Kerala

മഴ അതിശക്തമാകും; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

മഴ അതിശക്തമാകും; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 29-04-2023സംസ്ഥാനത്തെ മഴ സാഹചര്യം മാറി. അതിശക്ത മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ സംസ്ഥാനത്ത് അതിശക്ത മഴക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നാളെ അതിശക്ത മഴയ്ക്ക് സാധ്യത. അതേ സമയം വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക...
റേഷൻ വിതരണം പുനരാരംഭിച്ചു; 7 ജില്ലകളിൽ വീതം സമയക്രമീകരണം
Kerala

റേഷൻ വിതരണം പുനരാരംഭിച്ചു; 7 ജില്ലകളിൽ വീതം സമയക്രമീകരണം

Perinthalmanna RadioDate: 29-04-2023ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ–പോസ്) മെഷീൻ മുഖേനയുള്ള റേഷൻ വിതരണം ഇന്നു പുനരാരംഭിച്ചു. സംസ്ഥാനത്തെ റേഷൻ കടകളുടെയും ഗുണഭോക്താക്കളുടെയും വിവരശേഖരം ഐടി മിഷന്റെ ഡേറ്റ സെന്ററിലെ സെർവറിൽ നിന്നു ക്ലൗഡ് സ്റ്റോറേജിലേക്കു മാറ്റി. ഇപോസ് മുഖേനയുള്ള റേഷൻ വിതരണം നിയന്ത്രിക്കുന്ന ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) നിർദേശ പ്രകാരമാണു സെർവറിൽ നിന്നു വിവരശേഖരം ക്ലൗഡ് സ്റ്റോറേജിലേക്കു മാറ്റിയത്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം നടക്കും. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 7 മണി വരെയാണു റേഷൻ വിതരണം. മേയ് 3 വരെയാണ് ഈ സമയക്രമം തുടരുക. നാളെയും തൊഴിലാളി ദിനമായ മേയ് ഒന്നിന...
സെർവർ തകരാർ പരിഹരിച്ചു; റേഷൻ കടകൾ നാളെ തുറക്കും; മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം
Kerala

സെർവർ തകരാർ പരിഹരിച്ചു; റേഷൻ കടകൾ നാളെ തുറക്കും; മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

Perinthalmanna RadioDate: 28-04-2023തിരുവനന്തപുരം: ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിക്കാൻ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ്  ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ വിതരണം. സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്.നിലവിലെ സര്‍‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചു. മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം നാളെ മുതല്‍ പുന:സ്ഥാപിക്കാന്‍ ക...
പ്ലസ്‌വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഇനി മാർച്ചിൽ
Kerala

പ്ലസ്‌വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഇനി മാർച്ചിൽ

Perinthalmanna RadioDate: 28-04-2023പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇനിമുതൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.പ്ലസ് ടു വിദ്യാർഥികൾക്ക് ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ അടുത്ത അധ്യയനവർഷം മുതൽ വാർഷികപ്പരീക്ഷയ്ക്കൊപ്പം എഴുതാൻ അവസരമൊരുക്കും. പ്ലസ് ടു പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷമോ അടുത്ത ദിവസമോ പ്ലസ് വൺ പരീക്ഷ നടത്തിയാൽ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് എഴുതുന്നവർക്ക് സൗകര്യം ഒരുക്കാമെന്നാണ് വിലയിരുത്തൽ.അധ്യയനദിവസങ്ങൾ നഷ്ടപ്പെടുത്താതെ ഈ പരീക്ഷകൾ എഴുതാനാവുമെന്നും അധ്യാപകർക്ക് ജോലിഭാരം കുറയുമെന്നും ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നടക്കാറു...
കേരളത്തിൽ മേയ് രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
Kerala

കേരളത്തിൽ മേയ് രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Perinthalmanna RadioDate: 28-04-2023മേയ് രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചു.ഈ മാസം 28ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, 29ന് എറണാകുളം, ഇടുക്കി, പാലക്കാട് 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മെയ് ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റ...
കരിപ്പൂർ റൺവേ റീ കാർപറ്റിങ് പുനരാരംഭിച്ചു; ഹജ്ജ് സർവിസിനെ ബാധിക്കില്ലെന്ന് അധികൃതർ
Kerala

കരിപ്പൂർ റൺവേ റീ കാർപറ്റിങ് പുനരാരംഭിച്ചു; ഹജ്ജ് സർവിസിനെ ബാധിക്കില്ലെന്ന് അധികൃതർ

Perinthalmanna RadioDate: 28-04-2023കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലെ റൺവേ റീ കാർപറ്റിങ് പ്രവൃത്തി പുനരാരംഭിച്ചു. ക്വാറി, ക്രഷർ സമരത്തെ തുടർന്ന് ഒരാഴ്ചയോളമായി പ്രവൃത്തി നിലച്ചിരിക്കുക ആയിരുന്നു. സമരം പിൻവലിച്ചതോടെയാണ് വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചത്. സമരം അവസാനിച്ചെങ്കിലും അടുത്ത ദിവസം മാത്രമേ ടാറിങ് പ്രവൃത്തിക്ക് ആവശ്യമായ ഉൽപന്നങ്ങൾ ലഭിക്കൂ. വെള്ളി, ശനി ദിവസങ്ങളായി ടാറിങ് പ്രവൃത്തിയും ആരംഭിക്കും. രണ്ടാം ഘട്ട ടാറിങ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അതേ സമയം, ഗ്രേഡിങ് പ്രവൃത്തിക്ക് മണ്ണ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിച്ചിട്ടില്ല.കോഴിക്കോട് വിമാന താവളത്തിൽ നടക്കുന്ന റീ കാർപറ്റിങ് പ്രവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതികത്വങ്ങൾ വിമാന സർവിസുകളെയോ ഹജ്ജ് സർവിസിനെയോ ബാധിക്കില്ലെന്ന് വിമാന താവള ഡയറക്ടർ എസ്. സുരേഷ് ഉറപ്പ് നൽകിയതായി ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. അബ്ദ...
വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട
Kerala

വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട

Perinthalmanna RadioDate: 28-04-2023വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും. ഇതിൽ കൂടുന്ന സാഹചര്യം വന്നാൽ ശേഷിക്കുന്ന തുക അടുത്ത മാസം പിരിക്കാം. അടുത്ത മാസവും 20 പൈസയിൽ കൂടാൻ പാടില്ല. 6 മാസം കൊണ്ടു സർചാർജ് തുക പൂർണമായും പിരിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ റഗുലേറ്ററി കമ്മിഷനെ സമീപിക്കണം. തുടർന്ന് എന്തു വേണമെന്നു കമ്മിഷൻ തീരുമാനിക്കും. ഇതിനു നിയമ സാധുത നൽകുന്ന കരടുചട്ടങ്ങൾ റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കാരം ജൂണിൽ നിലവിൽ വരും.പ്രസരണ ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള വ്യവസ്ഥയും കരടുചട്ടങ്ങളിൽ ഉണ്ട്. കേരളത്തിൽ ഇതുവരെ ഈ മേഖല സ്വകാര്യവൽക്കരിച്ചിട്...
എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം ഗതാഗതകുറ്റങ്ങൾ കുറഞ്ഞെന്ന് സർക്കാർ
Kerala

എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം ഗതാഗതകുറ്റങ്ങൾ കുറഞ്ഞെന്ന് സർക്കാർ

Perinthalmanna RadioDate: 27-04-2023തിരുവനന്തപുരം: എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം ഗതാഗത കുറ്റങ്ങൾ കുത്തനെ കുറഞ്ഞെന്ന് സർക്കാർ. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1.25 ലക്ഷത്തോളം ഗതാഗത നിയമ ലംഘനങ്ങളാണ് കുറഞ്ഞതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പിഴ ഈടാക്കാതെ ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാനാ ഭാഗത്തും വെച്ചിരിക്കുന്ന ക്യാമറകളെ പേടിച്ച് നിയമങ്ങൾ പാലിച്ചാണ് അധിക പേരും ഇറങ്ങുന്നത് എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ക്യാമറകളുടെ പ്രവർത്തനത്തെ കുറിച്ചും പിഴകളെ കുറിച്ചും വലിയ പ്രചാരണമാണ് നടന്നത്. ഇതാണ് കുറ്റങ്ങൾ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.തീയതി കേസുകൾഏപ്രിൽ 17 4.50 ലക്ഷംഏപ്രിൽ 18 4.11 ലക്ഷംഏപ്രിൽ 19 3.97 ലക്ഷംഏപ്രിൽ 20 2.68 ലക്ഷംഏപ്രിൽ21 2.90 ലക്ഷംഏപ്രിൽ 22 2.37 ലക്ഷംഏപ്രിൽ 23 2.39 ലക്ഷം................................................കൂടുതൽ വാർത്...
പഴയ ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതം
Kerala

പഴയ ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതം

Perinthalmanna RadioDate: 27-04-2023ട്രാഫിക് സുരക്ഷയുടെ ഭാഗമായി പോലീസും മോട്ടോർവാഹന വകുപ്പും സ്ഥാപിച്ച ക്യാമറകളിൽ പലതും പ്രവർത്തന രഹിതം. റോഡ്‌ നവീകരണവും അറ്റകുറ്റപ്പണി കരാർ അവസാനിച്ചതും കാരണം ക്യാമറകളിൽ പകുതിയോളമേ പ്രവർത്തിക്കുന്നുള്ളൂ. ഇവയിൽ ഭൂരിഭാഗവും സ്ഥാപിച്ചത് കെൽട്രോണാണ്.കൂടാതെ പോലീസും കെൽട്രോണുമായി ചേർന്ന് ആയിരത്തോളം ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കവുമുണ്ട്. സംസ്ഥാനത്തുടനീളം മോട്ടോർവാഹന വകുപ്പിനുവേണ്ടി കെൽട്രോൺ 240 ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനമൊരുക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഉൾപ്പെടെയായിരുന്നു ഇത്. ഇതിനായി സ്ഥാപിച്ച ക്യാമറകളിൽ പകുതിയിൽ താഴെമാത്രമേ പ്രവർത്തിക്കുന്നുള്ളൂ.സംസ്ഥാന പോലീസും നിരത്തുകളിൽ ഓട്ടോമാറ്റിക് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി 115 ക്യാമറകൾ സ്ഥാപിച്ചിരുന്നു. പിന്നീട് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനു...
ഏപ്രിലില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ കേരളത്തില്‍
Kerala

ഏപ്രിലില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ കേരളത്തില്‍

Perinthalmanna RadioDate: 27-04-2023ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു. കേരളത്തിൽ ഏപ്രിൽ 1 നും 22 നും ഇടയിൽ 47,024 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ ഡൽഹിയിൽ 22,528 കേസുകളും മഹാരാഷ്ട്രയിൽ 17,238 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലുമടക്കം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഇതുവരെ 7,073 പുതിയ കൊവിഡ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തപ്പോൾ തമിഴ്‌നാട്ടിൽ 8,594 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാവും.കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഘോഷങ്ങളും മറ്റ് അവധിയും ഉണ്ടായതിനാൽ കൊവിഡ് കേസുകൾ വരും ​ദിവസങ്ങളിലും വർധിക്കാനി...