Kerala

താനൂർ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ട പരിഹാര തുക വിതരണം ചെയ്തു
Kerala

താനൂർ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ട പരിഹാര തുക വിതരണം ചെയ്തു

Perinthalmanna RadioDate: 22-05-2023താനൂരിൽ മെയ് ഏഴിനുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കൈമാറി. തിരൂർ താലൂക്ക്തല 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് തുക വിതരണം ചെയ്തത്. ബോട്ടപകടത്തിൽ മരണപ്പെട്ട 15 പേരുടെ ആശ്രിതർക്കാണ് ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാര തുക കൈമാറിയത്.ബോട്ടപകടത്തിൽ ഭാര്യ സീനത്ത്, മക്കളായ ഫിദ ദിൽന, ഷഫ്‌ല, ഷംന, അസ്‌ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി സ്വദേശി കുന്നുമ്മൽ സൈതലവിക്ക് 50 ലക്ഷം രൂപയും സൈതലവിയുടെ സഹോദരനായ കുന്നുമ്മൽ സിറാജിന് 40 ലക്ഷം രൂപയും കൈമാറി. അപകടത്തിൽ സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്‌ന ഫാത്തിമ, സഹറ എന്നിവരാണ് മരണപ്പെട്ടത്. ഭാര്യ ജൽസിയ മകൻ ജരീർ എന്നിവരെ നഷ്ടമായ കുന്നുമ്മൽ മുഹമ്മദ് ജാബിറും മന്ത്രിയിൽ നിന്ന് തുക ഏറ്റുവാങ്ങി.അപകടത്തിൽ മരണപ്പെട്ട താനൂർ...
എല്ലാ ജില്ലകളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത
Kerala

എല്ലാ ജില്ലകളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

Perinthalmanna RadioDate: 22-05-2023സംസ്ഥാനത്തെ എല്ലാം ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. അതേസമയം മെയ് 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയ...
വീണ്ടും പ്ലസ് വൺ സീറ്റ് ക്ഷാമം; മലപ്പുറത്ത് പ്രതിസന്ധി രൂക്ഷം
Kerala

വീണ്ടും പ്ലസ് വൺ സീറ്റ് ക്ഷാമം; മലപ്പുറത്ത് പ്രതിസന്ധി രൂക്ഷം

Perinthalmanna RadioDate: 22-05-2023ഈ വർഷത്തെ എസ്എസ്എൽസി ഫലം പുറത്ത് വന്നതോടെ വിദ്യാർത്ഥികളെ വീണ്ടും ആശങ്കയിലാഴ്ത്തി മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം. ആറ് ജില്ലകളിലായി 30652 പ്ലസ് വൺ സീറ്റുകളുടെ കുറവാണുള്ളത്.മലബാറിൽ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. കഴിഞ്ഞ കൊല്ലത്തെപ്പോലെ സീറ്റ് വർധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും അത് പഠന നിലവാരത്തെ വലിയ തോതിൽ ബാധിക്കുന്നുവെന്നുമാണ് അധ്യാപകരുടെ പരാതി.സീറ്റ് ക്ഷാമം പഠിച്ച വി കാർ‍ത്തികേയൻ കമ്മിറ്റി മലബാറിൽ 150 അധിക ബാച്ചുകൾ വേണമെന്നാണ് സ‍ർക്കാരിന് നൽകിയ ശ...
കെഎസ്‌ആര്‍ടിസി ബസില്‍ 2000 രൂപ നോട്ട് സ്വീകരിക്കും
Kerala

കെഎസ്‌ആര്‍ടിസി ബസില്‍ 2000 രൂപ നോട്ട് സ്വീകരിക്കും

Perinthalmanna RadioDate: 22-05-2023ആര്‍ബിഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ സാധാരണ പോലെ കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്വീകരിക്കുമെന്നു മാനേജ്മെന്‍റ് അറിയിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയ തീയതി വരെ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്‍റ് നിര്‍ദ്ദേശം നല്‍കി. ഇതിനു വിപരീതമായി വരുന്ന അറിയിപ്പുകള്‍ വാസ്തവ വിരുദ്ധമാണ്. നോട്ടുകള്‍ സ്വീകരിക്കാത്ത പരാതികള്‍ വന്നാല്‍ ഉത്തരവാദികള്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ&...
രാജ്യറാണി എക്സ്പ്രസ്  ഉൾപ്പെടെ  ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി
Kerala

രാജ്യറാണി എക്സ്പ്രസ്  ഉൾപ്പെടെ  ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി

Perinthalmanna RadioDate: 21-05-2023തിരുവനന്തപുരം: തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര– ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ കാരണം ഇന്നു വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. രാജ്യറാണി എക്സ്പ്രസ്  ഉൾപ്പെടെ 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ചില ട്രെയിൻ സർവീസുകൾക്കു മാറ്റമുണ്ട്.ഇന്നു പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ:കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202), നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650), കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778), എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441), കായംകുളം – എറണാകുളം– കായംകുള...
എ.ഐ ക്യാമറയ്ക്ക് ക്ലീന്‍ ചിറ്റ്; ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും
Kerala

