Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 12-05-2023സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടി മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.ബംഗാൾ ഉൾക്കടലിൽ മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മോഘ. ഇന്ന് രാവിലെയോടെ ദിശ മാറി വടക്ക് - വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ അതിതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.ചുഴലിക്കാറ്റ് കേരള തീരത്തെ കാര്യമായി ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ ...
പണിമുടക്ക് അവസാനിപ്പിച്ച്‌ ഡോക്ടര്‍മാര്‍; ഓര്‍ഡിനന്‍സ് കൊണ്ടു വരുമെന്ന് സര്‍ക്കാര്‍ ഉറപ്പ്
Kerala

പണിമുടക്ക് അവസാനിപ്പിച്ച്‌ ഡോക്ടര്‍മാര്‍; ഓര്‍ഡിനന്‍സ് കൊണ്ടു വരുമെന്ന് സര്‍ക്കാര്‍ ഉറപ്പ്

Perinthalmanna RadioDate: 12-05-2023പെരിന്തൽമണ്ണ: കൊട്ടാരക്കരയിലെ ഡോക്ടർ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധത്തിനിടെ ഭാര്യക്കും കുട്ടിക്കും ചികിത്സ തേടിയെത്തിയ യുവാവുമായി ഉന്തും തള്ളുമുണ്ടായ സംഭവത്തിൽ യുവാവിനെതിരേ പരാതി.ജില്ലാ ആശുപത്രി ആർ.എം.ഒ.യും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഐ.എം.എ.യുമാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതായുമാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്ക്‌ പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം.പനി ബാധിച്ച രണ്ടുവയസുള്ള മകനെയും ശാരീരികപ്രശ്‌നങ്ങളുള്ള ഭാര്യയെയും ഡോക്ടറെ കാണിക്കാനാണ് ആലുവ സ്വദേശി കാത്താംപുറത്ത് നൗഫൽ ആശുപത്രിയിലെത്തിയത്. ഡോക്ടർമാരുടെ പ്രതിഷേധത്തിനുശേഷമുള്ള വിശദീകരണയോഗത്തിനിടയിൽ സെക്യൂരിറ്റി ജീവനക്കാർ മോശമായി പെരുമാറിയെന്നാരോപിച്ച് നൗഫലുമായി വാക്കുതർക്കമുണ്ടായി.ജീവനക്കാർ നൗഫലിന...
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ; നിരത്തുകളിൽ വാഴാൻ ‘കെഎൽ 99’
Kerala

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ; നിരത്തുകളിൽ വാഴാൻ ‘കെഎൽ 99’

Perinthalmanna RadioDate: 11-05-2023സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പറായി കെഎൽ 99 അനുവദിക്കാൻ തത്വത്തിൽ തീരുമാനിച്ചു. വിശദാംശങ്ങൾ വ്യക്തമാക്കി ഉത്തരവ് ഉടൻ ഇറങ്ങും. കെഎസ്ആർടിസി ബസുകൾക്ക് കെഎൽ 15 നമ്പർ നൽകിയതു പോലെയാണ് സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകുന്നത്. വാഹനങ്ങളുടെ റജിസ്ട്രേഷനായി പ്രത്യേക ഓഫിസ് തുറക്കും.കെഎൽ 99 എ സർക്കാർ വകുപ്പുകൾക്കും കെഎൽ 99 ബി സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും കെഎൽ 99 സി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും കെഎൽ 99 ഡി പൊതുമേഖലാ സ്ഥാപനങ്ങൾക്കും നൽകാനാണ് ആലോചന. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് അധികൃതർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയു...
ഡോ:വന്ദനയ്ക്ക് നാടിന്റെ യാത്ര മൊഴി
Kerala

ഡോ:വന്ദനയ്ക്ക് നാടിന്റെ യാത്ര മൊഴി

Perinthalmanna RadioDate:11-05-2023കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് വിട. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വീട്ടിലെത്തി. നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.ഡോ. വന്ദനയുടെ ചേതനയറ്റ ശരീരം ആബുലൻസിൽ പട്ടാളമുക്കിലെ വീട്ടിലെത്തിച്ച ഇന്നലെ മുതൽ ഒരുനാടാകെ നൊമ്പരപ്പെടുകയായിരുന്നു. ഒരുപൂവോ, പൂഞ്ചെണ്ടോ ആയി അന്നാട്ടിലെ ഓരോരുത്തരും ബാഷ്പാഞ്ചലിയർപ്പിക്കാനെത്തി. ആ നാടിന് അവൾ മകളായിരുന്നു. കൂട്ടുകാരിയും, സഹോദരിയും, സ്വപ്നങ്ങളുമൊക്കെയായിരുന്നു. കുറെയോർമകളും ഈ ബോർഡുമാണ് ആ നാടിന് ഇനിയവശേഷിക്കുന്നത്. അവളുള്ളപ്പോൾ ഈ വീടൊരിക്കലും കരഞ്ഞിട്ടില്ലെന്ന് പറഞ്ഞത്, വർത്തമാനത്തിനിടയിൽ ഒരയൽക്കാരനാണ്. അങ്ങനെയുള്ള വീട്ടിലെത്തിയവരെല്ലാം നിർവികാരരും, നിശ...
പ്രതീക്ഷിച്ചതിലും വൈകി മോക്ക ചുഴലിക്കാറ്റ്; കേരളത്തില്‍ മഴക്ക് സാധ്യത
Kerala

