Kerala

രാജ്യത്ത് 9,111 പുതിയ കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേസുകള്‍ കേരളത്തിൽ
Kerala, Local

രാജ്യത്ത് 9,111 പുതിയ കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേസുകള്‍ കേരളത്തിൽ

Perinthalmanna RadioDate: 17-04-2023രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ‍ർ‌ട്ട് ചെയ്യുന്നത് കേരളത്തിൽ. ഇന്നു രാവിലെ എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 19,848 ആക്ടീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണെന്നത് ആശ്വാസകരമാണ്.രാജ്യത്ത് നിലവിൽ 60,313 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിൽ 9,111 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിലാണ് റിപ്പോർട്ട് ചെയ്തത്. 8.40% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.94%. 24 മണിക്കൂറിനിടെ നടന്ന 27 മരണങ്ങൾ‌ അടക്കം ആകെ മരണസംഖ്യ 5,31,141 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി ഡോസ് വാക്സീൻ നൽ‌കിയ...
108 സ്കൂളുകളിൽ പകുതി പോലും നിറയാതെ പ്ലസ് വൺ ബാച്ചുകൾ
Kerala

108 സ്കൂളുകളിൽ പകുതി പോലും നിറയാതെ പ്ലസ് വൺ ബാച്ചുകൾ

Perinthalmanna RadioDate: 16-04-2023സംസ്ഥാനത്ത് 108 സ്കൂളുകളിൽ പകുതിയിലധികം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണു കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അ‍ഞ്ചിൽ താഴെ സ്കൂളുകളിൽ മാത്രമാണ് ഒഴിവുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാകട്ടെ ഇത് ഓരോ സ്കൂളിൽ മാത്രമാണ്. കോട്ടയത്ത് പകുതി കുട്ടികൾ പോലും പ്രവേശനം നേടാത്ത 22 സ്കൂളുകളുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ 15 സ്കൂളുകളിൽ വീതവും ‌പത്തനംതിട്ടയിൽ 19 സ്കൂളുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. മിക്കയിടത്തും ഒരു ക്ലാസിൽ 25 കുട്ടികൾ പോലുമില്ല. നഗരമേഖലയിലെ സ്കൂളുകളിൽ പ്രവേശനത്തിനു വിദ്യാർഥികൾ തിരക്കു കൂട്ടുമ്പോൾ ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2021ൽ സംസ്ഥാനത്ത് 118 സ്കൂളുകളിൽ പകുതിയിലധികം പ്ലസ്​വൺ സീറ്റുകൾ ഒഴിഞ...
കേരളത്തിലെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ
Kerala

കേരളത്തിലെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

Perinthalmanna RadioDate: 14-04-2023സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ, വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും കടന്നിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതാണ് തിരുത്തികുറിച്ചത്. ഇതിന്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 ആയി ഉയര്‍ന്നും റെക്കോര്‍ഡിട്ടിരിക്കുകയാണ്.വരുംദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു. വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്. സ...
വേനല്‍ച്ചൂട് കടുക്കുന്നു; താപനില 38 ഡിഗ്രിക്ക് മുകളില്‍
Kerala

വേനല്‍ച്ചൂട് കടുക്കുന്നു; താപനില 38 ഡിഗ്രിക്ക് മുകളില്‍

Perinthalmanna RadioDate: 13-04-2023സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുകയാണ്. വേനല്‍ മഴയില്‍ അനുഭവപ്പെടുന്ന കുറവും താപനില ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്. മിക്കയിടങ്ങളിലും വ്യാഴാഴ്ച 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍മഴ ലഭിക്കുമെങ്കിലും ചൂട് കുറയാന്‍ സാധ്യതയില്ല. തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് മധ്യകേരളത്തില്‍ പൊതുവേ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ചിലയിടങ്ങളിൽ 40 ഡിഗ്രിക്ക് മുകളില്‍ താപനില ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.https://chat.whatsapp.com/E2...
ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല; എ.ഐ ക്യാമറ വന്നാൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
Kerala, Local

ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല; എ.ഐ ക്യാമറ വന്നാൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Perinthalmanna RadioDate: 13-04-2023റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ 680 എണ്ണം എ.ഐ ക്യാമറകളാണ്. ഏപ്രിൽ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക.ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള സേഫ് കേരള പദ്ധതിക്ക് സർക്കാർ എ ഐ ക്യാമറ നിരീക്ഷണത്തിന്‍റെ ആദ്യകാലത്ത് ഏറ്റവും ചുരുങ്ങിയത് 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം എന്നതാണ് വണ്ടിയോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്.ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ ക്യാമറയിൽ കുടുങ്ങുക.▪...
രാത്രി 10 കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണമെന്ന ഉത്തരവുമായി ഗതാഗത വകുപ്പ്
Kerala

രാത്രി 10 കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണമെന്ന ഉത്തരവുമായി ഗതാഗത വകുപ്പ്

Perinthalmanna RadioDate: 12-04-2023രാത്രികാലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പിന്‍റെ ഉത്തരവ്. രാത്രി 10 മുതല്‍ 6 വരെയുള്ള സമയങ്ങളില്‍ ഈ നിബന്ധന ബാധകമാണ്.രാത്രികാലങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മിന്നൽ ഒഴികെയുള്ള എല്ലാ ബസുകളിലും ഇതു ബാധകമാണ്. മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂ എന്ന് കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയ...
സംസ്ഥാനത്ത് 17 മുതൽ ക്വാറി, ക്രഷറുകൾ അടച്ചിടും
Kerala

സംസ്ഥാനത്ത് 17 മുതൽ ക്വാറി, ക്രഷറുകൾ അടച്ചിടും

Perinthalmanna RadioDate: 12-04-2023കോഴിക്കോട്: കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17മുതൽ സംസ്ഥാനത്ത് ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിങ്കൽ ഉത്പന്നങ്ങളുടെ വിലവർധനവിന് ഇടയാക്കുന്ന സർക്കാരിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക, റവന്യൂ ക്വാറി വിഷയം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഏപ്രിൽ ഒന്നുമുതൽ സർക്കാർ കരിങ്കൽ ഉത്പന്നങ്ങൾക്ക് റോയൽറ്റിയും ലൈസൻസ് ഫീസും ഡീലേഴ്‌സ് ലൈസൻസ് ഫീസും ഭീമമായ തോതിലാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇരട്ടി ബാദ്ധ്യത വന്നതോടെ കരിങ്കല്ലിന് വിലവർദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. 8000ത്തോളം ക്വാറികൾ പ്രവർത്തിച്ച സ്ഥാനത്ത് ഇപ്പോൾ 686 ആയി ചുരുങ്ങി. 50 മീറ്റർ ദൂരപരിധി കൂടി എടുത്തുകളഞ്ഞതോടെ പത്തോ പതിനഞ്...
റോഡുകളിലെ എഐ ക്യാമറകൾ ഈ മാസം 20 മുതൽ പ്രവർത്തിക്കും
Kerala

റോഡുകളിലെ എഐ ക്യാമറകൾ ഈ മാസം 20 മുതൽ പ്രവർത്തിക്കും

Perinthalmanna RadioDate: 12-04-2023ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകൾ 20 മുതൽ പ്രവർത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവർത്തനാനുമതി നൽകിയേക്കും.ഹെൽമെറ്റ്, സീറ്റ്‌ബെൽറ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താൻ കഴിയുന്ന 675 നിർമിതബുദ്ധി ക്യാമറകൾ ഇക്കൂട്ടത്തിലുണ്ട്. ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികംപേർ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിക്കുക എന്നിവയും ക്യാമറയിൽ കുടുങ്ങും. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങളിലേക്ക് ഓൺലൈനിൽ പിഴ രേഖപ്പെടുത്തും.സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് വിതരണവും 20 മുതൽ കേന്ദ്രീകൃതസംവിധാനത്തിലേക്ക് വരും. കൊച്ചി തേവരയിൽ കെ.എസ്.ആർ.ടി.സി.യിൽനിന്ന് വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് മോട്ടോർവാഹനവകുപ്പ് പ്രിന്റിങ് സംവിധാനം ഒരുക്കിയത്. അതത് ഓഫീസുകളിൽനിന്ന് ഡ്...
മലബാറില്‍ ഇക്കൊല്ലവും ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി സീറ്റില്ല
Kerala

മലബാറില്‍ ഇക്കൊല്ലവും ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി സീറ്റില്ല

Perinthalmanna RadioDate: 11-04-2023ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചതില്‍ ഇത്തവണയും മലബാറില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് പരീക്ഷ ജയിക്കുന്നവരുടെ എണ്ണം അനുസരിച്ചുള്ള ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്ല. പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നതിനും നിലവിലുള്ള ബാച്ചുകള്‍ പുനഃക്രമീകരിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായ സമിതിയുടേതാണ് കണ്ടെത്തല്‍.പല സ്‌കൂളുകളിലും ഒരു ക്ലാസില്‍ 60-65 കുട്ടികളെ വരെ ഉള്‍ക്കൊള്ളിച്ചതായും ഇത് വ്യക്തിഗത പഠനത്തെ സാരമായി ബാധിക്കുന്നതായും സമിതി കണ്ടെത്തി. മലപ്പുറത്ത് പുതുതായി 200 ബാച്ചുകളെങ്കിലും അനുവദിച്ചാലേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂവെന്നും സമിതി നിര്‍ദേശിക്കുന്നു.അതേസമയം തെക്കന്‍ ജില്ലകളില്‍ യഥേഷ്ടം ബാച്ചുകളുണ്ടെങ്ക...
കോവിഡ് കേസുകളും മരണവും ഉയരുന്നു; വാക്സീൻ കിട്ടാനില്ല, എടുക്കാൻ ആളുമില്ല!
Kerala

കോവിഡ് കേസുകളും മരണവും ഉയരുന്നു; വാക്സീൻ കിട്ടാനില്ല, എടുക്കാൻ ആളുമില്ല!

Perinthalmanna RadioDate: 11-04-2023സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ. സർക്കാർ മേഖലയിൽ പോലും വാക്സിൻ കിട്ടാനില്ല. എടുക്കാനുമാളില്ല. മാർച്ച് മാസത്തോടെ സർക്കാർ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ഡോസ് വാക്സിനാണ് കാലാവധി തീർന്ന് മാറ്റേണ്ടി വന്നത്. ഇന്നലെ സംസ്ഥാനത്താകെ 14 പേർ മാത്രമാണ് വാക്സിനെടുത്തത്.എത്ര മന്ദഗതിയിലായാലും കോവിഡ് കേസുകളുയർന്നു തുടങ്ങിയാലെങ്കിലും വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്കേറുമായിരുന്നു. സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ പോലും വാക്സീനില്ല. ഇന്നലെ ഒരു വാക്സീനേഷൻ കേന്ദ്രം മാത്രമാണ് സംസ്ഥാനത്താകെ സർക്കാർ മേഖലയിൽ തുറന്നത്. മുൻകരുതൽ ഡോസെടുക്കാനെത്തിയത് മൂന്ന് പേരാണ്. മൂന്നാം തരംഗം അവസാനിച്ചത് മുതൽ വാക്സീൻ ആർക്കും വേണ്ട. പുതിയ കോവിഡ് വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാണോയെന്ന സംശയം, വാക്സിനെടുത്തിട്ടും കോവി...