Kerala

ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി
Kerala

ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

Perinthalmanna RadioDate: 31-03-2023സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യവും കൂടുതല്‍ ക്യാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ക്യാമറ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുവാൻ കൂടുതൽ സമയം വേണമെന്നതും പരിഗണിച്ചാണ് തീയതി നീട്ടിയത്.സ്റ്റേജ് കാരിയേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾക്കും കോൺടാക്ട് കാരിയേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി മാർച്ച് 31വരെയായിരുന്നു..................................................
സംസ്ഥാനത്ത് നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടും
Kerala

സംസ്ഥാനത്ത് നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടും

Perinthalmanna RadioDate: 31-03-2023തിരുവനന്തപുരം : സംസ്ഥാനത്ത് നാളെമുതൽ നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടും.അന്തരീക്ഷത്തിലെ കടുത്ത ചൂടിൽ മാത്രമല്ല വിപണി വിലയിലും ജീവിതം പൊള്ളും. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് രണ്ടു രൂപ സെസാണ് നിലവിൽ വരുന്നത്.സംസ്ഥാനത്ത് പുതിയ നികുതി നിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വില വർധന. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും ഉള്ള മുദ്രവില രണ്ട് ശതമാനം ഉയരും.മൈനിംഗ് ആൻഡ് ജിയോളജി മേഖലകളിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ഥ വില സംവിധാനം ഏർപ്പെടുത്താനുള...
സ്‌കൂളുകൾ ഇന്ന്‌ അടയ്‌ക്കും; മൂല്യനിർണയ ക്യാമ്പുകൾ മൂന്നു മുതൽ
Kerala

സ്‌കൂളുകൾ ഇന്ന്‌ അടയ്‌ക്കും; മൂല്യനിർണയ ക്യാമ്പുകൾ മൂന്നു മുതൽ

Perinthalmanna RadioDate: 31-03-2023സംസ്ഥാനത്ത്‌ സകൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്‌ച പൂർത്തിയായി. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളാണ്‌ ഒടുവിൽ പൂർത്തിയായത്‌. പ്ലസ്‌ വണ്ണിന്‌ ഇംഗ്ലീഷായിരുന്നു അവസാന പരീക്ഷ. 4.5 ലക്ഷം വിദ്യാർഥികൾ  എഴുതി. പ്ലസ്‌ ടുവിന്‌ സ്‌റ്റാറ്റിക്‌സ്‌, കംപ്യൂട്ടർ സയൻസ്‌, ഹോംസയൻസ്‌ തുടങ്ങിയ വിഷയങ്ങളായിരുന്നു.  66,000 വിദ്യാർഥികളെഴുതി. എസ്‌എസ്‌എൽസി പരീക്ഷ ബുധനാഴ്‌ച തീർന്നിരുന്നു.പരീക്ഷകൾ കഴിഞ്ഞാലും വെള്ളിയാഴ്‌ച വിദ്യാർഥികൾക്ക്‌ സ്‌കൂളിൽ വരാം. അധ്യാപകരും സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങൾ പങ്കുവയ്‌ക്കാം. പരീക്ഷകളെല്ലാം വിദ്യാർഥികൾക്ക്‌ കൂടുതൽ ആത്മവിശ്വാസം പകർന്നതായാണ്‌ പൊതുവിലയിരുത്തൽ. മികച്ച വിജയം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ്‌ കുട്ടികൾ.  ഉച്ചഭക്ഷണ പദ്ധതി പരിധിയിൽ ഉൾപ്പെട്ട അഞ്ചുകിലോ അരി വാങ്ങാൻ ബാക്കിയുള്ള കുട്ടികൾ വെള്ളിയാഴ്‌ച കൈപ്പറ്റണം.വൈകി...
കേരളത്തിൽ ഏപ്രിൽ 1 മുതൽ പെട്രോളിനും ഡീസലിനും 2 രൂപ കൂടും
Kerala, Local

