Kerala

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ശതമാനത്തിന് മുകളിൽ
Kerala

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ശതമാനത്തിന് മുകളിൽ

Perinthalmanna RadioDate: 05-04-2023ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് രണ്ടക്കം കടന്നു. മാർച്ച് 27 മുതൽ ഏപ്രിൽ രണ്ടുവരെയുള്ള ആഴ്ചയിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ദിവസങ്ങളായി രോഗികളുടെ എണ്ണവും അഞ്ഞൂറിന് മുകളിലാണ്. 6229 പേരാണ് ചികിത്സയിലുള്ളത്.കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ നിൽക്കുന്നത്. എറണാകുളം ജില്ലയിൽ നിരക്ക് 23.99 ശതമാനമാണ്. രോഗികളുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്ത് ഇതര പനിരോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവർക്കുള്ള ചികിത്സാ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറിക്കി. ആർ.ടി.പി.സി.ആർ. പരിശോധന വ്യാപിപ്പിക്കാനും ആവശ്യപ്പെട്ടു.സർക്കാർ, സ്വകാര്യാശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേകമായി കിടക്കകൾ സജ്ജമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചു. ചിക...
അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്
Kerala

അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Perinthalmanna RadioDate: 05-04-2023അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദന്, മെഹറുന്നീസ, മയ്യൻ, മുരുകൻ, മരുതൻ, സൈതലവി, സുനിൽകുമാർ, മനാഫ്, രഞ്ജിത്,  മണികണ്ഠൻ, അനൂപ്‌, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയ സാക്ഷികൾ.16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളുടേ...
എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ
Kerala

എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

Perinthalmanna RadioDate: 05-04-2023മുംബൈ∙ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽനിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിവരമറിഞ്ഞ് കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘം അവിടേക്ക‌ു തിരിച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഇയാൾ പിടിയിലായത്. എലത്തൂരിൽ ട്രെയിനിനു തീവച്ച സംഭവം നടന്ന് മൂന്നാം ദിവസമാണ് പ്രതി പിടിയിലാകുന്നത്.മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലാ‌യ വിവരം പുറത്തുവന്നത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു. അതേസമയം, കേരള പൊലീസ് സംഘം അവിടെ എത്തി ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇയാൾ തന്നെയാണ് ആക്രമണത്തി...
അട്ടപ്പാടി മധു വധക്കേസ്; 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാ വിധി നാളെ
Kerala

അട്ടപ്പാടി മധു വധക്കേസ്; 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാ വിധി നാളെ

Perinthalmanna RadioDate: 04-04-2023മണ്ണാർക്കാട് : ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട്​ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 14പേരും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചു. ഇതിൽ രണ്ടുപേരെ വെറുതെ വിട്ടു. ശിക്ഷ നാളെ വിധിക്കും. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ധീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, 10ാം പ്രതി ജൈജുമോൻ, 12ാം പ്രതി സജീവൻ, 13ാം പ്രതി സതീഷ്, 14ാം പ്രതി ഹരീഷ്, 15ാം പ്രതി ബിജു, 16ാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടത്. എന്നാൽ, നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൽ കരീം എന്നിവരെയാണ് വെറുതെ വിട്ടത്. മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളാണ് അനീഷ്, അബ്ദുൾ കരീം മധുവിനെ കള്ളൻ എന്ന് വിളിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മണ്ണാർക്...
സംസ്ഥാനത്ത് ഇ സ്റ്റാമ്പിങ് നിലവിൽ; 942 കോടി  മൂല്യമുള്ള മുദ്രപ്പത്രങ്ങൾ കെട്ടിക്കിടക്കുന്നു
Kerala

സംസ്ഥാനത്ത് ഇ സ്റ്റാമ്പിങ് നിലവിൽ; 942 കോടി  മൂല്യമുള്ള മുദ്രപ്പത്രങ്ങൾ കെട്ടിക്കിടക്കുന്നു