പ്രതീക്ഷിച്ചതിലും വൈകി മോക്ക ചുഴലിക്കാറ്റ്; കേരളത്തില്‍ മഴക്ക് സാധ്യത

Perinthalmanna RadioDate: 11-05-2023സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന മോക്ക ചുഴലിക്കാറ്റാണ് കേരളത്തിലും മഴയ്ക്ക് കാരണമാകുന്നത്. അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടും.പ്രതീക്ഷിച്ചതിലും വൈകിയാണ് മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിന് ശേഷം വടക്ക് - വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കി മീ വരെ വേഗതയുണ്ടാകും. തീരം തൊടും മുമ്പേ ദുർബലമാകാനുള്ള സാധ്യതകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളത്തെ മോക്ക നേരിട്ട് ബാധിക്കില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ...
റേഷൻ കടകളുടെ മുഖം മാറുന്നു; കെ സ്റ്റോർ യാഥാർത്ഥ്യത്തിലേക്ക്
Kerala

റേഷൻ കടകളുടെ മുഖം മാറുന്നു; കെ സ്റ്റോർ യാഥാർത്ഥ്യത്തിലേക്ക്

Perinthalmanna RadioDate: 10-05-2023റേഷൻ കടകളിൽ കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാക്കുന്ന ‘കെ സ്റ്റോർ’ പദ്ധതിക്ക് സംസ്ഥാനത്ത് ​േമയ് 14ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഷൻകടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അന്നേ ദിവസം മുഖ്യമന്ത്രി നിർവഹിക്കും.ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെ സ്റ്റോറുകളായി മാറ്റും. കെ സ്റ്റോർ പദ്ധതി നടപ്പാക്കാൻ തയാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിങ്​ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻകടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നതെന്നും മന്ത്രി ജി.ആർ. അനിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ്​ സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കി...
അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
Education, Kerala

അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Perinthalmanna RadioDate: 10-05-2023സംസ്ഥാനത്തു സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചൂടിനെ പ്രതിരോധിക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അവധിക്കാല ക്ലാസ് നിരോധിച്ചുകൊണ്ടുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണമെന്നും നിർദേശം ലംഘിച്ചു ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്നായിരുന്നു 2017ലെ ഉത്തരവ്. ദേശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ,...
ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും
Kerala

ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും

Perinthalmanna RadioDate: 10-05-2023ഇരുചക്ര വാഹനങ്ങളിലെ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് 12.30നാണ് യോഗം ചേരുക. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ പോകുമ്പോൾ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പിഴ ഒഴിവാക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് സർക്കാർ നീക്കം. അന്തിമ തീരുമാനം ഉന്നതതല യോഗത്തിൽ നിശ്ചയിക്കും. എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ പിഴ ഈടാക്കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.അതേസമയം, എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ മധു നമ്പ്യാർ 24 നോട് പ്രതികരിച്ചു. വിവാദങ്ങൾ ഊർജം കെടുത്തി. ...
രാജ്യറാണി എക്‌സ്പ്രസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ
Kerala

രാജ്യറാണി എക്‌സ്പ്രസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ

Perinthalmanna RadioDate: 09-05-2023നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിധീഷ് (35) ആണ് കോട്ടയം ആർ.പി.എഫിന്‍റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി.തിങ്കളാഴ്ച രാത്രി നിലമ്പൂരിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ആലുവയിൽ വെച്ചാണ് സംഭവം. യുവതി ഒറ്റക്കാണ് യാത്ര ചെയ്തിരുന്നത്. ട്രെയിൻ കയറ്റിവിടാനെത്തിയ പിതാവ് മകൾ ഒറ്റക്കാണ് ശ്രദ്ധിക്കണമെന്ന് ടി.ടി.ഇയോട് പ്രത്യേകം പറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ ആരംഭിച്ചതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. യുവതി എതിർത്തതോടെ ഇയാൾ ആദ്യം പിൻമാറി. എന്നാൽ വീണ്ടും ശല്യംചെയ്യാൻ ...
കോഴിക്കോട്ടും മലപ്പുറത്തും ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് വിലക്ക്
Kerala

കോഴിക്കോട്ടും മലപ്പുറത്തും ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് വിലക്ക്

Perinthalmanna RadioDate: 09-05-2023താനൂർ ബോട്ടുദുരന്ത പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അറിയിപ്പുണ്ടാകുന്നത്  ബേപ്പൂർ പോർട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സർവീസുകൾ നിർത്തിവയ്ക്കാനാണ്‌ നിർദേശം. പൊന്നാനി, ബേപ്പൂർ തുറമുഖങ്ങളുടെ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബോട്ടുകളുടെ സർവീസും നിർത്തിവയ്ക്കാൻ നിർദേശിച്ചതായി ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ സിജോ ഗോർഡിയസ് പറഞ്ഞു.സമീപകാലത്ത്‌ മലബാറിലെ വിനോദ സഞ്ചാര മേഖലയുടെ വൻ കുതിപ്പിനൊപ്പം പല സ്ഥലങ്ങളിലും ടൂറിസ്റ്റ് ബോട്ട് സർവീസുകൾ സജീവമായിട്ടുണ്ട്‌. ഇവയിലേറെയും വിനോദ സഞ്ചാര വകുപ്പുമായി ബന്ധമില്ലാത്തതാണ്.  രണ്ടു തരത്തിലാണ് ബോട്ട്‌ സർവീസിന്‌ അനുമതി നൽകുന്നത്. തുറമുഖവകുപ്പ് പരിധിയിലെ മേഖലകളിൽ പോർട്ട് ഓഫീസറും ഉൾനാടൻ ജലഗതാഗതമേഖലയിൽ ഇൻലാ...