Kerala

കേരളത്തിൽ വൈദ്യുതി ഉപയോഗം കുതിക്കുന്നു
Kerala

കേരളത്തിൽ വൈദ്യുതി ഉപയോഗം കുതിക്കുന്നു

Perinthalmanna RadioDate: 20-04-2023കേരളത്തിലെ വൈദ്യുതി ഉപയോഗം ദിവസേന പുതിയ റെക്കോഡിട്ട് കുതിക്കുന്നു. ചൊവ്വാഴ്ച ഉപയോഗം 10.29 കോടി യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 1.33 കോടി യൂണിറ്റ് അധികമാണ്. തിങ്കളാഴ്ചയിലെ 10.035 കോടി യൂണിറ്റ് എന്ന റെക്കോഡാണ് തകർത്തത്.രാത്രിയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5024 മെഗാവാട്ടായി. കോവിഡ് കാലത്തിനു മുമ്പുള്ളതിനെക്കാൾ 14.5 ശതമാനം വർധന. ഇത് അപ്രതീക്ഷിതമാണ്. ആദ്യമായാണ് 5000 കടക്കുന്നത്. കനത്ത ചൂടിൽ നിന്ന് ആശ്വാസം കിട്ടാൻ എ.സി., ഫാൻ എന്നിവയുടെ ഉപയോഗം കൂടി.അവധി ദിവസങ്ങളിൽ  മാത്രമാണ് ഉപയോഗം കുറയുന്നത്. പുറത്തു നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ആവശ്യം ഉയർന്നതോടെ പല പ്രസരണ- വിതരണ ശൃംഖലകളും സമ്മർദത്തിലാണ്. പലേടത്തും വോൾട്ടേജ് ക്ഷാമമുണ്ട്. ലൈനുകൾ പുനഃക്രമീകരിച്ച...
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച
Kerala

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

Perinthalmanna RadioDate: 20-04-2023കേരളത്തിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇതോടെ റമളാനിൽ ഒരു വെള്ളിയാഴ്ച്ച കൂടി വിശ്വാസികൾക്ക് ലഭിക്കും.  ഈ റമളാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയാകും നാളത്തേത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
എ.ഐ ക്യാമറകൾ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും
Kerala

എ.ഐ ക്യാമറകൾ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

Perinthalmanna RadioDate: 20-04-2023സംസ്ഥാനത്തെ നിരത്തുകള്‍ ഇന്നു മുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പിന്തുണയുള്ള ക്യാമറകള്‍ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരേ ദിവസം പല തവണ നിയമം തെറ്റിച്ചത് ക്യാമറയില്‍ പിടികൂടിയാല്‍ അതിനെല്ലാം പിഴ വീഴും. സംസ്ഥാനമാകെ 726 എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.റോഡപകടങ്ങളിൽ മരിക്കുന്ന 54 ശതമാനം പേർ ഒന്നുകിൽ ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാത്തവരാണ്. പുതിയ ഗതാഗത സംസ്കാരം കൊണ്ടുവരാൻ എ.ഐ ക്യാമറകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഒരിടത്ത് നിയമലംഘനത്തിന് പിടിവീണാൽ ഇതേദിവസം തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിന്നെയും എ.ഐ ക്യാമറ പിഴചുമത്തും.14 ജില്ലകളിലും എ.ഐ ക്യാമറകളുടെ കൺട്രോൾ റൂമുണ്ട്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഇല...
നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിടിവീഴും; എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും
Kerala

നിയമം തെറ്റിക്കുന്നവര്‍ക്ക് ഇനി പിടിവീഴും; എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

Perinthalmanna RadioDate: 19-04-2023സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകള്‍ നാളെ മുതൽ നിയമ ലംഘകരെ പിടികൂടി പിഴ ചുമത്തും. നിയമ ലംഘകർക്ക് തർക്കം ഉന്നയിക്കാൻ കഴിയാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് അത്യാധുനിക ക്യാമറകളിൽ പതിയുന്നത്. ക്യാമറയിൽ ചിത്രങ്ങള്‍ പതിഞ്ഞാൽ മോട്ടോർ വാഹന വകുപ്പിൻെറ സംസ്ഥാന -ജില്ല കണ്‍ട്രോള്‍ റൂമിലാണ് ബാക്കി പ്രവർത്തനങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്.വാഹനങ്ങള്‍ തടഞ്ഞുനിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്,...
തീച്ചൂടിൽ ഉരുകി സംസ്ഥാനം; ഇന്നു മുതൽ വേനൽമഴ പെയ്തേക്കും
Kerala

തീച്ചൂടിൽ ഉരുകി സംസ്ഥാനം; ഇന്നു മുതൽ വേനൽമഴ പെയ്തേക്കും

Perinthalmanna RadioDate: 19-04-2023സംസ്ഥാനം തീച്ചൂടിൽ ഉരുകുന്നതിനിടെ ഇന്നു മുതൽ ആശ്വാസമായി വേനൽമഴ പെയ്യുമെന്നു പ്രതീക്ഷ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാകും തുടക്കത്തിൽ മഴ. 21, 22 തീയതികളിൽ മിക്ക ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.താപനിലയും അന്തരീക്ഷ ഈർപ്പവും കണക്കിലെടുത്ത് അനുഭവപ്പെടുന്ന ചൂടിന്റെ അളവായ താപസൂചിക സംസ്ഥാനത്തു പല ജില്ലകളിലും അതീവജാഗ്രത പുലർത്തേണ്ട 58 എന്ന നിലയിൽ തുടരുകയാണ്. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കഠിനമായ ചൂടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 50 മുതൽ 56 വരെ എന്ന നിലയിലാണു താപസൂചിക. കണ്ണൂർ ജില്ലയുടെ മലയോരമേഖലയിലും ചൂടിന്റെ കാഠിന്യം കൂടി.കാലാവസ്ഥാ വകുപ്പിന്റെ  കണക്കുകൾ പ്രകാരം പാലക്കാടാണ് ഏറ്റവും കൂടിയ ചൂട്; 39.7 ഡിഗ്രി സെൽഷ്യസ്. ഓട്ടമാറ്റിക് വെതർ ...
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്
Kerala, Local

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ്

Perinthalmanna RadioDate: 18-04-2023അവധി ദിവസങ്ങൾ കഴിഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡിലെത്തി. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രിൽ 13ന് 10.0302 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വ്യാഴാഴ്ചത്തെ ഉപയോഗത്തെക്കാൾ നേരിയ വർധനയാണ് ഇന്നലെ ഉണ്ടായത്.കഴിഞ്ഞ ഏപ്രിലിൽ രേഖപ്പെടുത്തിയ 9.230 കോടി യൂണിറ്റായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോർഡെങ്കിൽ ഈ വർഷം ഏപ്രിൽ 13ന് 10.0302 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഈ റെക്കോർഡാണ് ഇന്നലെ വീണ്ടും മറികടന്നത്. കഴിഞ്ഞ ഏപ്രിലിൽ ഉപയോഗിച്ചതിനേക്കാൾ ഏതാണ്ട് എട്ടു ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ ഏപ്രിലിൽ കേരളം ഉപയോഗിച്ചത്. കടുത്ത ചൂടാണ് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തുന്നതിന് കാരണം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്ക...
വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെ നീട്ടി
Kerala

വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെ നീട്ടി

Perinthalmanna RadioDate: 18-04-2023കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കാസർകോട് വരെ നീട്ടി. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ സർവീസ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ അഭ്യർഥനയെ തുടർന്നാണ് കാസർകോട് വരെ നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ടുഘട്ടമായി ട്രാക്കുകൾ പരിഷ്കരിക്കും. ഒന്നരവർഷത്തിനുള്ളിൽ ഒന്നാംഘട്ടം പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ 110 കിലോമീറ്റർ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തിൽ 130 കിലോമീറ്ററായി ഉയർത്തും. വളവുകൾ നിവർത്താൻ സ്ഥലമേറ്റടുക്കേണ്ടതുണ്ട്. ഇതിന് കൂടുതൽ സമയമെടുക്കും. ഡി.പി.ആർ. തയ്യാറായിക്കൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ടം രണ്ടുമുതൽ മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയായാക്കുമെന്നും മന്ത്രി പറഞ്ഞു.ഭാവിയിൽ 160 കിലോമീറ്റർ വേഗം കൈവരിക്കാനുള്ള നടപടിക...
ആറ് ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന്‌ മുകളിൽ
Kerala

ആറ് ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന്‌ മുകളിൽ

Perinthalmanna RadioDate: 18-04-2023സംസ്ഥാനത്തെ ആറ് ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന്‌ മുകളിൽ. എറണാകുളം, കൊല്ലം ജില്ലകളിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക് വീണ്ടും ഉയർന്നു. രണ്ടാഴ്ചയായി പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് ഈ ജില്ലകളിൽ ഉയർന്നു നിൽക്കുകയാണ്.ഏപ്രിൽ ഒൻപതു മുതൽ 15 വരെയുള്ള ആഴ്ചയിൽ എറണാകുളം ജില്ലയിലെ നിരക്ക് 38.73 ശതമാനമാണ്. കഴിഞ്ഞയാഴ്ച 35.44 ശതമാനമായിരുന്നു. കൊല്ലം ജില്ലയിൽ 28.62 ശതമാനത്തിൽ നിന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്ക് 33.79 ശതമാനമായി. ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം 30 ശതമാനത്തിനു മുകളിലാണ്.പോസിറ്റിവിറ്റി നിരക്ക്എറണാകുളം 38.73കൊല്ലം 33.79ഇടുക്കി 33.70കോട്ടയം 32.56വയനാട് 32.20പത്തനംതിട്ട 31.61കോഴിക്കോട് 28.50തൃശ്ശൂർ 28.40പാലക്കാട് 25.84...
കരിപ്പൂരിലും കണ്ണൂരിലും എയർ ഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസ് നടത്തും
Kerala

കരിപ്പൂരിലും കണ്ണൂരിലും എയർ ഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസ് നടത്തും

Perinthalmanna RadioDate: 17-04-2023കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകർക്കായി കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള ഹജ്ജ് സർവീസ് എയർ ഇന്ത്യ എക്സ്പ്രസിന്. 200 പേർക്കുവരെ സഞ്ചരിക്കാവുന്ന വിമാനമായിരിക്കും കരിപ്പൂരിലും കണ്ണൂരിലും ഉപയോഗിക്കുക.ആദ്യമായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് കണ്ണൂരിലും കരിപ്പൂരിലും മാത്രമാണ് ഹജ്ജ് സർവീസ് കരാർ ലഭിച്ചത്. കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസാണ് ഹജ്ജ് സർവീസ് നടത്തുക. 400 പേർ സഞ്ചരിക്കുന്ന വിമാനമാണ് കൊച്ചിയിൽ ഉപയോഗിക്കുക. കൊച്ചിക്കുപുറമേ മുംബൈ, ലഖ്നൗ, ഡൽഹി എന്നിവിടങ്ങളിലും സൗദി ഹജ്ജ് സർവീസ് നടത്തും. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് വിസ്താരയും ജയ്പൂർ, ചെന്നൈ എന്നിവിടങ്ങളിൽ എയർ ഇന്ത്യയും കൊൽക്കത്തയിൽ ഫ്ലൈ അദീലും മറ്റു പത്തിടങ്ങളിൽനിന്ന് ഗോ ഫസ്റ്റും ഹജ്ജ് സർവീസ് നടത്തും.ക...
ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം
Kerala

ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം

Perinthalmanna RadioDate: 17-04-2023നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാണെന്ന്‌ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്‌. ഇക്കാര്യം കേന്ദ്രമോട്ടോർവാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ്‌ കുറിപ്പിൽ പറയുന്നു. നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും) അത്യാവശ്യഘട്ടങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകാം എന്നും മേട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്‌ത് വ്യക്തത വരുത്തിയിട്ടുമുണ്ട്. സഹയാത്രികൻ 4 വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണ്ണയാത്രികൻ എന്ന  നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്. മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ അവർ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ വാഹനത്ത...