Kerala

എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് രേഖപ്പെടുത്തൽ ഇന്നു മുതൽ
Education, Kerala

എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് രേഖപ്പെടുത്തൽ ഇന്നു മുതൽ

Perinthalmanna RadioDate: 24-04-2023എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് തിങ്കളാഴ്ച മുതൽ രേഖപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു. സ്കൂളുകളിൽ 28 വരെയാണ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ഗ്രേസ് മാർക്കിനുള്ള ഓൺലൈൻ എൻട്രി നടത്താനുള്ള സമയപരിധി. വിദ്യാഭ്യാസ ഉപഡയറക്ടർമാരാണ് അന്തിമമായി ഗ്രേസ് മാർക്ക് അനുവദിക്കേണ്ടത്.വിദ്യാർഥികൾ www.sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തണം. ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സ്കൂളിലെ പ്രധാനാധ്യാപകന്റെ മേലൊപ്പോടെ അതത്‌ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കണം. ഓൺലൈനിൽ നടത്തുന്ന രേഖപ്പെടുത്തലുകൾ ശരിയാണെന്ന് ഉറപ്പാക്കിയശേഷമേ പ്രധാനാധ്യാപകൻ അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കാവൂ.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ...
എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചു തുടങ്ങിയില്ല
Kerala, Local

എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചു തുടങ്ങിയില്ല

Perinthalmanna RadioDate: 24-04-2023എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്ക്കരണ നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമ ലംഘനങ്ങളും വർധിച്ചു.എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്.പിഴ ചുമത്താതെ നോട്ടീസ് പ്രിൻെറടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്നാണ് കെൽട്രോണ്‍ നിലപാട്. കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്...
നാടുകാണി ചുരത്തിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു
Kerala

നാടുകാണി ചുരത്തിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു

Perinthalmanna RadioDate: 24-04-2023പെരുന്നാൾ ആഘോഷിക്കാൻ യാത്രക്കാർ കൂട്ടത്തോടെ നാടുകാണി ചുരം കയറിയതോടെ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ആറുമണി മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടരുകയാണ്. വഴിക്കടവ് ആനമലയിൽ നിന്ന് നാടുകാണി ചുരം വരെ 16 കിലോമീറ്റർ ഇടയിൽ 10 കിലോമീറ്ററിലധികം ദൂരം മിക്ക സമയവും കുരുക്കിട്ടു. അര മണിക്കൂറിനകം വഴിക്കടവിൽ നിന്നും നാടുകാണിയിൽ എത്തേണ്ട സമയത്തിന് അഞ്ച് മണിക്കൂറും അധികവും സമയമാണ് എടക്കേണ്ടി വന്നത്. സഞ്ചാരികൾ ഏറെയും ഊട്ടിയിലേക്ക് തിരിച്ചവരായിരുന്നു. എന്നാൽ ഊട്ടിയിലേക്കുള്ള ഒട്ടു മിക്ക റോഡുകളിലും ഗതാഗത തടസ്സം നേരിട്ടതോടെ പൊലീസ് ഇവർക്ക് നിർദ്ദേശം നൽകി മറ്റു വഴികളിലൂടെ മടക്കി വിടുകയായിരുന്നു. രാത്രിയിൽ യാത്ര കൂടുതൽ ദുഷ്‌കരമാക്കുന്നു സ്ഥിതിയും ഉണ്ടായി. ഊട്ടി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് കൂടി വർദ്ധിച്ചതാണ് ഇതിനു കാരണം. വാഹനങ്ങളെ...
സംസ്ഥാനത്ത് വീണ്ടും കോവിഡ് സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി

Perinthalmanna RadioDate: 23-04-2023ആകെ കോവിഡ് പരിശോധനയിൽ എത്ര ശതമാനം പേർ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കോവിഡ് സ്ഥിരീകരണ നിരക്കിൽ (ടിപിആർ –ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കേരളം അപകടകരമായ നിലയിലെത്തി. രോഗ തീവ്രതയിലോ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ വർധനയില്ലെങ്കിലും 19ന് അവസാനിച്ച ആഴ്ചയിൽ, സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ടിപിആർ 20 ശതമാനത്തിൽ കൂടുതലാണ്. ഏറ്റവുമധികം എറണാകുളം ജില്ലയിലാണ്: 35%. കുറവ് ആലപ്പുഴയിലും: 20%. സംസ്ഥാനത്തെ ആകെ ടിപിആർ: 28.25%. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ടിപിആർ 5 ശതമാനത്തിൽ താഴെയാകുമ്പോഴേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10 ശതമാനത്തിൽ കൂടുതല്ലെങ്കിൽ സമൂഹവ്യാപന സൂചനയാണ്. ഇന്ത്യയിലിപ്പോഴും ടിപിആർ 5.5% ആണെന്നിരിക്കെയാണ് കേരളത്തിലിത് 28.25% ആയി വർധിച്ചത്. രാജ്യത്ത് ഡൽഹി കഴിഞ്ഞാൽ ഏറ്റവുമധികം ടിപിആർ കേരളത്തിലാണ്. ഒരു മാസം മുൻപു സംസ്ഥാനത്ത് 5 ശ...
വന്ദേഭാരതിന് സമയക്രമമായി; മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല, ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു
Kerala, Local

വന്ദേഭാരതിന് സമയക്രമമായി; മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല, ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു

Perinthalmanna RadioDate: 22-04-2023കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയ ക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25-ന് കാസർകോട്ട് എത്തും. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30-നാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. രാത്രി 10.35-ന് തിരുവനന്തപുരത്തെത്തും. ഷൊർണൂറിൽ കൂടി വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതോടെ ആകെ സ്റ്റോപ്പുകളുടെ എണ്ണം ഒമ്പതായി. തിരൂർ ഒഴിവാക്കിയാണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ വന്ദേഭാരതിന് സ്റ്റോപ്പില്ല. ചെങ്ങന്നൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടാവില്ല. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്. എറണാകുളം ടൗണിൽ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ രണ്ടുമിനിറ്റുമാണ് വന്ദേഭാരത് നിർത്തുക.വി...
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍; നാടെങ്ങും ഈദ് ഗാഹുകളില്‍ പ്രാര്‍ഥനകള്‍
Kerala

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍; നാടെങ്ങും ഈദ് ഗാഹുകളില്‍ പ്രാര്‍ഥനകള്‍

Perinthalmanna RadioDate: 22-04-2023ഒരുമാസം നീണ്ട റമസാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ച് ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മ്മയില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.  വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരുമാസത്തെ അച്ചടക്കമുള്ള ജീവിതം ഇനിയുള്ള ദിവസങ്ങളിലും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് ഓരോ വിശ്വാസിയും പെരുന്നാളിലേയ്ക്ക് കടക്കുന്നത്. മിക്കയിടത്തും ഈദ്ഗാഹുകള്‍ ഉണ്ടാകും. പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. വീടുകളില്‍ നിറയെ പുതുവസ്ത്രത്തിന്‍റെ തിളക്കവും അത്തറിന്‍റെ മണവും. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും കൈകളില്‍ മൈലാഞ്ചിയില്‍ വിസ്മയങ്ങള്‍ വിരിയും. ഒപ്പം രുചികൂട്ടില്‍ നല്ല ബിരിയാണി കൂടി തയ്യാറായാല്‍ പെരുന്നാള്‍ കെങ്ക...
വൃതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ച് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും
Kerala

വൃതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ച് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ഒരു മാസത്തെ വൃതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ച് ഇസ്ലാംമത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങി. മാസ പിറവി കാണാത്തതിനാല്‍ ഇന്ന് നോമ്പ് മുപ്പതും പൂര്‍ത്തിയാക്കി നാളെയാണ് വിശ്വാസികള്‍ ഇത്തവണ പെരുന്നാൾ ആഘോഷികുന്നത്.കടുത്ത ചൂടിനെ നേരിട്ടാണ് ഇത്തവണ നോമ്പ് അനുഷ്ഠിക്കേണ്ടി വന്നത്. ജില്ലയിൽ പലേടത്തും ചൂടു കാരണം പുറത്തിറങ്ങിയാൽ തളർന്നു പോകുന്ന സ്ഥിതി. എല്ലാ വർഷത്തേയും പോലെ പഴങ്ങളാണ് വേനൽച്ചൂടിന്റെ ക്ഷീണം അകറ്റിയത്.ഇഫ്താറുകൾ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ഇടങ്ങളായി. സംഘടനകളും സ്ഥാപനകളും ക്ലബ്ബുകളും ഇഫ്താറുകൾക്ക് നേതൃത്വംനൽകി. ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റികൾ നടത്തിയ ഇഫ്താറുകൾ ഹൃദ്യമായി. കൂടിയിരുന്ന് ഭക്ഷണം കഴിക്കുക എന്നതിനപ്പുറത്ത് ഇത്തരം ഇഫ്താറുകളുടെ പ്രാധാന്യം ഏറെയായിരുന്നു. യാത്രക്കാർക്ക് നോമ്പുതുറക്കാനുള്ള...
റേഷൻ കടകൾക്ക് ഇന്ന് പ്രവര്‍ത്തി ദിനം
Kerala

റേഷൻ കടകൾക്ക് ഇന്ന് പ്രവര്‍ത്തി ദിനം

Perinthalmanna RadioDate: 21-04-2023സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 21/4/23 വെള്ളിയാഴ്ച പ്രവർത്തിദിനമാണെന്നും, പതിവ് പോലെ കടകൾ തുറക്കണമെന്നും , ശനിയാഴ്ച അവധി ആയിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസിൽ നിന്നും അറിയിച്ചു. നാളെ (22-04-2023) ശനിയാഴ്ച ചെറിയ പെരുന്നാൾ പ്രമാണിച്ച് റേഷന്‍ കടകൾക്ക് അവധിയായിരിക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; എസ്എസ്എല്‍സി ഫലം മേയ് 20ന്
Education, Kerala

സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; എസ്എസ്എല്‍സി ഫലം മേയ് 20ന്

Perinthalmanna RadioDate: 20-04-2023ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഹയർ സെക്കൻഡറി പരീക്ഷാഫലം 25-ന് മുൻപ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 4,19,554 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. സംസ്ഥാന- ദേശീയ- അന്തർദേശീയ തല മത്സരങ്ങളിലെ മികവ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ്ക്രോസ്, നാഷണൽ സർവീസ് സ്കീം എന്നിവയാണ് ഗ്രേസ് മാർക്കിനായി പരിഗണിക്കുക.പ്ലസ് വൺ സീറ്റ് പുനഃക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏർപ്പെടുത്തും. ജൂൺ ഒന്...
എ.ഐ ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയില്ല
Kerala

എ.ഐ ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയില്ല

Perinthalmanna RadioDate: 20-04-2023മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമിത ബുദ്ധി) ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ മിഴിതുറന്നെങ്കിലും, ഇവയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് പ്രഖ്യാപനം. ഇന്നു മുതൽ മെയ് 19 വരെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് വ്യക്തമാക്കിയത്. എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് 19 വരെ ബോധവൽക്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവിൽ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതൽ പിഴ ഈടാക്കും.ബോധവൽക്കരണത്തിന് ആവശ്യമായ സമയം നൽകണമെന്ന അഭ്യർഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്നു മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകൾ സ്ഥ...