക്കോട് വിമാന താവളത്തിലെ റെസ (റൺവേ എൻഡ്‌ സേഫ്‌റ്റി ഏരിയ) വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സമിതി ചെയർമാൻ ഡോ. എം. ഉസ്‌മാനാണ് കളക്ടർ പി.ആർ. പ്രേംകുമാറിന് റിപ്പോർട്ട് കൈമാറിയത്.ഏറ്റെടുക്കുന്ന ഭൂമിക്ക് തരംനോക്കാതെ സെന്റിന് അഞ്ചുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്നും ശുപാർശചെയ്തിട്ടുണ്ട്.കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് റെസ വികസനം നടത്തുകയാണു ലക്ഷ്യം. തിരുവനന്തപുരത്തെ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്‌മെൻറ് എന്ന ഏജൻസിയാണ് സാമൂഹികാഘാത പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഇതു വിശദമായി പരിശോധിച്ചാണ് സമിതി അന്തിമ ...
സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം
Kerala

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

Perinthalmanna RadioDate: 02-06-2023സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും.ഏഴാം തീയതിയാണ് ആറാം പ്രവൃത്തി ദിനം. അന്നേ ദിവസം വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്ന് സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക.ജൂലൈ മാസത്തിൽ മൂന്ന് ശനിയാഴ്ചകളാണ് പ്രവൃത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക. രണ്ട് മാസം നീണ്ട വേനലവധിയ്‌ക്ക് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്‌കൂളുകൾ തുറന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------------------------...
ഇ പോസ് മെഷീൻ വീണ്ടും തകരാറിൽ; റേഷൻ വിതരണം നിർത്തിവെച്ചു
Kerala

ഇ പോസ് മെഷീൻ വീണ്ടും തകരാറിൽ; റേഷൻ വിതരണം നിർത്തിവെച്ചു

Perinthalmanna RadioDate: 02-06-2023സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവെച്ചു. ഇ പോസ് മെഷീനിലെ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് റേഷന്‍ വിതരണം നിലച്ചത്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലില്‍ പുതിയ അപ്ഡേഷന്‍ വരുത്തുന്നതിനിടെയാണ് ഇ പോസ് പണിമുടക്കിയത്.ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്‌വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ് ഇ പോസ് മെഷീന്‍. കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല. ഏറ്റവും ഒടുവില്‍ റേഷന്‍ ബില്ലില്‍ അപ്ഡേഷന്‍ വരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മെഷീന്‍ തകരാറിലായത്. ഇന്നലെ മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്നം നേരിട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷന്‍ വ്യ...
പ്ലസ്‌വൺ പ്രവേശനം;  ഇന്നു മുതൽ അപേക്ഷിക്കാം
Kerala

പ്ലസ്‌വൺ പ്രവേശനം;  ഇന്നു മുതൽ അപേക്ഷിക്കാം

Perinthalmanna RadioDate: 02-06-2023സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ്‌വൺ പ്രവേശനത്തിന് വെള്ളി വൈകിട്ട്‌ നാലുമുതൽ ജൂൺ ഒമ്പതുവരെ അപേക്ഷിക്കാം. www.admission.dge. kerala.gov.in വെബ്സൈറ്റിലെ ഹയർ സെക്കൻ‌ഡറി അഡ്മിഷൻ ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്.ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 19നുമാണ്‌. മൂന്നുഘട്ടമുള്ള മുഖ്യഅലോട്ട്മെന്റ് ജൂലൈ ഒന്നുവരെ. എസ്എസ്എൽസി/ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയവരെയും സിബിഎസ്ഇ പരീക്ഷയിൽ ജയിച്ചവരെയും മുഖ്യഅലോട്ട്മെന്റിൽ പരി​ഗണിക്കും. 10–-ാം ക്ലാസിലെ മാർക്ക്‌ കൂട്ടിയെടുത്ത് വെയ്റ്റഡ് ​ഗ്രേഡ് പോയിന്റ് ആവറേജ് അടിസ്ഥാനമാക്കി റാങ്ക് തീരുമാനിക്കും. റാങ്ക്, കുട്ടികൾ നൽകിയ ഓപ്ഷൻ, സീറ്റ് ലഭ്യത എന്നിവ പരി​ഗണിച്ച് കംപ്യൂട്ടർ പ്രോ​ഗ്രാംവഴി സെലക്ഷനും അലോട്ട്മെന്റും നടക്കും.സംസ്ഥാനത്തെ 389 വൊക്കേഷണൽ‌ ഹ​യർ സെക്കൻഡറി സ്കൂളുകളിലേ...
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ
Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

Perinthalmanna RadioDate: 01-06-2023സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. നിരോധനകാലത്ത് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ ട്രോളിങ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തടസമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖലകളിലേക്കു മീന്‍ പിടിക്കാന്‍ പോകുന്ന ഗില്‍നെറ്റ്, ചൂണ്ട, പഴ്സീന്‍ ബോട്ടുകള്‍ക്കും നിരോധനം ബാധകമാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ...
എ.ഐ. ക്യാമറ; പിഴ ജൂൺ അഞ്ചു മുതൽ തന്നെ
Kerala

എ.ഐ. ക്യാമറ; പിഴ ജൂൺ അഞ്ചു മുതൽ തന്നെ

Perinthalmanna RadioDate: 01-06-2023എ.ഐ. ക്യാമറകൾ ഉപയോഗിച്ച് ജൂൺ അഞ്ചുമുതൽ ഗതാഗതനിയമലംഘനങ്ങൾക്ക് പിഴചുമത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്യാമറകളുടെ പരിശോധനയും നടപടിക്രമങ്ങളും പൂർത്തിയായി. പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു.ക്യാമറകളുടെ ക്ഷമത പരിശോധിക്കുന്ന സാങ്കേതിക സമിതി റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. നിർമിതബുദ്ധി സംവിധാനത്തിൽ പിഴവൊന്നും കണ്ടെത്തിയിട്ടില്ല. കേടാകുന്ന ക്യാമറകൾ നിശ്ചിതസമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർവാഹനവകുപ്പ് സഹായം നൽകും. കെ.എസ്.ഇ.ബി.യുടെ മാതൃകയിൽ വാഹനാപകടങ്ങളിൽ ക്യാമറപോസ്റ്റുകൾ കേടായാൽ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്. നഷ്ടപരിഹാരം നൽകിയാൽ മാത്രമേ വാഹനം വിട്ടു കൊടുക്കൂ.ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒര...