Kerala

യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാൻ റെയില്‍വേ
India, Kerala

യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാൻ റെയില്‍വേ

Perinthalmanna RadioDate: 30-08-2023ന്യൂഡൽഹി: യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാനുള്ള നീക്കവുമായി റെയിൽവേ. ഇത്തരം തീവണ്ടികൾ കണ്ടെത്തി സാധ്യതകൾ പരിശോധിക്കാൻ സോണൽ അധികൃതർക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ ക്ലാസ് കോച്ചുകളെ സാധാരണ കോച്ചുകളാക്കിക്കൊണ്ട് പ്രതിദിന യാത്രക്കാർക്ക് ഗുണകരമാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതുവഴി റെയിൽവേയുടെ വരുമാനം കൂട്ടാമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ വേഗത്തിൽ നടപടി വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.എ.സി. ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തുകൾവരെയും ടു ടയർ എ.സി.യിൽ 48 മുതൽ 54 ബെർത്തുകൾ വരെയുമാണുള്ളത്. ത്രീ ടയർ എ.സി. കോച്ചിൽ 64 മുതൽ 72 ബർത്തുകളും സ്ലീപ്പർ കോച്ചിൽ 72 മുതൽ 80 വരെ ...
പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ
India, Kerala

പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ

Perinthalmanna RadioDate: 30-08-2023പെരിന്തൽമണ്ണ: ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വന്നു . 200 രൂപയാണ് കുറച്ചത്. പെരിന്തൽമണ്ണയിൽ ഗാർഹിക സിലിണ്ടറിന് 1121.50 രൂപയിൽ നിന്നും 921.50 രൂപയായി വില കുറഞ്ഞു . ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 721.50 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം കിട്ടും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചക വാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://c...
കടുത്ത ചൂടിന് ആശ്വാസമാകാൻ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
Kerala, Local

കടുത്ത ചൂടിന് ആശ്വാസമാകാൻ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 29-08-2023സംസ്ഥാനത്ത് പരക്കെ മഴ കിട്ടാന്‍ സാധ്യതയെന്ന്  കാലാവസ്ഥാ വകുപ്പ്. മൂന്നുജില്ലകളില്‍ ശക്തമായ മഴക്കും ഇടയുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും മഴക്കൊപ്പം ഇടിമിന്നലുണ്ടാകും.ഇടിമിന്നലുള്ളപ്പോള്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുകയോ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.രണ്ടാം തീയതിവരെ സംസ്ഥാനത്ത് മിതമായ തോതില്‍ മഴകിട്ടും. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 36 ഡിഗ്രിസെല്‍സ്യസ് വരെ ഉയര്‍ന്ന കടുത്ത ചൂടിന് ആശ്വാസമായാണ് മഴയെത്തിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------...
മലയാളി ഉത്രാട ദിനത്തിൽ മാത്രം കുടിച്ചത് 116 കോടിയുടെ മദ്യം
Kerala

മലയാളി ഉത്രാട ദിനത്തിൽ മാത്രം കുടിച്ചത് 116 കോടിയുടെ മദ്യം

Perinthalmanna RadioDate: 29-08-2023സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ 116 കോടിയുടെ മദ്യ വിൽപ്പന. ബെവ്കോ ഔട്ലെറ്റ് വഴി ഉത്രാട ദിനത്തിൽ വിറ്റ മദ്യത്തിന്റെ കണക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലുകോടിയുടെ അധികവില്‍പനയാണ് നടന്നത് കഴിഞ്ഞ വർഷം 112 കോടിയായിരുന്നു.ഏറ്റവും കൂടുതൽ മദ്യം വിറ്റത് ബെവ്കോയുടെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് 1.06 കോടി, കൊല്ലം ആശ്രാമം ഔട്ട്ലെറ്റില്‍ 1.01 കോടിയുടെ മദ്യം വിറ്റു. ബെവ്കോയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസത്തെ മദ്യ വില്‍പ്പന 100 കോടി കടന്ന് റെക്കോർഡ് സൃഷ്ടിച്ചത് കഴിഞ്ഞ വർഷമായിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ക...
കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കും
Kerala

കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കും

Perinthalmanna RadioDate: 29-08-2023ഓഗസ്റ്റ് 30ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പ്. തുടർച്ചയായ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തിൽ ക്യാഷ് കൗണ്ടറുകളിൽ ഉണ്ടാകുന്ന അഭൂതപൂർവ്വമായ തിരക്ക് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.  ഓഗസ്റ്റ് 30ന് രാവിലെ ഒന്‍ പത് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പബ്ളിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ...
പ്ലസ്‌വണിന് മലപ്പുറത്ത് മാത്രം സീറ്റില്ലാത്തത് പതിനായിരത്തിലധികം വിദ്യാർഥികൾക്ക്
Kerala

