സർക്കാർ കനിഞ്ഞില്ലെങ്കിൽ കരിപ്പൂരിലെ ഹജ്ജ് സർവീസ് പ്രതിസന്ധിയിലാകും
Perinthalmanna RadioDate: 27-04-2023കൊണ്ടോട്ടി: ക്വാറി സമരംമൂലം മെറ്റൽ ലഭിക്കാതെയും പാരിസ്ഥിതികാനുമതിയില്ലാത്തതിനാൽ മണ്ണു ലഭിക്കാതെയും വിമാനത്താവളത്തിലെ റൺവേ റീടാറിങ് നിലച്ചത് ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് സർവീസുകളെ.മേയ് 30-നകം റൺവേ റീടാറിങ് പൂർത്തിയായില്ലെങ്കിൽ ഇവിടെനിന്നുള്ള ഹജ്ജ് വിമാന സർവീസ് മുടങ്ങിയേക്കും.ജൂൺ ഏഴുമുതലാണ് ഹജ്ജ് വിമാനം സർവീസ് നടത്തുക. റൺവേ റീടാറിങ് പൂർത്തിയാകുന്നതിനൊപ്പംതന്നെ ഇരുവശങ്ങളിലും മണ്ണിടുന്ന പ്രവൃത്തിയും പൂർത്തീകരിക്കേണ്ടതുണ്ട്. ടാറിങ്ങും വശങ്ങളിലെ മൺപ്രതലവും ഒരേ നിരപ്പിലാക്കുന്നതിനാണ് മണ്ണിടുന്നത്.ചില ഭാഗങ്ങളിൽ ഒരടിയിലേറെ ഉയർത്തി മണ്ണിടാനുണ്ട്. ഒരുലക്ഷം ഘനമീറ്റർ മണ്ണ് വേണ്ടിവരും. മണ്ണെടുക്കുന്നതിന് മൈനിങ് ആൻഡ് ജിയോളജി അനുമതി നൽകിയിട്ടുണ്ടെങ്കിലും പാരിസ്ഥിതികാനുമതി വേണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. അ...










