മോക്ക ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴയ്ക്ക് സാധ്യത
Perinthalmanna RadioDate: 09-05-2023സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുകയാണ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഏതാനും മണിക്കൂറുകൾക്കകം ഇത് തീവ്ര ന്യൂനമർദ്ദമാകും. നാളെയോടെ മോക്കാ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് ബംഗ്ലാദേശ്- മ്യാന്മാർ തീരത്തേക്ക് നീങ്ങുവാനാണ് സാധ്യത. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സ...