പ്ലസ്‌വണിന് മലപ്പുറത്ത് മാത്രം സീറ്റില്ലാത്തത് പതിനായിരത്തിലധികം വിദ്യാർഥികൾക്ക്

Perinthalmanna RadioDate: 29-08-2023മലപ്പുറം: ഈ വർഷത്തെ പ്ലസ് വണ്‍ അഡ്മിഷൻ പൂർത്തിയായപ്പോള്‍ സീറ്റ് ലഭിക്കാതെ ആയിരകണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും പുറത്ത് നിൽക്കേണ്ടിവരുന്നത്. മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തിലധികം വിദ്യാത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. സ്കോൾ കേരള വഴി ഈ വിദ്യാർഥികൾക്ക് പഠനം തുടരേണ്ടി വരും.സെപ്റ്റംബർ 5 വരെ സ്കോൾ കേരളയിൽ പ്രവേശനത്തിനായി അപേക്ഷ നൽകാം. ഇതുവരെയുള്ള കണക്ക് പ്രകാരം മലപ്പുറം ജില്ലയിൽ മാത്രം 11870 വിദ്യാർഥികൾ സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തു. പാലക്കാട് ജില്ലയിൽ 4840 പേരും രജിസ്റ്റർ ചെയ്തുമലബാറിലെ +1 സീറ്റ് ക്ഷാമം പരിഹരിക്കാത്തതിനലാണ് വിദ്യാർഥികൾ സമാന്തര സംവിധനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. അധിക ബാച്ച് അനുവദിച്ചതിലെ അശാസ്ത്രീയത മൂലം പല സ്ഥലങ്ങളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത്. അതേസമയം കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥലങ്ങളിൽ സീറ്റ് ക്ഷാമം തുടരു...
മലയാളികൾക്ക് ഇന്ന് തിരുവോണം; ഉത്സവത്തിമിർപ്പിൽ നാടും നഗരവും
Kerala

മലയാളികൾക്ക് ഇന്ന് തിരുവോണം; ഉത്സവത്തിമിർപ്പിൽ നാടും നഗരവും

Perinthalmanna RadioDate: 29-08-2023പെരിന്തൽമണ്ണ: ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിലാണ്.തിരുവോണ ദിനത്തില്‍ മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി നാം തയ്യാറെടുത്ത് കഴിഞ്ഞു. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്. മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാ...
ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കുറയും
Kerala

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കുറയും

Perinthalmanna RadioDate: 18-08-2023ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇൻഷുറൻസ് പ്രീമിയത്തില്‍ ഇളവു നല്‍കാൻ സര്‍ക്കാര്‍. തുടര്‍ച്ചയായി ലംഘിക്കുന്നവരില്‍ നിന്ന് അധികതുക ഈടാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും.എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിര്‍ദേശം.റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് ഇൻഷുറൻസ് കമ്ബനികള്‍ക്ക് വലിയ സാമ്ബത്തികനേട്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ നിഗമനം. ഓരോ വര്‍ഷവും ഇൻഷുറൻസ് പുതുക്കുമ്ബോള്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക അടച്ചെന്ന് ഉറപ്പാക്കാനും നിര്‍ദേശിക്കും. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രാഥമിക ചികിത്സാ ചെലവുകള്‍ വഹിക്കാൻ ഇൻഷുറൻസ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ................................................കൂടുതൽ വാർത്തകൾക്...
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
Kerala

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

Perinthalmanna RadioDate: 18-08-2023മലപ്പുറം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിന് ചിലവായ തുക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടുത്തമാസം 11 ന് റേഷൻ കടകൾ അടച്ചിടും.കോവിഡ് കാലത്ത് സർക്കാർ സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു. റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റ് സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി റേഷൻ വ്യാപാരികൾക്ക് പണം ചിലവായിട്ടുണ്ട്. 14232 റേഷൻ വ്യാപാരികൾക്കായി ഈ ഇനത്തിൽ 55 കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ട്. ഓണത്തിന് മുമ്പായി ഈ പണം നൽകണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. പണം ലഭിച്ചില്ലെങ്കിൽ കടകൾ അടച്ച് സമരം നടത്തുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വാർക്കിംങ് പ്രസിഡന്റ് കാടാമ്പുഴ മൂസ അറിയിച്ചു.സെപ്റ്റംബർ മൂന്നിന് കോട്ടയത്ത് റേഷൻ വ്യാപാരികളുടെ കൺവെൻഷൻവിളിച്ച് ചേർത്ത് ഭാവി സമര പരിപാ...
ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്; സമയപരിധി ഒക്ടോബർ 30 വരെ നീട്ടി
Kerala, Local

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്; സമയപരിധി ഒക്ടോബർ 30 വരെ നീട്ടി

Perinthalmanna RadioDate: 18-08-2023സംസ്ഥാനത്തെ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയ പരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ഇത് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്ന് മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നത തല അവലോകന യോഗത്തിലാണ് തീയതികളിൽ മാറ്റം വരുത്തുവാൻ ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കു...