Kerala

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ
Kerala

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

Perinthalmanna RadioDate: 11-04-2023സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്താൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.പുതിയ സൂപ്പർ ഫാസ്റ്റുകൾക്ക് ഉൾപ്പെടെ വേഗം കുറവാണെന്ന് യാത്രക്കാരുടെ പരാതിയും ഉയർന്നിരുന്നു. എന്നാൽ ജംക്‌ഷനുകളിലും സ്കൂളിനു മുന്നിലും മറ്റും വേഗ നിയന്ത്രണം പഴയതുപോലെ തുടരും. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗം കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാരുടെ പരാതി നേരത്തേ തന്നെയുണ്ട്. വേഗം സംബന്ധിച്ച് ഉത്തരവിറക്കുന്നതിനു ഗതാഗത സെക്രട്ടറി ബിജു പ്രഭാകറെ മന്ത്രി ചുമതലപ്പെടുത്തി.പുതിയ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ മറ്റു വാഹനങ്ങളുടെ അമിത വേഗത്തിൽ ...
പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ സ്വകാര്യബസ് തൊഴിലാളി സമരം
Kerala

പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ സ്വകാര്യബസ് തൊഴിലാളി സമരം

Perinthalmanna RadioDate: 10-04-2023സംസ്ഥാനത്തെ സ്വകാര്യബസ്‌ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനം.സ്വകാര്യബസ്‌ മേഖലയെ ഇല്ലാതാക്കാൻ അധികാരികൾ ശ്രമിക്കുകയാണെന്നാരോപിച്ച് ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് (എ.കെ.പി.ബി.എം) മൂന്നു മേഖലകളിലായി നടത്തുന്ന സമരത്തിന്റെ ആദ്യഘട്ട കൺവെൻഷനിലാണ് തീരുമാനം. വളാഞ്ചേരി എൻ.പി.കെ. ടവറിലാണ് ആദ്യ കൺവെൻഷൻ നടന്നത്.ഇരുപത്തയ്യായിരത്തോളം ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അവശേഷിക്കുന്നത് 5400 എണ്ണം മാത്രമാണ്. കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാനെന്ന പേരിൽ രണ്ടുലക്ഷത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്ന സ്വകാര്യബസ് മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. കാലാവധി കഴിഞ്ഞ ആയിരത്തി ഇരുനൂറ് കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നതിനെതിരേ പരാതി നൽകാനും കൺവെൻഷൻ തീരുമാനിച്ചു....
കെട്ടിടനിർമാണ ഫീസ് ഇന്നു മുതൽ കുത്തനെ കൂടും
Kerala

കെട്ടിടനിർമാണ ഫീസ് ഇന്നു മുതൽ കുത്തനെ കൂടും

Perinthalmanna RadioDate: 10-04-2023സംസ്ഥാനത്ത് ഇന്നുമുതൽ വീടു നിർമാണത്തിനു ചെലവേറും. കെട്ടിടനിർമാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്നു നിലവിൽ വരും.അപേക്ഷാ ഫീസ് 30 രൂപയിൽനിന്നു പത്തിരട്ടി കൂട്ടി മിനിമം 300 രൂപയാക്കി. ഇതു കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000– 5000 രൂപയും കൂട്ടി. പെർമിറ്റ് ഫീസിലാണ് ഏറ്റവും വലിയ ഇരുട്ടടി. പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽനിന്ന് 7500 രൂപയായും വലിയ വീടുകൾക്ക് 1750 രൂപയിൽനിന്ന് 25,000 രൂപയായും കൂട്ടി. നഗരമേഖലയിൽ ചെറിയ വീടുകൾക്ക് 750 രൂപയിൽനിന്ന് 15,000 രൂപയായും വലിയ വീടുകൾക്ക് 2500 രൂപയിൽനിന്ന് 37,500 രൂപയായും കൂട്ടി. കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇതു സംബന്ധിച്ച ഭേദഗതി പിന്നീടു വരുത്തുമെന്നു സർക്കാർ അ...
പടക്കവുമായി ട്രെയിനിൽ കയറിയാൽ പിടിവീഴും
Kerala

പടക്കവുമായി ട്രെയിനിൽ കയറിയാൽ പിടിവീഴും

Perinthalmanna RadioDate: 09-04-2023അടുത്തിടെ നടന്ന ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട് കർശന നിലപാടുമായി റെയിൽവേ പൊലീസ്. ട്രെയിനുകളിൽ പടക്കം കൊണ്ടുപോകുന്നത് തടയാൻ പരിശോധനകൾ ശക്തമാക്കും. പെട്രോൾ, മറ്റു രാസവസ്തുക്കൾ തുടങ്ങിയവയും റെയിൽവേ സ്റ്റേഷനിലോ ട്രെയിനിലോ കയറ്റിയാൽ കർശന നിലപാട് എടുക്കാൻ റെയിൽവേ പോലീസ് തീരുമാനിച്ചു. വിഷു, പെരുന്നാൾ എന്നീ ആഘോഷങ്ങൾക്ക് പടക്കം ഒരു പ്രധാന ഘടകമായതു കൊണ്ട് മറ്റു സ്ഥലങ്ങളിൽ നിന്നും ട്രെയിൻ മാർഗം പടക്കം കൊണ്ടുവരാൻ സാദ്ധ്യതയുള്ളതിനാൽ കടുത്ത ജാഗ്രതയിലാണ് റെയിൽവേ പോലീസ്. പടക്കം പിടിച്ചെടുത്താൽ സെക്‌ഷൻ 164 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. യാത്രക്കാർക്ക് മാത്രമല്ല, പാഴ്സലായും പടക്കം കൊണ്ടുപോകരുതെന്നാണ് നിയമം.തമിഴ്‌നാട്ടിലാണ് പടക്കകമ്പനികൾ കൂടുതലും പ്രവർത്തിക്കുന്നതെന്നതിനാൽ വിഷു പ്രമാണിച്ച് കേരളത്തിലേക്ക് പടക്കം കൊണ്ടുവരാൻ സാദ്ധ്യത കൂടുതലാണ്. ട്രെയ...
കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
Kerala

കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

Perinthalmanna RadioDate: 08-04-2023മലബാറിന്റെ അഭിമാന പദ്ധതിയായ കോഴിക്കോട് – വയനാട് തുരങ്കപാത നിർമാണത്തിനായി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നൽകി. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം. 5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണം.മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. വയനാട് ജില്ലയിലെ നാലു വില്ലേജുകളിലായി 7.40 ഹെക്ടർ സ്ഥലമാണ് ആദ്യം ലഭിച്ചത്. സൗത്ത് വയനാട് ഡിവിഷനിൽ പെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മണൽവയൽ, മടപ്പറമ്പ് ഭാഗങ്ങളിലായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയാണിത്.നാലു വില്ലേജുകളിലെ ഭൂമിക്കു പുറമേ, കുറിച്ചിപട്ട തേക്ക് തോട്ടത്തിലെ നശിച...
ഇന്ന് ബദർ ദിനം; യുദ്ധ സ്മരണയിൽ വിശ്വാസികൾ
Kerala

ഇന്ന് ബദർ ദിനം; യുദ്ധ സ്മരണയിൽ വിശ്വാസികൾ

Perinthalmanna RadioDate: 08-04-2023ഇന്ന് റംസാൻ 17, ബദർ യുദ്ധത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബദർ ദിനം ആചരിക്കും. തിന്മക്കു മേൽ നന്മയും വിശ്വാസവും വിജയം നേടിയ ദിനമായാണ് ബദർ ദിനത്തെ കരുതി പോന്നത്. ഹിജ്റ രണ്ടാം വർഷം റംസാൻ 17നാണ് ബദർ യുദ്ധം നടന്നത്. മദീനയ്ക്കു സമീപത്തെ മല പ്രദേശമായ ബദറിൽ നടന്ന യുദ്ധത്തിൽ 14 പേർ ശുഹദാക്കളായി (രക്തസാക്ഷികൾ). ബദറിൽ പങ്കെടുത്തവരെ ഉന്നത പദവി നൽകി ആദരിച്ചിരുന്നു. സുന്നി വിശ്വാസികളുടെ പള്ളികൾ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണ പരിപാടികളും അന്നദാനവും നടക്കും. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ബദർ ദിനത്തോട് അനുബന്ധിച്ച് നാടെങ്ങും അനുസ്മരണ ചടങ്ങുകളും മജ്ലിസുന്നൂറും നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളും ബദർ ദിനത്തിന്റെ ഭാഗമായി വിവിധ മഹല്ലുകളിൽ സംഘടിപ്പിക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളു...
കരിപ്പൂർ വിമാനത്താവള വികസനം; ഭൂവുടമകളുടെ ഹിയറിങ് നടത്തി
Kerala

കരിപ്പൂർ വിമാനത്താവള വികസനം; ഭൂവുടമകളുടെ ഹിയറിങ് നടത്തി

Perinthalmanna RadioDate: 06-04-2023കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധിപ്പിക്കുന്നതിനായി പള്ളിക്കൽ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പ്രദേശത്തും ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കൽ വില്ലേജിലെ ഹിയറിങ് രാവിലെ പത്തിന് കരിപ്പൂർ നഴ്‌സറി ഹാളിലും നെടിയിരുപ്പ് വില്ലേജിലേത് ഉച്ചക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് നടന്നത്. റിപ്പോർട്ട് പ്രകാരം ഇരു വില്ലേജുകളിലുമായി ഏറ്റെടുക്കുന്ന ഭൂമിയിൽ 94 കുടുംബങ്ങളാണ് താമസിക്കുന്നത്. 62 വീടുകളെയും 32 ഏക്കർ കൃഷി ഭൂമിയെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ജനവാസ കേന്ദ്രത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ നാട്ടുകാരുടെ പരാതി സർക്കാറിനെ ബോധ്യപ്പെടുത്തുമെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഹിയറിങിനെത്തിയ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു....
നീല, വെള്ള റേഷൻ കാർഡുകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ഇല്ല
Kerala

നീല, വെള്ള റേഷൻ കാർഡുകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ഇല്ല

Perinthalmanna RadioDate: 06-04-2023സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡ് ഉടമകളായ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്നു മണ്ണെണ്ണ ലഭിക്കില്ല. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ വീതം മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തു നൽകും.നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദേശം നൽകി. പൊതുവിതരണ സംവിധാനം വഴി നൽകാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 3888 കിലോ ലീറ്ററിൽ (38.88 ലക്ഷം ലീറ്റർ) നിന്ന് 1944 കിലോ ലീറ്ററായി (19.44 ലക്ഷം ലീറ്റർ) കുറച്ച സാഹചര്യത്തിലാണു നീല, വെള്ള കാർഡ് ഉടമകൾ ആദ്യ...
സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 98.59% വിജയം
Kerala

സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 98.59% വിജയം

Perinthalmanna RadioDate: 06-04-2023തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും 10,11 തിയ്യതികളില്‍ വിദേശങ്ങളിലും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.https://chat.whatsapp.com/E2dEC1CYZr68WrVmzEEgSLഅഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. രജിസ്റ്റര്‍ ചെയ്ത 2,68,888 വിദ്യാര്‍ത്ഥികളില്‍ 2,64,470 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,741 പേര്‍ വിജയിച്ചു (98.59 ശതമാനം). ആകെ വിജയിച്ചവരില്‍ 3,448 പേര്‍ ടോപ് പ്ലസും, 40,152 പേര്‍ ഡിസ്റ്റിംഗ്ഷനും, 87,447 പേര്‍ ഫസ്റ്റ് ക്ലാസും, 44,272 പേര്‍ സെക്കന്റ് ക്ലാസും, 85,422 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.ഇന്ത്യയിലും വിദേശത്തുമായി 7,582 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ...
താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
Kerala

താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 05-04-2023താമരശ്ശേരി ചുരത്തിലെ കുരുക്ക് നിയന്ത്രിക്കുന്നതിനായി ഗതാഗത നിയന്ത്രണം അഞ്ചു മുതൽ പ്രാബല്യത്തിൽ വരും. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതുഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്നുവരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നുമുതൽ രാത്രി ഒൻപതുവരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കളക്ടർ എ. ഗീത അറിയിച്ചു.തിങ്കളാഴ്ചകളിൽ രാവിലെ ആറുമുതൽ ഒമ്പതുവരെയും നിയന്ത്രണമുണ്ടാകും. അപകടങ്ങൾ, വാഹനത്തകരാറുകൾ എന്നിവ അടിയന്തരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി വിദഗ്ധരെയും അടിയന്തര ഉപകരണങ്ങളുടെ ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി എമർജൻസി സെന്റർ സംവിധാനവും ഏർപ്പെടുത്തും. ചുരത്തിൽ വാഹന പാർക്കിങ് അനുവദിക്കില്ല...............