എ.ഐ ക്യാമറയ്ക്ക് ക്ലീന്‍ ചിറ്റ്; ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കും

Perinthalmanna RadioDate: 20-05-2023എ. ഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു.വ്യവസായ വകുപ്പിന്റെ അന്വേഷണത്തിലെ ക്ലീൻചിറ്റോടെ ക്യാമറാ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. പിഴ ഈടാക്കി തുടങ്ങാൻ സജ്ജമാണന്ന് ഗതാഗത കമ്മീഷണറും മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 5 മുതൽ പിഴ ഈടാക്കുന്നത്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടീസ് അയക്കേണ്ടി ...
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം
Education, Kerala

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം

Perinthalmanna RadioDate: 19-05-2023ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 417864 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.70 % ആണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം. 68604 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. 99.26 ശതമാനം ആയിരുന്നു കഴിഞ്ഞ തവണ. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലാണ്. കുറവ് വയനാട്ടിലാണ്. കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4856 വിദ്യാർത്ഥികൾ്ക്കാണ് മലപ്പുറം ജില്ലയില്‍ നിന്നും എ പ്ലസ് കരസ്ഥമാക്കിയത്.https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേ...
പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ 150 അധിക ബാച്ചിന് ശുപാർശ
Kerala

പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ 150 അധിക ബാച്ചിന് ശുപാർശ

Perinthalmanna RadioDate: 19-05-2023പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നൂറ്റൻപതോളം ബാച്ചുകൾ അധികമായി അനുവദിക്കണമെന്നു പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച പ്രഫ.വി.കാർത്തികേയൻ നായർ സമിതി ശുപാർശ ചെയ്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്കു മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യാം.പത്തനംതിട്ട ജില്ലയിൽ നിന്നാണ് കൂടുതൽ ബാച്ചുകൾ മാറ്റാവുന്നത്; ആലപ്പുഴയിൽ ചെങ്ങന്നൂർ മേഖലയിൽനിന്നും കോട്ടയത്ത് കുമരകം, വൈക്കം മേഖലകളിൽനിന്നും ഇത്തരത്തിൽ ബാച്ചുകൾ മാറ്റാൻ ശുപാർശയുണ്ട്. കഴിഞ്ഞ 3 വർഷവും 25ൽ താഴെ വിദ്യാർഥികൾ മാത്രം പ്രവേശനം നേടിയ ബാച്ചുകളാണു പുനഃക്രമീകരിക്കുന്നത്. ഏതെല്ലാം സ്കൂളുകളിൽനിന്ന് എവിടേക്കെല്ലാം ബാച്ചുകൾ മാറ്റാമെന്ന പട്ടിക സഹിതമാണു റിപ്പോർട്ട്.അധിക ബാച്ച് ശുപാർശ ഭൂര...
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ജില്ലയിൽ ഫലം കാത്തിരിക്കുന്നത് 77972 പേർ
Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ജില്ലയിൽ ഫലം കാത്തിരിക്കുന്നത് 77972 പേർ

Perinthalmanna RadioDate: 19-05-2023മലപ്പുറം : എസ്.എസ്.എൽ.സി. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമ്പോൾ ജില്ലയിൽ കാത്തിരിക്കുന്നത് 77972 പേർ. പെൺകുട്ടികളുടെ റെക്കോഡിനെ പിന്തള്ളി കൂടുതൽ ആൺകുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. 39650 പേർ. എടരിക്കോട് പി.കെ.എം.എം. എച്ച്.എസ്.എസ്. ലാണ് കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത്. രണ്ടത്താണി അൽമനാർ എച്ച്.എസിലാണ് കുറവു കുട്ടികൾ പരീക്ഷയെഴുതിയത്. 295 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിൽ 27299 വിദ്യാർഥികളും തിരൂർ ഉപജില്ലയിൽ 15751 വിദ്യാർഥികളും തിരൂരങ്ങാടി ഉപജില്ലയിൽ 19121 വിദ്യാർഥികളും വണ്ടൂർ ഉപജില്ലയിൽ 15801 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷം ജില്ലയിൽ 78266 കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്.https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjgഎസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് മൂന്നിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്...
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ വൈകിട്ട് 3ന് പ്രഖ്യാപിക്കും
Education, Kerala

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ വൈകിട്ട് 3ന് പ്രഖ്യാപിക്കും

Perinthalmanna RadioDate: 18-05-2023തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് പ്രഖ്യാപിക്കും. ഈ മാസം 20നു പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നാളെ മൂന്നു മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 2,960 പരീക്ഷാ കേന്ദ്രങ്ങളിൽ 4,19,554 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. മാർച്ച് 29നാണ് പരീക്ഷ അവസാനിച്ചത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്...