കേരളത്തിൽ ഏപ്രിൽ 1 മുതൽ പെട്രോളിനും ഡീസലിനും 2 രൂപ കൂടും

Perinthalmanna RadioDate: 30-03-2023സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 106.94 രൂപയും ഡീസലിന് 95.80 രൂപയുമാണ് പെരിന്തൽമണ്ണയിൽ വ്യാഴാഴ്ചത്തെ വില. ഇത് ശനിയാഴ്ച 108.94 രൂപയും 97.80 രൂപയുമാകും. അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്.ഒരു ലീറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടി രൂപയാണ് സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ...
ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി
Kerala

ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

Perinthalmanna RadioDate: 28-03-2023ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ വർഷം ജൂൺ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു ആദ്യം നൽകിയ കാലാവധി. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസങ്ങൾ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലാവധി നീട്ടണമെന്നും ആവശ്യമുയർന്നു. ഇതിന്റെ തുടർച്ചയായാണ് കാലാവധി ജൂൺ 30 വരെ നീട്ടിയത്. ആധാറും പാൻ കാർഡും ലിങ്ക് ചെയ്തോയെന്ന് അറിയാനായി www.incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status ക്ലിക് ചെയ്യുക. പാൻ, ആധാർ നമ്പർ നൽകി മുന്നോട്ടു പോകുമ്പോൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ചെയ്തിട്ടില്ലെങ്കിൽ Link Aadhaar ക്ലിക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യും.ഇരു രേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന...
ഇനി ഭൂമിയിടപാടുകൾക്ക് ചെലവേറും; ഏപ്രിൽ മുതൽ ഭൂമിയുടെ ന്യായവില 20 % വർധിക്കും
Kerala

ഇനി ഭൂമിയിടപാടുകൾക്ക് ചെലവേറും; ഏപ്രിൽ മുതൽ ഭൂമിയുടെ ന്യായവില 20 % വർധിക്കും

Perinthalmanna RadioDate: 28-03-2023ഏപ്രിൽ 1, 2023 മുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും. ആനുപാതികമായി റജിസ്ട്രേഷന്‍ ചെലവും ഉയരും. വസ്തു നികുതി അഞ്ച് ശതമാനം ഉയരുമെങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് വര്‍ധനയില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഏപ്രിൽ 1 മുതല്‍ 120000 ആകും. എട്ടുശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടുശതമാനം റജിസ്ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തുചെലവ്. ന്യായവിലയിലെ വര്‍ധന റജിസ്ട്രേഷന്‍ ചെലവും കൂട്ടും. ന്യായവില ഒരു ലക്ഷമായിരുന്നപ്പോള്‍ 10000 രൂപയായിരുന്നു റജിസ്ട്രേഷന്‍ ചെലവ്. ന്യായവില 120000 ആകുന്നതോടെ റജിസ്ട്രേഷന്‍ ചെലവ് 12000 ആയി ഉയരും. 9600 സ്റ്റാംപ് ഡ്യൂട്ടിയും 2400 രൂപ റജിസ്ട്രേഷന്‍ ഫീസും. ന്യായവിലയേക്കാള്‍ മിക്കപ്പോഴും ഉയര്‍ന്നതായി...
മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിട്ടാൽ നഷ്ടപരിഹാരം ഈടാക്കും
Kerala

മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിട്ടാൽ നഷ്ടപരിഹാരം ഈടാക്കും