Perinthalmanna RadioDate: 04-04-2023സംസ്ഥാനം ഇ സ്റ്റാമ്പിങ് സംവിധാനത്തിലേക്ക് മാറിയതോടെ തൈക്കാട് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന 942 കോടി മൂല്യമുള്ള നോൺ ജുഡീഷ്യൽ മുദ്രപ്പത്രങ്ങൾ പാഴാകുമെന്ന് ആശങ്ക. നിലവിൽ സംസ്ഥാനത്തെ ട്രഷറികളിലെയും വെണ്ടർമാരുടെയും പക്കലുള്ള മുദ്ര പത്രങ്ങളുടെ വിൽപ്പന ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്ക് നീട്ടി സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും തൈക്കാട് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്നത് എന്തുചെയ്യണമെന്ന് പറയുന്നില്ല. സെൻട്രൽ ഡിപ്പോയിൽനിന്നാണ് സംസ്ഥാനത്തെ ജില്ലാ ട്രഷറികൾക്കു കീഴിലെ സ്റ്റാമ്പ് ഡിപ്പോകളിലേക്കും തിരുവനന്തപുരത്തെ സബ്ട്രഷറികളിലേക്കും മുദ്രപ്പത്രങ്ങൾ കൊണ്ടു പോകുന്നത്.എന്നാൽ, ഇ സ്റ്റാമ്പിങ് സംവിധാനമായതോടെ മുദ്രപ്പത്രങ്ങൾ കെട്ടിക്കിടക്കുമെന്ന കാരണത്താൽ ജില്ലാ ട്രഷറികളിലേക്ക് ആവശ്യപ്പെട്ടവർപോലും കൊണ്ടുപോകുന്നില്ല. എറണാകുളത്തേക്...
വേനൽ മഴയ്ക്ക് ഏപ്രിലിൽ ശക്തി വർധിക്കും
Kerala

വേനൽ മഴയ്ക്ക് ഏപ്രിലിൽ ശക്തി വർധിക്കും

Perinthalmanna RadioDate: 03-04-2023തിരുവനന്തപുരം ∙ വേനൽ മഴയ്ക്ക് ഏപ്രിലിൽ ശക്തി വർധിക്കും. രണ്ടാമത്തെ ആഴ്ചയോടു കൂടി മഴ കൂടുതലായി ലഭിക്കുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഈ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നു പ്രവചനമുണ്ട്. മാർച്ചിൽ പ്രതീക്ഷിച്ച വേനൽ മഴ കേരളത്തിനു ലഭിച്ചിരുന്നു. ശരാശരി 34.4 മില്ലിമീറ്റർ മാർച്ചിൽ ലഭിക്കുന്നതിൽ 31.4 മില്ലിമീറ്റാണ് ഇത്തവണ പെയ്തത്. ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിൽ സാധാരണയിലും കവിഞ്ഞു മഴ പെയ്തപ്പോൾ മറ്റു ജില്ലകളിൽ കുറഞ്ഞു.വ്യാപകമായല്ല, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടി വേനൽ മഴ ലഭിക്കുന്നതാണു രീതിയെന്നു തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മേധാവി ഡോ.കെ.സന്തോഷ് പറഞ്ഞു. ഉച്ചയ്ക്കു മുൻപു മഴ പെയ്താലാണു ചൂടു കാര്യമായി കുറയുക. മാർച്ചിൽ മഴ ലഭിക്കാത്ത കണ്ണൂർ, കാസർകോട് പോലുള്ള വടക്കൻ ജില്ലകളിൽ ഈ മാസം മഴ പ്രതീക്ഷിക്കാമെ...
എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിച്ചു
Kerala

എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിച്ചു

Perinthalmanna RadioDate: 03-04-2023എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ പൊതു പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് തുടക്കമായി. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണ്ണയ പ്രക്രിയയിൽ 18,000ത്തിലധികം അദ്ധ്യാപകർ പങ്കെടുക്കുന്നുണ്ട്. 26നാണ് ക്യാമ്പ് അവസാനിക്കുക. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി 5 മുതൽ ടാബുലേഷൻ പ്രവർത്തനങ്ങൾ പരീക്ഷാഭവനിൽ ആരംഭിക്കും.      ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾ മെയ് ആദ്യ വാരം വരെ നീളും. 80 മൂല്യനിർണ്ണയ ക്യാമ്പുകളിലായി 25,000 അദ്ധ്യാപകരുടെ സേവനമുണ്ടാകും. പ്ലസ് ടു മൂല്യനിർണ്ണയം പൂർത്തിയായ ശേഷം പ്ലസ് വൺ മൂല്യ നിർണ്ണയം ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അദ്ധ്യാപകരാണുണ്ടാവുക. മെയ് 20നകം പത്ത്, പ്ലസ്ടു, വിഎച്ച്എസ്ഇ ഫലങ്ങൾ പ്രഖ്യാപിക്കും......
താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം
Kerala, Local

താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 01-04-2023താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ അഞ്ച് മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി ഒൻപത് മണി വരെ ഭാരം കൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. ഉത്സവ ആഘോഷങ്ങൾ, സ്‌കൂൾ അവധിക്കാലം തുടങ്ങി പൊതു അവധികൾ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നത് തടയാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.  ചുരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമർജൻസി സെന്റർ സംവിധാനം പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. യാത്...
കെട്ടിട നിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും ഫീസ് കുത്തനെ കൂട്ടി
Kerala

കെട്ടിട നിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും ഫീസ് കുത്തനെ കൂട്ടി

Perinthalmanna RadioDate: 01-04-2023തിരുവനന്തപുരം ∙ സംസ്ഥാനത്തു കെട്ടിടനിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ 10 മുതലാണു പ്രാബല്യം. 80 ചതുരശ്ര മീറ്ററിൽ (ഏകദേശം 861 ചതുരശ്ര അടി) കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ഫീസുകളാണു സ്ലാബ് അടിസ്ഥാനത്തിൽ വർധിപ്പിച്ചത്. പഞ്ചായത്തുകളിൽ വീടുകൾക്കു ചതുരശ്ര മീറ്ററിന്റെ നിരക്ക് 7 രൂപയിൽ നിന്നു 150 രൂപ വരെയായി ഉയർന്നപ്പോൾ നഗരസഭകളിൽ 7 രൂപയിൽ നിന്നു 200 രൂപ വരെയായി. കോർപറേഷനുകളിൽ 10 രൂപയിൽ നിന്ന് 200 രൂപ വരെയായി വർധിച്ചു. പെർമിറ്റ് അപേക്ഷാ ഫീസ് 50 രൂപയിൽ നിന്ന് 5000 വരെയായി കൂട്ടി. പഞ്ചായത്തുകളിൽ 81– 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾ നിർമിക്കാൻ ചതുരശ്ര മീറ്ററിന് ഇനി 50 രൂപയാണു പെർമിറ്റ് ഫീസ്. 151–300 ചതുരശ്ര മീറ്റർ വരെ ഉള്ളവയ്ക്കു ചതുരശ്ര മീറ്ററിനു ...
പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കൂടി
Kerala

പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കൂടി

Perinthalmanna RadioDate: 01-04-2023പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും മറ്റു നികുതി, ഫീസ് വർധനകളും പ്രാബല്യത്തിൽ. പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കൂടി. വില കൂടുംമുൻപു ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്ന തിരക്കായിരുന്നു പമ്പുകളിൽ ഇന്നലെ. ഇന്ധന വില കൂടിയതോടെ പെരിന്തൽമണ്ണയിൽ പെട്രോളിന് ലിറ്ററിന് 108.96 രൂപയും ഡീസലിന് 97.80 രൂപയുമായി.പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യ സാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതല്‍ പ്രാബല്യത്തിലായി.പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍. സാമൂഹ്യസുരക്ഷ പെന്‍ഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. രാത്രി 12 മണ...