Kerala

കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്ന് പ്രവചനം
Kerala

കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്ന് പ്രവചനം

Perinthalmanna RadioDate: 25-05-2023കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്നാണ് ആഗോള കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ കാലാവസ്ഥ ഏജൻസികളുടെ ഏപ്രിൽ – മെയ് മാസങ്ങളിലെ മോഡൽ പ്രകാരം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. മധ്യ- തെക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതലും, വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയുമാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഓറഞ്ച് ബുക്ക് പുറത്തിറക്കുംസൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറം പ്രവചിക്കുന്നത് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയാണ്. അമേരിക്കൻ ഏജൻസിയായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററും യൂറേപ്യൻ ഏജൻസികളായ ഇസിഎംഡബ്ല്യുഎഫും സിഎസ്3യും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിക്കുന്നു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ സാധാരണയിൽ കുറവും, കേരളത്തിൽ സാധാരണയിൽ കൂടുതൽ മ...
പ്ലസ് വൺ പ്രവേശനം; ജൂൺ രണ്ട് മുതൽ അപേക്ഷിക്കാം, ട്രയൽ അലോട്ട്‌മെന്റ് 13-ന്
Education, Kerala

പ്ലസ് വൺ പ്രവേശനം; ജൂൺ രണ്ട് മുതൽ അപേക്ഷിക്കാം, ട്രയൽ അലോട്ട്‌മെന്റ് 13-ന്

Perinthalmanna RadioDate: 25-05-2023സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 13 നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യ ഘട്ടത്തിലുൾപ്പെട്ട മൂന്ന് അലോട്ട്മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മുഖ്യ ഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബാക്കി സീറ്റുകൾ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികൾ അവസാനിപ്പിക്കുക .................................................കൂടുതൽ വാർത്തകൾക്ക് www.perinthalmann...
പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം
Education, Kerala

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

Perinthalmanna RadioDate: 25-05-2023തിരുവനന്തപുരം: ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482 ഉം കൊമേഴ്സിൽ 1,08,109 ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.28,495 വിദ്യാർഥികളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oKവൈകീട്ട് നാലുമണിയോടെhttp://www.keralaresult.nic.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://www.examresult.kerala.gov.in, http://www.result.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം......
പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും
Education, Kerala

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

Perinthalmanna RadioDate: 25-05-2023തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjgഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾhttp://www.keralaresults.nic.inhttp://www.prd.kerala.gov.inhttp://www.result.kerala.gov.inhttp://www.examresults.kerala.gov.inhttp://www.results.kite.kerala.gov.inമൊബൈൽ ആപ്ലിക്കേഷനുകൾSAPHALAM 2023, iExaMS – Kerala,PRD Liveഈ വർഷം മാർച്ച് 10 മുതൽ 30 വരെയായിരുന്നു പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയ്...
കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനുപോയ രണ്ടു പേർ മലമുകളിൽ കുടുങ്ങി; തിരച്ചിൽ തുടരുന്നു
Kerala, Local

കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനുപോയ രണ്ടു പേർ മലമുകളിൽ കുടുങ്ങി; തിരച്ചിൽ തുടരുന്നു

Perinthalmanna RadioDate: 24-05-2023കരുവാരക്കുണ്ട്: ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി. കരുവാരക്കുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിനു മുകളിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ മലയിലാണ് സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മല കയറാനെത്തിയ 3 പേരിൽ ഒരാൾ ഇറങ്ങി. മറ്റു രണ്ടുപേർ ഇറങ്ങാനാകാതെ മലമുകളിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കൽ സ്വദേശികളായ 3 പേർ ചേർന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീണു. ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതായി. മൂന്നാമൻ വൈകിട്ട് ആറു മണിയോടെ താഴെയെത്തി വിവരം അറിയിച്ചു. എന്നാൽ, കൂട്ടുകാർ കിടക്കുന്നത് ഏതു ഭാഗത്താണെന്ന് ഇയാൾക്ക് ധാരണയില്ലായിരുന്നു. തുടർന്നാണ് പൊലീസും അഗ്നിശമന സേനാ വിഭാഗവും...
സര്‍വീസ് നിര്‍ത്തില്ല, പകരം നിരാഹാര സമരം; ബസ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം
Kerala

സര്‍വീസ് നിര്‍ത്തില്ല, പകരം നിരാഹാര സമരം; ബസ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം

Perinthalmanna RadioDate: 24-05-2023ബസ് സർവീസ് നിർത്തിയുള്ള സമരത്തിനില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. പകരം അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ഫെഡറേഷന്റെ തീരുമാനം. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് നിരാഹാരം ആരംഭിക്കും. സമരം പ്രഖ്യാപിച്ച ബസ്സുടമകളുടെ സംഘടനയ്ക്കല്ല ശക്തി, യഥാർഥ സംഘടന ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനാണെന്നും ഭാരവാഹികൾ പറഞ്ഞു.ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നേരത്തേ ഗതാഗത മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം സ്വകാര്യ ബസുകൾ സമരം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സമരത്തിനില്ലെന്നാണ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നിലപാട്. തൃശ്ശൂരിൽ ചേർന്ന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം പ്രഖ്യാപിച്ചത്.ഇതിനകം തന്നെ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽത്തന്നെ സർവീസ് നിർത്തിവച്ചൊരു സമരത്തിന് ഫെഡറേഷൻ തയ്യാറല്ലെന്നും അവ...
പ്ലസ്ടു പരീക്ഷാഫലം നാളെ; ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ
Education, Kerala

പ്ലസ്ടു പരീക്ഷാഫലം നാളെ; ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ

Perinthalmanna RadioDate: 24-05-2023ഈ വർഷത്തെ പ്ലസ് ടു (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പരീക്ഷാ ഫലം മെയ് 25 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.inwww.results.kite.kerala.gov.in,................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ...
7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി
Education, Kerala

7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി

Perinthalmanna RadioDate: 24-05-2023സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ 7 ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ വർധിപ്പിച്ചു. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ആണ് 30% കൂട്ടിയത്.2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താൽക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാ...
എ.ഐ. ക്യാമറകൾ ജൂൺ 5 മുതൽ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്
Kerala

എ.ഐ. ക്യാമറകൾ ജൂൺ 5 മുതൽ പിഴ ഈടാക്കും; 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്

Perinthalmanna RadioDate: 24-05-2023സംസ്ഥാനത്ത് എ.​ഐ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേ​ന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എ.​ഐ. കാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴ ഈടാക്കും. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. മെയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരു​ന്നതെങ്കിലും വിമർശനത്തെ തുടർന്ന്, നീട്ടിവെക്കുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാ...
മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് സമരം
Kerala

മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് സമരം

Perinthalmanna RadioDate: 23-05-2023സമരത്തിലുറച്ച് സ്വകാര്യ ബസുടമകൾ. സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയതായും സമരസമിതി കൺവീനർ ടി. ഗോപിനാഥ് അറിയിച്ചു. വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ 5 രൂപയാക്കണം,കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണംലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. ചർച്ചയിൽ ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്...