Perinthalmanna RadioDate: 27-03-2023തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എസ്എസ്എൽസി പരീക്ഷകൾ 29നും ഹയർ സെക്കന്ററി/വിഎച്ച്എസ്ഇ, എൽപി/യുപി/ എച്ച്എസ് വിഭാഗം വാർഷിക പരീക്ഷകൾ എന്നിവ മാർച്ച്‌ 30നും അവസാനിക്കുകയാണ്. മധ്യവേനൽ അവധിയ്ക്കായി സ്കൂളുകൾ മാർച്ച്‌ 31ന് വെള്ളിയാഴ്ച വൈകുന്നേരം അടയ്ക്കും. സ്കൂളുകൾ അടയ്ക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങളുടെയോ മറ്റോ ഭാഗമായി സ്കൂളുകളിലെ ഫർണീച്ചറുകൾ, മറ്റ് സാധനസാമഗ്രികൾ എന്നിവ നശിപ്പിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യാതിരിക്കുന്നതിന് ക്ലാസ് അധ്യാപകരും, പ്രഥമാധ്യാപകരും ശ്രദ്ധിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.ഇത്തരം പ്രവർത്തികൾഉണ്ടാകുന്ന വിദ്യാർത്ഥികളിൽ നിന്നും അതിനുള്ള നഷ്ടപരിഹാരംഈടാക്കുന്നതിനും, കർശനനടപടി സ്വീകരിക്കുന്നതിനുംപ്രഥമാധ്യാപകർക്കും പ്രിൻസിപ്പാൾ മാർക്കുമായി ഇറക്കിയ ഉത്തരവിൽ പൊതുവിദ്യാഭ്യാസ ഡയറ...
സൂപ്പർ കപ്പിനെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പയ്യനാട് സ്‌റ്റേഡിയം
Kerala, Local, Sports

സൂപ്പർ കപ്പിനെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പയ്യനാട് സ്‌റ്റേഡിയം

Perinthalmanna RadioDate: 27-03-2023മഞ്ചേരി: ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫിക്കും ഐ ലീഗിനും ശേഷം സൂപ്പർ കപ്പിനെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പയ്യനാട് സ്‌റ്റേഡിയം. സന്തോഷ് ട്രോഫി മത്സരങ്ങൾക്കെത്തിയ കാണികളുടെ ആവേശവും ആഘോഷവും തന്നെയാണ് സൂപ്പർ കപ്പ് മത്സരങ്ങളുടെ വേദിയാവാൻ പയ്യനാടിന് നറുക്ക് വീണത്.മത്സരക്രമമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലുമായാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്.ഏപ്രിൽ മൂന്നിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ക്വാളിഫയിംഗ് പ്ലേഓഫ് തുടങ്ങും. ഏപ്രിൽ ആറ് വരെ യോഗ്യത മത്സരങ്ങളുണ്ടാകും.ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ കപ്പിന് തുടക്കമാകും. ഒന്നിടവിട്ട ദിവസങ്ങളിലാകും മഞ്ചേരിയിലും കോഴിക്കോട്ടും ആദ്യ റൗണ്ട് കളികൾ. വൈകിട്ട് 5.30നും 8.30നുമാണ് മത്സരങ്ങൾ.ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ടീമുകളാണ് നാല് ഗ്രൂപ്പുകള...
നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
Kerala

നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു

Perinthalmanna RadioDate: 26-03-2023കൊച്ചി ∙ ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസെന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻ‌പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (മഴവിൽക്കാവടി) നേടിയിട്ടുള്ള ഇന്നസെന്റ്, തൃശൂർ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയത്. ചലച്ചിത്ര നിർ‌മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ആലീസ്. മകൻ: സോണറ്റ്.തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുട...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു

Perinthalmanna RadioDate: 26-03-2023കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ആളപായമില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പറന്നുയരാൻ തുടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.കോസ്റ്റ് ഗാർഡ് ഹാങ്ങറിൽ നിന്നും റൺവേയിൽ എത്തി പരിശീലന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. ഹെലികൊപ്റ്റെർ നീക്കിയ ശേഷം റൺവേ തുറക്കും. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നു പേരും കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ്. ഒരാൾക്ക് മാത്രം പരിക്ക്. റൺവേയ്ക്ക് തൊട്ടു പുറത്ത് ഹെലികോപ്റ്റർ കിടക്കുന്നതിനാലാണ് റൺവേ തത്ക്കാലികമായി അടച്ചത്. ഹെലികോപ്റ്റർ നീക്കിയ ശേഷം റൺവേ ഉടൻ തുറക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio....